****************************
കണ്ണുകളെ വിശ്വസിക്കാനാവാതെ ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു
കുറച്ചു സമയം ഞങ്ങൾക്ക് അവിടെ നിശബ്ദ മായിരുന്നു
ഞാൻ ആരാന്ന് അറിയോ നിങ്ങൾക്ക് വലിയ പുരക്കൽ മൂസ ഹാജിയുടെ ഏക മകൾ മുബഷിറ മറിയം എന്ന മുത്തുട്ടി
ന്റെ പേരാ ഞാൻ ന്റെ മോളേയും വിളിച്ചത് കാരണം ഞാൻ എന്ന മുത്തുട്ടി അപോയേക്കു നിലച്ചു പോയിരുന്നു 😪
വർഷങ്ങൾ പിറകോട്ടു പോയാൽ ചിരിക്കാനും അതിലെറെ കരയാനും ഉണ്ട് ഈ മൂസ ഹാജിയുടെ മുത്തുട്ടിക്ക് 😪😪
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുകയാണ് സ്നേഹവും സന്തോഷവും ആവോളം കിട്ടിയ പ്രായം എന്നതിലുപരി ചെറുപത്തിന്റെ പക്വത ജീവിത മാറ്റം കുറിച്ചു പോയ സമയം
പറഞ്ഞു പറഞ്ഞു മുഷികുന്നില്ല !
അന്നൊരു തിങ്കളാഴ്ച ആയിരുന്നു പതിവ് പോലെ ഞാനും ഇക്കാക്കയും സ്കൂളിൽ പോയി ഇക്ക തൊട്ടടുത്ത കോളജിൽ ബി com ഫൈനൽ ആണ്
ഒരുമിച്ചു രസിച്ചു കളിച്ചു ഒരു കൂട്ട്കാരെ പോലെ ഞങ്ങൾ നടന്നു ലക്ഷ്യ സ്ഥലത്ത് എത്തും
ഇക്ക കോളജിലേക്കും ഞാൻ സ്കൂളിലും പോയി
കൂട്ടുകാരുടെ കുസൃതിയും ടീച്ചറെ തമാശയും ഞങ്ങൾക് സ്കൂൾ ഒരു സ്വർഗ്ഗ രാജ്യ മായ കാലം
കളിയും തമാശയുമായി ക്ലാസിൽ ഇരിക്കുമ്പോഴാണ് എന്നെ തിരഞ്ഞു ഇക്കാന്റെ ചെങ്ങായ് വരുന്നത്
" മുത്തുട്ടിയെ
ഹോ സ്കൂളിൽ ഈ വിളി തീരെ ഞാൻ പ്രതീക്ഷിചില്ല ദേഷ്യത്തിൽ തിരുഞ്ഞു നോക്കിയങ്കിലും കണ്ടപ്പോ ഒന്ന് പരുങ്ങി പോയി
" മുത്തുട്ടിയെ
അല്ലാഹ് വീണ്ടും വിളി ഉയർന്നു
" എന്താ കാക്കേ
" ഒന്നുല്ല പൂച്ചേ , നിന്നെ ഒന്നു കാണണം എന്ന് തോന്നി
" ന്നെ കാണാൻ തോന്നാൻ എന്താപോ
" എന്താണ് എന്ന് അറിയില്ല എപ്പോഴും ഇങ്ങനെ കാണാൻ തോന്നാ , നീ കാണാതെ നോക്കി മടുത്തു
" 🙄 ഞാൻ ഇക്കാക്കനോട് പറഞ്ഞു കൊടുക്കും
" അല്ലാഹ് ന്റെ മുത്തേ കൊളാക്കല്ല
പിന്നെയും അവർ എന്തെല്ലോ പറയുകയാണ് പേടിച്ചിട്ട് കാലും കയ്യും വിറക്കുന്നു
ഉള്ള ശ്വസത്തിൽ ഞാൻ ക്ലാസിലെക്കോടി
ഓരോ സാർ മാരുടെ ക്ലാസുകൾ മാറി വരുന്നെങ്കിലും മനസാകെ ഒരു വെപ്രാളവും പേടിയും നിറഞ്ഞു നിൽക്കുകയാണ് എന്തിനാ അയാൾ എന്നെ കാണാൻ വരുന്നത്
സ്കൂൾ വിട്ടു ക്ലാസിൽ നിന്ന് ഇറങ്ങാൻ തന്നെ പേടി തോന്നി
അവിടെ തന്നെ ഇരുന്നു സമയം പോയതേ അറിഞ്ഞില്ല കാണാതെ ഇക്കാക്ക തിരഞ്ഞു ക്ലാസിൽ വന്നു
" മുത്തുട്ടിയെ
മുത്തുട്ടിയെ
" ഹാ ഇക്ക
" ഞ്ഞി ഇവിടെ തന്നെ കൂടാ പോരേൽക്ക് പോരുന്നില്ലേ
" ഉറങ്ങി പോയതാ ഇക്ക വല്ലാത്ത തലവേദന
" ഉം സാരമില്ല വാ
ഇക്കാന്റെ കയ്യും പിടിച്ചു ഞാൻ നടന്നു
എന്തൊക്കെ സംസാരിക്കാൻ ശ്രേമിചോണ്ടിരിക്കുന്നുണ്ട് ഞാൻ പക്ഷെ ശബ്ദം വിറയൽ പോലെ
അയാൾ വന്നു സംസാരിക്കാൻ തുടങ്ങിയത് ആണേലും ഞാൻ എന്തോ തെറ്റ് ചെയ്ത പോലെ
" മോളെ ,
" ന്താ , ഇക്ക
" അനക്ക് എന്തേലും വിഷമം ഉണ്ടോ
മറുപടി കൊടുക്കാൻ തോന്നിയില്ല
കരഞ്ഞു കൊണ്ട് ഞാൻ വീട്ടിലേക്കു ഓടി കയറി
തുടരും
✍️മിഹ്റായാസീൻ
Mihraskoduvally123.blogspot.com
Comments