ഞാൻ എഴുനേറ്റ് ബൈസിന് അരികിലേക്ക് നടന്നു, ന്റെ നടപ്പും നോക്കി പാവം ഇക്ക
കഴുകിട്ടും കഴുകിട്ടും കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന ഹൃദയ തുള്ളികൾക്ക് ക്ഷമനം കാണുന്നില്ല
" ഹാ മതി നീ വേഗം വാ
എന്റെ കഴുകലിന്റെ കൈ താളങ്ങൾ നിലക്കുന്നത് കാണാത്ത ഇക്ക ഉച്ചത്തിൽ വിളിച്ചു പറഞ്ഞു
കഴുകൽ നിർത്തി ഞാൻ ഇക്കൂസ് ന്റെ അരികിലേക്ക് നടന്നു,
" വാ food കഴിക്കാം സമയം ഒരുപാടായില്ലേ
" ഉം
ഞങ്ങൾ 2 പേരും അടുക്കളയിലേക്ക് നടന്നു,
ആർക്കോ വേണ്ടി ഭക്ഷണം കഴിച്ചു ഞങ്ങൾ റൂമിലേക്ക് നടന്നു,
കിടന്നിട്ടും എന്തോ മനസിന്റെ വേദന കുറയുന്നില്ല, ഇക്കാക് ആണെകിൽ കിടന്നുപോയേക്കും ഉറങ്ങി
ഒറ്റക് ആയപ്പോ ചിന്തകൾ വന്നെന്നെ അലട്ടിക്കൊണ്ടിരുന്നു, ഇക്കാക് എന്നോട് വന്ന ഈ അകലം എന്നും എനിക്കൊരു ചോദ്യ ചിഹ്നമായിരുന്നു , ഉത്തരം കിട്ടാതെ മനസ്സിൽ പാറി പറക്കുന്ന ചോദ്യം
ഉറക്കം ഒഴിവാക്കരുത് ഭക്ഷണം കഴിക്കണം എന്നൊക്കെ പറയാൻ എല്ലാവർക്കും സുഖമാണ്, മനസിന്റെ വേദന മാറ്റാൻ ആർക്കും കഴിയുന്നില്ല, ന്റെ ഈ ബേജാറും വിഷമവും ഒരിക്കലും ഞങ്ങളെ വാവക്ക് ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു, കരയാതിരിക്കാൻ കണ്ണു നീര് അനുവദിക്കുന്നില്ല, വിഷമങ്ങൾ ഹൃദയം കീറിമുറിക്കുമ്പോൾ കുഞ്ഞു വാവ എന്ന് യാഥാർഥ്യത്തെ മനസ്സിൽ ഒളിപ്പിക്കുകയല്ലാതെ വേറെ മാർഗ്ഗമൊന്നും തെളിയുന്നില്ല കാരണം കണ്ണുനീർ തുള്ളികൾ പലപ്പോഴും ഹൃദയത്തെ അഗീകരിക്കുന്നില്ല
" നീ എഴുനെല്കുന്നില്ലെ, സുബ്ഹി കൊടുത്തല്ലോ ഇന്ന് തഹജ്ജുദ് ഇല്ലേ നിനക്ക് ഇതെന്താ പറ്റിയത് മോളെ
" അല്ലാഹ്, സമയം ഇത്രേ ആയത് അറിഞ്ഞില്ല
ഞാൻ പെട്ടന്ന് എഴുനേറ്റ് സുബഹി നിസ്കരിച്ചു ഇക്കയും, ഉറക്കം വരാത്ത രാത്രികൾ പതിവായത് കൊണ്ടു തലക്ക് വല്ലാത്ത കനം ഞാൻ ഒരു കട്ടൻചായ കുടിച്ചു ഇക്കാന്റെ അടുത്ത് നിന്നും മാറി നിലത്തു കിടന്നു,
ഇന്ന് തന്നെയെങ്കിലും ഉമ്മ റൂമിൽ വന്നു നോക്കുന്നത് ഇക്ക കാണണം അതിനു ഞാൻ നിലത്തു കിടക്കുന്നത് നല്ലത്
നിലത്തു കിടക്കുന്നത് കണ്ടിട്ടും ഇക്ക ഒന്നും മിണ്ടിയില്ല, കുറെ നേരം അങ്ങനെ കിടന്നു പതിവുപോലെ അന്നും ആ കണ്ണുകൾ പ്രേത്യേക്ഷപെട്ടു , ഇക്ക കട്ടിലിൽ നിന്നും ഒന്ന് തിരിഞ്ഞു കിടന്നു ആഹു ഇക്ക കണ്ടു ആ കണ്ണുകൾ എന്ന് തോനുന്നു, ഞാനൊന്ന് ചെറുതായ് മയങ്ങി
പിന്നെ കണ്ണുകൾ തുറന്നപ്പോൾ ഇക്ക എഴുനേറ്റ് പോയിരുന്നു വേഗം എഴുനേറ്റ് അടുക്കള ലക്ഷ്യം വെച്ച് നടന്നു, പണികളൊക്കെ കഴിഞ്ഞു ഇക്കാനെ ചായ കുടിക്കാൻ വിളിക്കാൻ റൂമിലേക്ക് നടന്നു
ഇക്ക ഇസ്തിരി ഇടുകയാണ്
" ഹാ
" ചായ എടുത്തു വെച്ചിട്ടുണ്ട്
" ഉം, വരാം, പിന്നെ നീ എന്തിനാ നിലത്തു കിടന്നത് ഉമ്മ എന്നെ വഴക്കു പറഞ്ഞു
" നിങ്ങൾക് ഞാൻ അടുത്തുണ്ടാവുമ്പോ ക്ഷീണം ശര്ധി ഒക്കെ അല്ലെ അതുവേണ്ട വിചാരിച്ചു
" ഞാൻ നിന്നെ നിലത്തു കിടത്തി പറഞ്ഞു ഉമ്മ,...
ഞാൻ ഒന്നും മിണ്ടിയില്ല, ikka ഇത്രെയും ചിന്തിക്കാതെ പെരുമാറും എന്ന് കരുതിയില്ല അടച്ചിട്ട വാതിലിൽ തുറന്ന് മകന്റെ റൂമിലെ വിശേഷങ്ങൾ തിരക്കണ്ട ആവശ്യം ഉമ്മാക്കുണ്ടോ, അതൊന്നും ഈ പാവം ഇക്ക ചോദിച്ചില്ല, പാവം , അത് ഉമ്മ മുതലെടുക്കുന്നു സ്വാർത്ഥത അല്ലാതെ എന്ത്
" ഹേയ്, നീ എന്താ ഒന്നും മിണ്ടാത്തത്
" ഒന്നുല്ല, ഞാൻ എന്താ പറയാ
" എന്റെ പ്രയാസങ്ങൾ ഞാൻ നിന്നോട് പറഞ്ഞതല്ലേ പിന്നെ എന്തിനാ നിലത്തു കിടന്നത്
" ഒന്നുല്ല, കുറച്ചു സമയം അല്ലെ എന്ന് കരുതി
" ഉം, ഇനി അത് വേണ്ട
" ഉം
ജീവിതം വല്ലാത്തൊരു കടം കഥ ആയിപോയി, എവിടെയോ ആരുടെയോ എഴുതി വായിക്കുന്ന പോലെ, ഇക്കാക് എന്ന പടച്ചോനെ ഈ ഉമ്മാന്റെ ഉള്ളുകള്ളികൾ നീ തെളിയിച്ചു കൊടുക്കുക എത്രയാ ഞാൻ ഇങ്ങനെ ഒറ്റപെട്ടു കഴിയാ, നീ ഖൈർ അല്ലാതെ ഒന്നും ചെയ്യില്ല എന്നറിയാം എങ്കിലും ഈ മായാജാലം ഒന്ന് നിർത്തി തരണേ ന്റെ ഇക്കാക്കും അവരെ ഉപ്പക്കും സത്യം എത്രെയും പെട്ടന്ന് തെളിയിച്ചു കൊടുക്കണേ റബ്ബേ 🤲 അമീൻ യാ റബൽ ആലമീൻ
" ഇക്ക ഞാനൊന്ന് വീട്ടിൽ പോവട്ടെ
" എന്തെ ഇപ്പോ അങ്ങനെ
" ഒന്നുല്ല, കുറെ ആയില്ലേ രണ്ടു ദിവസം കഴിഞ്ഞു വരാം
" ഉം, എനിക്ക് കുറച്ചു തിരക്കുണ്ട്
" ഞാൻ ഉപ്പയോട് വരാൻ പറയാം
" ഉം, 4 മാസം ആയില്ലേ നീ റെഡി ആവു എന്നാൽ ഇൻജെക്ഷൻ എടുത്തിട്ട് വരാം
" ഉം, ഞാൻ ഉപ്പാക്ക്മ വിളിച്ചു പറയട്ടെ
" ഉം
ഞാൻ ഉപ്പയെ വിളിച്ചു, ഉപ്പ വരാം എന്ന് പറഞ്ഞു, ഡ്രസ്സ് ഒക്കെ എടുത്ത് വെച്ച്
" രണ്ടു ദിവസത്തേക്ക് ഡ്രസ്സ് ഒന്നും എടുക്കണ്ട ഞാൻ മറ്റന്നാൾ അങ്ങു വരും
" ഉം, ഇത് പയത് ആണ്
" ഉം
ഞങ്ങൾ ഇൻജെക്ഷൻ എടുക്കാൻ ഹോസ്പിറ്റലിൽ പോവാൻ ഇറങ്ങി കൂടെ വല്ലിതയും ഞങ്ങളെ ഒറ്റക്ക് പുറത്ത് വിടാനും ഉമ്മാക്ക് മടി, നല്ല തന്ത്ര പരമായി ഇത്താത്ത ഞങ്ങളെ കൂടെ പോന്നു
ഇൻജെക്ഷൻ എടുത്തു വരുന്ന വഴി നല്ല അവിൽ മിൽക്ക് കുടിച്ചു , വയറ്റിലേക്ക് പോയതിലും സ്പീഡിൽ അത് റിട്ടേൺ വന്നു
ഒരാൽ മര ചുവട്ടിൽ ഞാൻ ഷർതിച്ചു
" ഹാ മതി ബാക്കി വീട്ടിൽ ചെന്നിട്ട്
ഇക്കാന്റെ വാക്കുകൾ
" വെള്ളം തരോ കുറച്ചു
ഇക്ക വെള്ളം തന്നു വായ കഴുകി കാറിൽ കയറി ഇരുന്നു, വീട്ടിൽ എത്തി ഉപ്പ എന്നെ കാത്തിരിക്കുന്നുണ്ട്, അങ്ങനെ ഭക്ഷണം കഴിച്ചു എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി
" നിങ്ങൾ വരി
" നീ പോയിക്കോ രണ്ടീസം കഴിഞ്ഞു ഞാൻ വരാം വിളിക്കാൻ
" ഉം
മനസില്ല മനസായിരുന്നു എന്റതു ഉപ്പയെ വിളിക്കണ്ടായിരുന്നു എന്ന് തോനുന്നു ഇക്കാന്റെ മുഖം വിഷമം കൊണ്ടു മൂടിയപോലെ
ഇക്ക എന്നെ കാറിൽ കയറ്റി മാറി നിന്നു
ആ മുഖ ഞാൻ പോകുന്നതിന്റെ വിഷമം വായിച്ചെടുക്കാമായിരുന്നു, പക്ഷെ എന്റെ വേദന കൾക്ക് ക്ഷമനം കിട്ടാൻ ഇവിടെ നിന്നും ഒരു മാറ്റം അനിവാര്യം എന്ന് തോന്നി
ഇക്ക ഇല്ലാത്ത വീട്ടിലേക്ക് ആലോചിക്കാൻ പോലും ഒരു വിങ്ങൽ
ഞങ്ങളുടെ കാറിന്റെ ചലനവും നോക്കി ഇക്ക നിൽക്കുന്നുണ്ട്
തുടരും
✍️മിഹ്റായാസീൻ
Mihraskoduvally123.blogspot. com
..<script async src="//pagead2.googlesyndication.com/pagead/js/adsbygoogle.js"></script>
<script>
(adsbygoogle = window.adsbygoogle || []).push({
google_ad_client: "ca-pub-2296391667335607",
enable_page_level_ads: true
});
</script>
Comments