Skip to main content

മുത്തൂട്ടിന്റെ മാനുക്ക ♥️പാർട്ട്‌ :2

**************************
മുത്തുട്ടി  ശബ്ദ മുയർത്തി  കലങ്ങിയ കണ്ണുകളാലെ ചോദിച്ചു
  " ന്താ ന്റെ ഉമ്മാക്ക് പറ്റിയത് ,  ന്റെ ഉമ്മ എവിടെ മാനുക്ക  ഒന്ന് പറഞ്ഞു തരു
 
അവൻ മറുപടി ഇല്ലാതെ അവളെയും കൂട്ടി നടന്നു .
മറുപടി ഇല്ല എന്നതിലുപരി  പറയാൻ ശബ്‌ദം ഇല്ല എന്നതാവും ശരി  , കാരണം കരഞ്ഞു കരഞ്ഞു അവന്റെ ശബ്ദം നിലച്ചു
  അവർ നടന്നു നടന്നു ഓപ്പറേഷൻ തീയേറ്റർ ന്റെ മുൻപിൽ എത്തി 
  ഡോക്ടർ വന്നു കൂട്ടത്തിൽ ഉണ്ടായിരുന്ന മുതിർന്ന  അമ്മാവനോടു  സംസാരിക്കുന്നത് ഇരുവരും ശ്രേതിച്ചു 

"  ഡോക്ടർ :  അവർക്ക് ഇപ്പോയൊന്നും നടക്കാൻ കഴിയില്ല ഓപ്പറേഷൻ ചെയ്തു, 
   എങ്കിലും  , മെഡിസിൻ കുറച്ചു കഴിച്ചു മാറ്റം വന്നേക്കാം
"  സാറെ,   ഇപ്പോ എങ്ങെനെയുണ്ട്
" ബോധം  വന്നിട്ടുണ്ട് , വേറെ പ്രശ്നം ഒന്നും ഇല്ല, കാലുകൾ നിശ്ചലമായി എന്ന് മാത്രം

ബാക്കി കേൾക്കാൻ  കാതുകൾ കൂർപിരുന്ന  മുത്തുട്ടിക്കും മാനുവിനും കഴിയില്ലായിരുന്നു ,  അവർ കസേരയിൽ ഇരുന്നു
 
" മാനുക്ക,   നി ഞമ്മളെ ഉമ്മച്ചി നടക്കുലെ 
" അതൊക്കെ വെറുതെ പറയാ  മുത്തോ,  ഞമ്മളെ ഉമ്മ നടക്കും
" ഡോക്ടർ,  പറഞ്ഞതോ
" അതൊക്കെ പേടിപ്പിക്കാൻ പറയാ മോളെ
   പിന്നെ അവന്റെ വാക്കുകൾക്ക് വിങ്ങൽ ആയിരുന്നു ,  മുത്തുട്ടിയെ കെട്ടിപിടിച്ചു കരഞ്ഞു
    ആാാ ദിവസം ഹോസ്പിറ്റലിൽ കഴിഞ്ഞു 
രാവിലെ      തന്നെ റൂമിലേക്ക് മാറ്റി 
  കാലുകൾ തളർന്നു കിടക്കുന്ന ഉമ്മയെ കണ്ടപ്പോൾ  അതുവരെ കുഞ്ഞു പെങ്ങളെ തലോടിയ ദൈര്യം എവിടെയോ ചോർന്നു 
വാതിൽ തുറന്നതും നിശ്ചലമായ കാലുകളെ കെട്ടിപിടിച്ചു മാനു നിലവിളിച്ചു
   
" എന്താ മോനെ ഇത് രണ്ടീസം കഴിഞ്ഞാൽ ഞാൻ നടക്കും   പയേ മാനുന്റേം  മുത്തുട്ടിന്റേം ഉമ്മച്ചി ആയിട്ട്
    എനിക്ക് സഹിക്കാൻ കഴിയുന്നില്ല ഉമ്മച്ചി
അവന്റെ വാക്കുകൾ ഏങ്ങലുകളായി 
     മുത്തുട്ടി  സ്ഥമ്പിച്ചു  നിൽക്കുകയാണ്  ഉമ്മ പല തവണ വിളിച്ചേങ്കിലും അവൾ  
ഉമ്മാന്റെ കയ്യിൽ പിടിച്ചു നടന്ന  പഴയ ഓർമകളെ തലോടുകയാണ്

"മുത്തുട്ടിയെ
  ഉമ്മ വീണ്ടും വിളിച്ചപ്പോൾ   അവൾ വിളിക്ക് ഉത്തരം നൽകി
" ന്താ,  ഉമ്മച്ചിയെ  
" ന്റെ മോൾ ഇങ്ങു അടുത്ത് വരി
    അവൾ ഉമ്മാന്റെ വിളിക്ക് കാതോർത്ത പോലെ ഉമ്മാനെ കെട്ടിപിടിച്ചു 
കരഞ്ഞു കൊണ്ടു പിച്ചും പിഴയും പറയാൻ തുടങ്ങി

" ന്റെ ഉമ്മച്ചി ഇപ്പോഴും നടക്കാൻ പഠിച്ചില്ലേ 
ഏട്ടോ നോക്കി നടന്നിട്ടല്ലേ ഞങ്ങളെ ഉമ്മച്ചി ഇങ്ങനെ
   
ഉമ്മാക്ക് മക്കളോട് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല ,  അവര് കാണാതെ കണ്ണീരോപാൻ    കഷ്ടപ്പെട്ട്
  എന്ത് ചെയ്യാനാ അല്ലെ എല്ലാം അല്ലാഹുവിന്റെ കലാഹ് അല്ലെ
  എത്ര മനുഷ്യരാണ്  നല്ലോണം  ഉറങ്ങുന്നത്
പുലരാത  സ്വപ്നങ്ങള് അതിൽ ഏറെയും ഇല്ലേ
   എല്ലാം അല്ലാഹുവിന്റെ പരീക്ഷണം മാത്രം വിജയം അർഹ മായവർക്ക് അവൻ സമ്മാനിക്കുന്നു

ഏതായാലും ഉപ്പയില്ലാത്ത ന്റെ മക്കൾ എങ്ങനെയാ  ഇനി   ...... ആലോചിച്ചിട്ട് അറ്റം കാണുന്നില്ല 
ന്റെ മുത്തുട്ടിനെ ഇനി ആരാ തല വരാനും  യൂണിഫോം തരിപിച്ചു സുന്ദരി പട്ടം കൊടുത്തു സ്കൂളിൽ അയക്കുക
ന്റെ മാനു....
അള്ളാഹ്  ഇതൊരു വല്ലാത്ത പരീക്ഷണം തന്നെ,   ചെറിയ രണ്ടു മക്കൾ 
എങ്ങനെയാ ഈൗ   നാളുകൾ ഞങ്ങളിൽ നിന്നും അകലുക
    " ഉമ്മച്ചിയെ , 
" ന്താ,  മുത്തുട്ടിയെ
"  ഞമ്മൾ  എപോയാ പോരേൽ പോവാ
" നാളെ പോവും ട്ടോ
" ഇനി  ആരാ ഉമ്മച്ചിയെ ഞങ്ങൾക്ക് ചോറ് വെക്കാൻ ഉള്ളത്    ഉമ്മച്ചിയെ നടക്കണ്ടേ
"   ഞമ്മക്ക് പടച്ചോൻ ചോറ് തരും മുത്തേ ,  ന്റെ മോൾ അതൊന്നും ആലോചിച് ബേജാറാവണ്ട  ട്ടോ
"  എന്നാലും ഉമ്മച്ചിയെ  ,  മുത്തുട്ടിക്ക്   യൂണിഫോം ആരാ   ഇട്ടു തരാ 
  "  മോൾ വല്യ കുട്ടിയല്ലേ  മോളു ഇട്ടു പഠിക്കും  
" നിക്ക് ഉമ്മച്ചി ഇടുന്നതാ ഇഷ്ടം ഞാൻ ഇടൂല
  അവൾ പിന്നെയും ഓരോന്ന് ചോദിച്ചിരുന്നു കണ്ണും ഖൽബും നിറഞ്ഞ ഉമ്മാക്ക് ഒന്നും പറയാൻ കിട്ടിയില്ല കണ്ണു നീര് തുള്ളികൾ ആ റൂമിൽ ആസകലം  പേമാരി യാക്കി  
      

അപ്പോൾ പെട്ടന്ന്   റൂമിന് ആരോ തട്ടി

" മതി മുത്തേ  ,  ആ വാതിൽ  തുറക്ക് ആരേലും ആയിരിക്കും
അവൾ മിണ്ടാതെ വാതിൽ പോയ്‌ തുറന്നു
   വല്ലാത്ത ഷോക്ക് ആയിരുന്നു  ആരാ ഏയ് വന്നത്
  " ഉമ്മച്ചിയെ നോക്കി
  അള്ളാഹ്
അൽഹംദുലില്ലാഹ്  , ഒരു വീഴ്ചയിൽ തന്നെ എങ്കിലും വരാൻ തോന്നിയല്ലോ...
               തുടരും
  ✍️മിഹ്റായാസീൻ
Mihraskoduvally123.blogspot.com

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...