പെട്ടന്ന് വുളു എടുത്തു തപ്പി തിരഞ്ഞു ഞാൻ നടന്നു ഹാളിൽ ഒക്കെ ആരൊക്കെ കിടക്കുന്നുണ്ട് ലൈറ്റ് ഇടാനും പേടി ഒരു വിതം ഞാൻ കണ്ണാം പൊട്ടിയെപോലെ
റൂമിൽ എത്തി ഇക്കാ എഴുന്നേറ്റിട്ടില്ല, എന്നോടുള്ള ദേഷ്യം 😒🙂 പാവം ന്റെ വേദനങ്ങൾ ഒന്നും ഇക്കാ അറിയാത്തതും നല്ലത് തന്നെ ഇതാവുമ്പോ ഞാൻ ഒരാൾ കരഞ്ഞാൽ പോരെ 😪
നിലത്തു നിസ്കാരപ്പായ വിരിച്ചു ഞാൻ നിസ്കരിച്ചു മനം നൊന്തു അല്ലാഹുവിനോട് കേണു നമുക്ക് പരിഹാരം തരാൻ മതിയായവൻ അവൻ മാത്രമല്ലേ ബാക്കിയെല്ലാം മിത്യ ആണ് ശത്രുക്കൾ നമുക്കായി പണിയുന്ന മായ ജലം
ന്റേത് കഴിഞ്ഞു നോക്കിയപ്പോൾ ഇക്കയെ കാണുന്നില്ല, പുറത്ത് നിന്നും എല്ലാവരും എഴുന്നേറ്റത്തിന്റെ കോലാഹലങ്ങളും കേൾക്കാം, അപോയേക്ക ഇക്കാ വന്നു കട്ടിലിൽ ഇരുന്നു, എന്നോടുള്ള ദേഷ്യം കാരണം ഒന്നും മിണ്ടില്ല ഞാൻ എഴുനേറ്റു മാറി ന്റെ ഇക്കാക് നിസ്കരിക്കാൻ സൗകര്യ ഒരുക്കി
ശേഷം മുറിയിൽ നിന്നും ഞാൻ പുറത്തേക്ക് നടന്നു, എല്ലാവരും ഒരു കുറ്റവാളിയെ പോലെ നോക്കുന്നുണ്ട് എങ്കിലും ഞാൻ അവരെ അടുത്ത് പോയി ഇരുന്നു, ഉമ്മാന്റെ അമ്മായിയുടെയും കണ്ണാണ് കളികൾ ഞാൻ കണ്ടു ☺️ കണ്ടില്ലെന്ന് നടിച്ചാൽ എനിക്കൊന്നും നഷ്ടം ഇല്ലലോ, കട്ടൻ ചായ കുടിച് ഞാൻ വീടിന് പുറമൊക്കെ നോക്കി, പൊളിഞ്ഞു തൂങ്ങിയ ഒരു പഴയ വീട് അവിടെ ഉണ്ട് അതിന്റെ അരികിലായി സപ്പോട്ടയുടെ കായ്കനികൾ നിറഞ്ഞു മധുരം നുകർന്ന പടുകൂറ്റൻ മരവും, വല്ലാത്തൊരു ഭംഗി ഉളവാക്കുന്ന പ്രഗൃതി, അടുത്തെങ്ങും വീടുകൾ ഇല്ലാത്തതു കൊണ്ടു ആരും കാണും എന്ന ഭയ മില്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങി അവയെല്ലാം ആസ്വദിച്ചു, മനസ്സിൽ എവിടെയോ ഒരു തണൽ ഇത്രേം ഭംഗിയായ ലോകം പടച്ച നാഥന്റെ എന്നെയും അവരെയും പടച്ച അല്ലാഹ് ഓരോ പടപ്പുകളുടെയും വിളികൾക്ക് ഖൈർ ആയ സമയത്ത് ഉത്തരം നൽകുക തന്നെ ചെയ്യും, പിന്നെന്തിന് ഞാൻ വിലപിക്കണം ഒരിക്കൽ പോലും എവിടേം വെച്ച് കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനെ എനിക്ക് ഇണയാക്കി തന്നുവെങ്കിൽ എന്റെ പ്രയാസങ്ങൾക്ക് ഉത്തരം അവൻ നൽകാഞ്ഞിട്ടല്ല അതിനു ഖൈർ ആയ സമയം എത്താത്തതിൽ മാത്രമാണ് ആ സമയം എത്തിക്കഴിഞ്ഞാൽ ന്റെ പ്രയാസങ്ങൾ തീരുക തെന്നെ ചെയ്യും, ഞങ്ങളെ വേർപെടുത്താൻ ആരാണോ ശ്രേമിച്ചത് അവര്കുള്ള മറുപടിയും കൊടുക്കാൻ ഉത്തമൻ അവൻ തന്നെയാണ്
തവക്കൽ ത്തു അലല്ലാഹ്...
" നിങ്ങൾ എന്താ അമ്മായി ഇവിടെ നില്കുന്നത് അകത്തേക്കു വരി
അവുടെ ചോദ്യമാണ് എന്നെ അകത്തേക്ക് കയറ്റിയത് , ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ടു അവളുടെ പുറകെ നടന്നു, അവൾ ഒരുപാട് വാ തോരാതേ സംസാരിച്ചു പക്ഷെ ന്റെ ഇക്കാനെ അവിടെങ്ങും കാണാത്തതു കൊണ്ടാവും ഒന്നും ഞാൻ കേട്ടില്ല , എല്ലാത്തിനും വെറുതെ മൂളിക്കൊടുത്തു
എന്റെ കണ്ണുകൾ ഇക്കാനെ പരുതി കൊണ്ടിരുന്നു ഒരു 100 വട്ടം എന്നെ വന്നു നോക്കുന്ന ആളാണ് ഇപ്പോ കുറഞ്ഞ ദിവസങ്ങൾ ശീലങ്ങളൊക്കെ ഉമ്മയങ്ങു മാറ്റിക്കളഞ്ഞു വല്ലാതെ ഇക്കാക് എന്നോട് അകൽച്ച വന്നു വ്യക്തമായ കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ
" മുൻശിഫാ , ചായ കുടിക്കാം വാ
" ഉം 🙂
അമ്മായിന്റെ കൂടെ പോയി, എല്ലാവരും ചായക്ക് ഇരിക്കുന്നുണ്ട് ഞാനും ഇരുന്നു, ഇക്കയും, എന്നെ ഒന്ന് നോക്കാനുള്ള മനസ് പോലും ഇക്കാ കാണിച്ചില്ല, വല്ലാത്ത വിഷമം ആയിപോയി, അവരെ ബോധിപ്പിക്കാൻ കഴിച്ചു ഞാൻ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു അവിടെ ബൈസിന് കുറച്ചു പാത്രങ്ങൾ ഉണ്ട് അത് കഴുകാൻ തുടങ്ങി കണ്ണു നിറയുന്നതിനെ തടയാൻ ഒരു പാത്രത്തിനും പയിപ്പിലെ വെള്ളത്തിനും സാധിച്ചില്ല,
" ഹാ അമ്മായി, അതൊക്കെ ഇനിയും ഒരിക്കൽ വരുമ്പോ ആവാം നിങ്ങൾ ഇപ്പോ മാറി നിൽക്കുന്ന ഞാൻ കഴുകാം
" ഇതല്ലേ ഉള്ളു
" സാരല്ല നിങ്ങൾ പോയി
ഞാൻ മാറി കൊടുത്തു അവൾ ബാക്കി കഴുകി
" അമ്മായി
" ഉം
" ഇവിടെ അടുത്തൊരു ബീച് ഉണ്ട്, നല്ല ഭംഗി യാണ് നമുക്കെല്ലാർകും പോകാം, നിങ്ങൾ ഇക്കനോട് പറയ്
" നിങ്ങൾ പറഞ്ഞോളി, ഞമ്മക്ക് പോവാലോ
( ഈ അവൾ ആരാണെന്ന് ആയിരിക്കും അല്ലെ, സോറി പരിചയപ്പെടുത്താൻ മറന്നു, കതിയമ്മയിന്റെ മകൾ ആണ് സീനു 🙂)
കൂടുതൽ പറഞ്ഞു തരാൻ എനിക്കും അറിയില്ല കല്യാണത്തിന് കണ്ടു പിന്നെ ശരിക്കും കാണുന്നത് ഇപ്പോഴല്ലേ ന്റെ ബേജാർ കാരണം ഞാൻ കൂടുതൽ ഒന്നും ചോതിച്ചിട്ടുമില്ല , ഏതായാലും ചെറിയാത്തനെ കൊണ്ടു പറയിപ്പിക്കാൻ അവൾ അങ്ങോട്ട് പോയി
" നീ വേഗം കുളിച്ചോ മുൻശിഫാ, എല്ലാവർക്കും പുറത്ത് ഒന്നു പോകണം എന്ന് ( ഉമ്മയാണ്, ആളുകൾ കാണുമെന്നു തോന്നിയാൽ എന്തൊരു സ്നേഹമാണെന്ന് അറിയോ ഉമ്മാക് ഇങ്ങനെ എന്നെ ഒരു മകൾ ആയിക്കണ്ടിരുന്നെങ്കിൽ ഇന്ന് ഒരു പ്രേശ്നങ്ങളും ഉണ്ടാവുമായിരുന്നില്ല, സ്വാർത്ഥത യല്ലേ മനുഷ്യരെ പിഴപ്പിക്കുന്നത്
" ഉം ആാാ ഉമ്മ ഞാൻ കുളിച് വരാം, ഇക്കാ എവിടെ
" അവൻ അവിടെ എവിടേലും കാണും, നീ പോയി കുളിക്ക്
ഞാൻ ഡ്രസ്സ് എടുത്തു കുളിക്കാൻ പോയി, എല്ലാവരും കുളിക്കാൻ കാത്തുനിൽകുക യാണ് അതുകൊണ്ട് ഞാൻ വേഗം കുളിച്ചു
റൂമിൽ ചെന്നപ്പോൾ ഇക്കാ അവിടെ കിടന്നു ഫോണിൽ കളിക്കാൻ , എന്നെ കാണുന്നില്ല ഞാൻ കുറെ നേരം നിന്നു ഇക്കാക് കണ്ട ഭാവം ഇല്ല, ഞാൻ ഇക്കാന്റെ അടുത്ത് ഇരുന്നു
അപോയേക്ക ഇക്കാ പെട്ടന്ന് ചാടി എഴുനേറ്റ് പോയി
ഞാൻ ഇക്കപോയ വഴിയേ നോക്കിനിന്നു, ന്റെ ഇക്കാ കുറച്ചു മണിക്കൂറുകൾ കൊണ്ടു എത്ര അകന്നു പോയി എന്താ റഹ്മാനെ ഇതൊക്കെ ഇങ്ങനെ വല്ലാത്ത മായകളകൾ
എന്തോ പിന്നെ അവിടെ ഇരിപ്പുറച്ചില്ല ഞാൻ ഇക്കാന്റെ പുറകെ നടന്നു, ഇക്കാ വീടിന് പുറത്ത് ഇറങ്ങിയിരുന്നു എല്ലാവരും പോവാൻ റെഡി ആയി, ഞാനും പർദ്ദ ധരിച്ചു അവർക്കു പുറകെ ഇറങ്ങി കാറിൽ കയറി , ഒരുപാട് ആളുകൾ കാറിനെ ഇടുക്കത്തിലാക്കി എങ്കിലും സംസാരവും ബഹളവും യാത്രയുടെ നീളം കുറച്ചു, ശാന്തമായ കടലോരം ഞങ്ങൾ കണ്ടു തുടങ്ങി ഭംഗിയുള്ള ശാന്തമായ സ്ഥലം ആളുകളുടെ തിരക്കോ പക്ഷികളുടെ കാളകൂജനമോ ഇല്ല കടലിന്റെ ഓളങ്ങൾ മാത്രം, അവിടെ ഇവിടെ ചെറിയ പുൽമേടുകൾ തീർത്തും സുന്ദരമായ പ്രദേശം
എല്ലാവരും കാറിൽ നിന്നും ഇറങ്ങി നടന്നു ഞാനും പതിയെ അവർക്കു പുറകിലായി നടന്നു നീങ്ങി, അപ്പോഴും ഉമ്മ എന്നേം ഇക്കനേം മാറി മാറി നോക്കുകയാണ്, ഇക്ക എന്റെ അരികിലേക്കു നടന്നു വന്നു ഞാൻ അത് നോക്കാതെ നടന്നു നീങ്ങി മനസിലെ മുറിവ് ഒറ്റക്ക് നടന്നാൽ ഉണങ്ങുമോ എന്ന് ഞാൻ ചിന്തിച്ചു, എല്ലാവരും കടൽ തീരങ്ങളോട് കഥ പറയുകയാണ് ഞാനും മറിച്ചല്ല, പക്ഷെ എനിക്ക് പറയാനുള്ളത് കണ്ണീരിന്റെ കഥയാണെന്ന് മാത്രം
ഞാൻ ശ്രേധിക്കാത്തത് കൊണ്ടാവാം ഇക്കാ പിന്നെ എന്നെ പിന്തുടർന്നില്ല, ഞാൻ അവിടെ ഇരുന്നു കടലിന്റെ തിരകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട്....
തുടരും...
✍️മിഹ്റായാസീൻ
Mihraskosuvally123.blogspot.com
Comments