കുളിരെ കരളേ അഴകിന് പൊലിവെ എന്റെ ഹബീബുല്ലാഹ്
വിരിയും മലരേ അഴകിന് നിറവെ എന്റെ റസൂലല്ലാഹ്
♥️
ഇശ്ഖ് ഹബീബള്ളാഹ്
മുത്ത് റസൂലല്ലാഹ്
***********************
നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാ അല്ലെ !
എത്ര പാടിയാലും പറഞ്ഞാലും തീരാത്ത
മദ്‌ഹുകൾ കേട്ടു കേട്ടു കാതുകളെ പുളകം ചാർത്താമല്ലോ ??
കണ്ടിടാത്ത കണ്ണുകൾക്ക് ആശകൾ നിറച്ചു ഹബീബറെ ഇശ്‌ഖിൽ മനം നിറയാമല്ലോ !
എന്നാ അല്ലെ ഞാനും എന്റെ ഹബീബിന്റെ ചാരെ ചെന്നെത്തുക , ആ പുണ്യ ഭൂമി നിറകൺകളാൽ ചുംബന മർപ്പിക്കാൻ ആശയാൽ മനം ഉരുകി തീർത്തൊരു രാവുകൾക് ദൈർഗ്യ മേറിയതും അറിഞ്ഞില്ലേ എന്റെ ഇശ്‌ഖിന് നിറ നിലാവേ.... ♥️
ഞാനും ഒരിക്കൽ അണയും മുത്തോളി താജരെ ഇശ്‌ഖിൽ വ്യഥ തീർക്കാൻ
കരളിന്റെ നോവകറ്റാൻ
♥️
അല്ലാഹുവിന്റെ ഹബീബ് ആശ്രയമാണ് 😘
കനവിലും നിനവിലും ഞാനാഗ്രഹിക്കുന്നത്
ഹബീബെ അങ്ങയുടെ പാദങ്ങളേറ്റ മണൽ തരികൾ തന്നെയെങ്ങിലും മുത്തി മണക്കാനാണ് കനിയേണെ നാഥാ
വിധി നൽകു സമാധയവനെ....
ആ പുണ്യ ഭൂമിയിൽ വന്നെത്തും ഹബീബെ ഇശ്‌ഖിൽ മനം നൊന്ത വാക്കാൽ മൊഴിയാൻ അക്ഷരങ്ങൾ ദാരിദ്ര്യത്തെ പേറുന്ന പാപിയാം ഈ പ്രണയിനി
...
ദുആ വസിയതോടെ
✍️മിഹ്റായാസീൻ
Comments