Skip to main content

ഐറയുടെ സ്വപ്നങ്ങൾ... ❤️

*✿═══════════════✿*    
       *ഐറയുടെ സ്വപ്നങ്ങൾ*
       *ഭാഗം:ഒന്ന്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

        സമയം എത്രയാണെന്ന് എനിക്ക് നിശ്ചയമില്ല. ദിവസമേതാണെന്നും ഓർമയില്ല. എങ്കിലും ഒന്നറിയാം ഞാനും എന്റെ സ്വപ്നങ്ങളും വഴിയാറിയാത്ത ഈ തെരുവോരങ്ങളിൽ തനിച്ചാണ്.

ഇന്നെന്താണ് ? നിറഞ്ഞ പട്ടിണിയും പോകുന്നവരുടെയും വരുന്നവരുടെയും സഹതാപ നോട്ടവും മാത്രമാണ്. എന്നാൽ നാളെ എന്താണെന്ന് എനിക്കറിയില്ല. മറ്റെന്നാൾ അതിലും വലിയൊരു ചോദ്യചിഹ്നമാണ്.

ചിന്തകളുടെ കൂമ്പാര കെട്ടുകൾ ഐറാ ബൽകീസ് ന്റെ ഉള്ളുലക്കുകയാണ്.

സന്തോഷം മാത്രം നിറഞ്ഞിരുന്ന അവളുടെ ജീവിതം. ഒരറ്റ ദിവസം കൊണ്ട് വഴികാണാതെ വിറങ്ങലിച്ചു കിടക്കുകയാണ്.

അടിച്ചു പൊളിയായിരുന്നു ജീവിതം. ആഘോഷമാവുന്ന അവധിക്കാലം. സ്നേഹ പരിചരങ്ങളോടെ കൂടെ ഉള്ള മാതാപിതാക്കൾ. ഒറ്റ മോളായത് കൊണ്ട്. അവളുടെ സ്വപ്നം അവളുടെ വളർച്ച അത് മാത്രമായിരുന്നു. അവരുടെ രാവും പകലും.

വീട്ടിൽ കല്യാണാലോചനകളുടെ പൂരം നടക്കുമ്പോഴും അവളുടെ സ്വപ്നം മറ്റെവിടെയോ ആണെന്ന് തിരിച്ചറിഞ്ഞു. വീട്ടിലെ കാരണവന്മാരെ പറഞ്ഞു മനസിലാക്കി. അവളുടെ ഇഷ്ടം പോലെ പഠനം കഴിഞ്ഞു അവൾക്ക് കിട്ടിയ ജർമെൻ കമ്പനിയിലേക്ക് അവളെ പറഞ്ഞയക്കുമ്പോൾ അവരുടെ ഖൽബ് വെന്ത് പൊള്ളുകയായിരുന്നു. പക്ഷെ! മകൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് അവളുടെ സ്വപ്നങ്ങളാണ് അവരുടെ സ്വപ്നം എന്നൊരു കാര്യം എന്നത് കൊണ്ട്. അവളുടെ പിടി വാശിക്ക് മുമ്പിൽ തളർന്നു വീഴേണ്ടി വന്നു.

സ്വപ്നങ്ങളുടെ തേരിലേരി. സ്വപ്ന ലോകത്തേക്ക് പറന്നവളെത്തി.

കണ്ണുകൾക്ക് അത്ഭുതം തന്നെയായിരുന്നു. ഫ്ലൈറ്റ് ഇറങ്ങി. നാട്ടിലെ ഏജൻസി യിൽ നിന്ന് തന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല. അവിടെ ഇറങ്ങി അറിയാവുന്ന ഭാഷയിലൊക്കെ ചോദിച്ചിട്ടും അവർ പറഞ്ഞ " കിങ് തിയാമോ " കമ്പനി അവിടെ ഇല്ലായിരുന്നു. വിളിച്ചപ്പോ നാട്ടിലെ ഏജൻസി കാരും കൈ ഒഴിഞ്ഞ മട്ടാണ്. ആദ്യം വിളിച്ചപ്പോ പലതും പറഞ്ഞെങ്കിലും പിന്നെ അവർ കാൾ എടുത്തത് പോലുമില്ല.

കയ്യിലുള്ള ലേജോഗുമായി ബസ് സ്റ്റോപ്പിലും പാർക്കിലും അവിടെ ഇവിടേം എല്ലാമിരുന്നു. നേരം ഇരുട്ടി. ആരെയും പരിചയമില്ലാത്ത ഇവിടെ ഈ രാത്രി എങ്ങോട്ട് പോവാനാണ്.

സ്വന്തം ഇഷ്ടത്തിന് ഇറങ്ങി തിരിച്ചതാണ്. വീട്ടുകാർക്ക് ഒന്നും പൂർണ സമ്മതമല്ല. പിന്നെ എന്റെ ഇഷ്ടം എന്നതിൽ അവർ നിശബ്ദത പാലിച്ചതാണ്. അമ്മോനും വല്യപ്പയുമൊക്കെ എതിർത്തു വെങ്കിലും എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി അവരെ പറഞ്ഞു മനസിലാക്കി ആണ് എന്നെ ഇവിടെ എത്തിച്ചത്. അത്കൊണ്ട് തന്നെ ഇതൊന്നും അവരോട് പറയാൻ പറ്റില്ല. പിടിച്ചു നിന്നെ മതിയാവൂ...

" hey, hello. Isn't it time, why don't you go home? Lagge is in hand. Where you from.
(സമയം ഒരുപാട് ആയില്ലേ, എന്ത് കൊണ്ടാണ് വീട്ടിൽ പോവാത്തത്. ലേജോജ് കയ്യിൽ ഉണ്ടെല്ലോ. നിങ്ങൾ എവിടെ നിന്നാണ് )

"I came from India for work. That's when I came to know that there is no such company here because the local agency contacted me. I don't know anyone here. Where are you going? I feel scared.
(ഞാൻ ഇന്ത്യയിൽ നിന്നാണ് ജോലിക്ക് വേണ്ടി വന്നതാണ്. അപ്പോഴാണ് ഇവിടെ എത്തിയപ്പോൾ നാട്ടിലെ ഏജൻസി എന്നെ പറ്റിച്ചതാണ് ഇവിടെ അങ്ങനെ ഒരു കമ്പനി ഇല്ലെന്ന് അറിയുന്നത്. ഇവിടെ ആരെയും അറിയില്ല. എവിടേക്ക് പോകുമെന്നും.ആകെ പേടി തോന്നുന്നു.)

അങ്ങനെ സംസാരിച്ചു ഞങ്ങൾ പെട്ടന്ന് കൂട്ടായി.
അവൾ എബിൻ മാർട്ടിൻ. എന്നെ പോലെ അമേരിക്കയിൽ നിന്ന് ജോലിക്ക് വന്നതാണ്. പക്ഷെ! പറ്റിക്ക പെട്ടിട്ടില്ല. ഇവിടെത്തെ നല്ലൊരു റീച് തന്നെ ഉള്ള കമ്പനിയിൽ ജോലിയുണ്ട്. കാര്യങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചപ്പോൾ എന്നെ ആ ബസ് സ്റ്റോപ്പിൽ തനിച്ചിട്ട് പോവാൻ അവൾക്ക് തോന്നിയില്ല. കൂടെ കൂട്ടി.

അപ്പോൾ അവൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. എന്നെ പോലെ പല രാജ്യങ്ങളിൽ നിന്നും ആളുകൾ ഇവിടെ വരുന്നുണ്ട്. ഒരുപാട് പേര് പറ്റിക്ക പെടുന്നുമുണ്ട്.

അപ്പൊ ശരിയാണെന്ന് എനിക്കും തോന്നി ഒരുപാട് ആളുകൾ പറഞ്ഞും ന്യൂസുകളിലും ഞാനും കണ്ടിട്ടുണ്ട് ഇതൊക്കെ. എന്നിട്ടും ഞാൻ...

"Hey, don't worry. I will help you airaa
(ഹേയ്, സാരല്ല. ഞാൻ നിന്നെ സഹായിക്കാം.ഐറാ)

അവളൊരു ഫ്ലാറ്റ് എടുത്താണ് താമസിക്കുന്നത്. ഒറ്റക്കും നമുക്കൊക്കെ ഒറ്റക്ക് പേടിയാ. പക്ഷ അവരുടെ നാട്ടിലൊക്കെ ഒരു പ്രായം കഴിഞ്ഞ പിന്നെ ആണെന്നോ പെണ്ണെന്നോ ഇല്ലാതെ ഒറ്റക്കാണ് താമസം. പഠന കാലമായാലും അത് കഴിഞ്ഞു ജോലി യായാലും.

ഏതായാലും നല്ല ഫ്ലാറ്റ്. രണ്ട് റൂമുണ്ട് അതും വലുത് തന്നെ ഡെയിനിങ് ഹാളും കിച്ചനും എല്ലാ സൗകര്യങ്ങളുമുള്ള മികച്ച ഇന്റീരിയർ ഒക്കെ ചെയ്തത്.

അവളെ കണ്ടത് സമാധാനമായി. എന്നാലും മുന്നോട്ട് എന്താണെന്ന് ഒരെത്തും പിടിയുമില്ലാതെ ആ വലിയ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.

വല്ലപ്പോഴുമൊക്കെ നിസ്കരിച്ച ഞാൻ നേരത്തെ എഴുനേറ്റ് നിസ്കരിച്ചു. മനമുരുകി പ്രാർത്ഥിച്ചു. അല്ലെങ്കിലും ഞമ്മളൊക്കെ ഇങ്ങനെ ആണെല്ലോ സന്തോഷം വരുമ്പോൾ വല്ലാണ്ട് അങ്ങ് ആർമാതിക്കും അപ്പൊ പടച്ചോനെ ഓർമ ഉണ്ടാവില്ല. പടപ്പുകളുമൊത്ത് ഉല്ലസിക്കുന്ന തിരക്കിലായിരിക്കും. എന്നാലോ ഒരു ചെറിയ വിഷമം വന്നാൽ കൊച്ചു കുട്ടികളെ പോലെ അവന്റെ മുന്നിലിരുന്നു തേങ്ങും. കാരണം. ആരൊക്കെ നിരസിച്ചാലും അവൻ കൈവെടിയില്ലെന്ന ഉറച്ച വിശ്വാസം ഉള്ളിലെവിടെയോ ആത്മ ദൈര്യം പകരും.

റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ എബിൻ ഓഫീസ് പോവാൻ തുടങ്ങുകയാണ്. എനിക്കുള്ള ബ്രേക്ഫാസ്റ് ഒക്കെ റെഡി ആക്കി. കഴിയുമെങ്കിൽ നേരത്തെ വരാം. എന്നും പറഞ്ഞു. പോയി.

അങ്ങനെ ആ വീടിന്റെ ഭംഗി ആസ്വദിച്ചു പുറം കാഴ്ച കണ്ടും ഞാനാ നേരം കഴിച്ചു കൂട്ടി. പിന്നെ വീട്ടിലേക്ക് വിളിച്ചു തള്ളി വിടാനും മറന്നില്ലാട്ടോ. കാരണം. എന്റെ ഒരു വിവരത്തിന് വേണ്ടി കാത്തിരിക്കുകയാവും. അവര്. അതോണ്ട് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കമ്പനി യെ വാനോളം പുകഴ്ത്തി ഞാൻ അവരെ കഴിവതും സന്തോഷിപ്പിച്ചു.
           *തുടരും*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*    
         *ഐറയുടെ സ്വപ്നങ്ങൾ*
          *ഭാഗം :രണ്ട്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*

http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

           എബിൻ ഓഫീസിൽ നിന്ന് വന്നു. ഞങ്ങൾ ഒരുമിച്ച് ചായ കുടിച്ചു. കുറെ സംസാരിച്ചിരുന്നു. ഒടുവിൽ അവളെന്റെ സർട്ടിഫിക്കറ്റ് കളൊക്കെ നോക്കി പറഞ്ഞു.

   " ഞാനെന്റെ ബോസ്സ് നോട്‌ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട് അവിടെ ഒരു അസിസ്റ്റന്റ് ഒഴിവ് ഉണ്ട്. ഞങ്ങളുടെ സി ഇ ഒ കുറച്ചു ചൂടനാണ്. എന്നാലും ആളൊരു പാവാ. പക്ഷെ വർക്ക്‌ ടൈം അശ്രദ്ധ പാടില്ല. രണ്ട് ദിവസം കഴിഞ്ഞു ഒരു ഇന്റർവ്യൂ ഉണ്ട് നീ ഒന്ന് വാ.. അല്ല അന്ന് നമുക്ക് ഒരുമിച്ച് പോവാം.

അത് കേട്ടപ്പോൾ തന്നെ പകുതി മുക്കാലും സമാധാനമായി.

" ഹേയ്, പേടിക്കേണ്ട ഡോ, എല്ലാർക്കും ഒരു സമയം ഇങ്ങനെ ഒക്കെ ഉണ്ടാവും. സാധാരണയാണ്.ഇന്ന് ഇന്നും നാളെ നാളെയുമാണ്.പക്ഷെ എപ്പോഴും ഒന്നോർക്കുക ഈ ഇന്നും നാളെയും കഴിഞ്ഞു ഒരു മറ്റന്നാൾ ഉണ്ട്. അവിടെ എല്ലാം ശരിയാവും.

പിന്നെ ഉള്ള ആ രണ്ട് ദിവസങ്ങൾ സത്യം പറഞ്ഞാൽ ഉറക്ക് തന്നെ കുറവായിരുന്നു. വീടൊക്കെ ദിവസം ഒരു മൂന്നാലു തവണ വൃത്തിയാക്കി എന്തിന് എനിക്ക് തോന്നുന്നു. കിച്ചനിലുള്ള പാത്രങ്ങളുടെ എണ്ണം വും അതിലെ കടുക് മണികളുടെ എണ്ണവും എനിക്ക് മനപാടമായി കഴിഞ്ഞു.

എന്താലെ സമയം ചിലപ്പോ ഇങ്ങനെയാ വല്ലാത്ത ദൈർഘ്യം കാണിക്കും മറ്റു ചിലപ്പോൾ പോവുന്ന വഴി കാണുകയില്ല. ചെയ്യാൻ വിചാരിച്ചിരിക്കുന്ന കാര്യങ്ങൾക്കൊന്നും തികഞ്ഞെന്ന് പോലും വരില്ല.

ഏതായാലും ഇന്നത്തെ പുലരിക്ക് വല്ലാത്തൊരു തിളക്കം തോന്നി. എബിൻ ന്റെ കൂടെ ഓഫീസിലേക്ക് ഇറങ്ങി. പോകുന്ന വഴിക്ക് കാര്യങ്ങളും അവിടെത്തെ റൂളുകളുമൊക്കെ അവൾ പറഞ്ഞു തന്നു. വല്ലാത്തൊരു പേടി. എന്റെ മുട്ട് വിറയൽ കണ്ടിട്ട് ആശ്വസിപ്പിക്കാനും അവൾ മറന്നിട്ടില്ല.

ഇതൊരു വലിയ ലോകം തന്നെയാണ്. വലിയ കെട്ടിടം എണ്ണിയാൽ ഒടുങ്ങാത്ത സൗകര്യങ്ങളുണ്ട് താനും. ഇതൊക്കെ കണ്ടു തീർക്കാൻ തന്നെ വേണം ഒരു മാസം. ഇത്ര വലിയ കമ്പനിയിൽ ഒരു ജോലി. ചിലപ്പോ ഒരു സ്വപ്നം മാത്രമായിരിക്കും.

എന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്ന പോലെ ഉള്ള കെട്ടിടം ഏതായാലും. സ്റ്റാഫ് കൾ ഒഫീഷ്യൽ ആയി ഉള്ള ഡ്രെസ്സിങ്...

ഇന്റർവ്യൂ കണ്ണ് നിറയുന്ന പോലെ തോന്നി. അവരെന്തൊക്കെയോ ചോദിക്കുന്നു. ഞാൻ എന്തൊക്കെയോ പറയുന്നു. ചോദ്യങ്ങളെക്കാൾ അപ്പോൾ എന്റെ മുന്നിൽ നിറഞ്ഞു നിന്നത് ആ ഓഫിസ് മുറിയുടെ മനോഹാരിതയായിരുന്നു. പക്ഷെ ഒന്ന് ഞാൻ കണ്ടിട്ടുണ്ട് അവർക്കൊക്കെ ഭയങ്കര ഗൗരവം ആയിരുന്നു. ഞാനെന്തോ കുറ്റവാളിയെ പോലെ എനിക്ക് തോന്നി.
അത് കഴിഞ്ഞു. നടന്ന് എബിന്റെ എടുത്ത് പോയപ്പോൾ സകല പ്രതീക്ഷകളും നിലച്ചിരുന്നു. അവൾ ആശ്വസിപ്പിക്കുന്നുണ്ട്.

 "ഇത് പോയാൽ മറ്റൊന്ന് നമുക്ക് നോക്കാന്ന് നീ പേടിക്കേണ്ട.

അവൾ തിരക്കിട്ട ജോലിയിലാണ്. ലാപ്ടോപ്പിൽ കണ്ണ് നട്ടിരിക്കുന്ന പോലെ തോന്നി എനിക്ക്. ഇടക്ക് സംസാരിക്കുന്നുണ്ടെങ്കിലും മുഖത്ത് നോക്കാൻ ഉള്ള സമയം പോലും അവൾക്കില്ല. ഞാൻ അവളുടെ ഓഫീസ് നല്ലോണം ഒന്ന് നോക്കി. ഭാഗ്യം ചെയ്‌തവൾ തന്നെ. എന്തൊരു ഭംഗിയാണ് ഈ മുറി കാണാൻ. എന്ത് വിഷമം തോന്നിയാലും ഇതിന്റെ ഭംഗിയിൽ തന്നെ എല്ലാം മറക്കും.

" ഹേയ്, എന്താ നോക്കുന്നത്. ഈ റൂമിന്റെ ഭംഗി നോക്കണ്ട ഇതൊക്കെ പുറം മോഡിയാ ജോലി ആഭാരം.

ഏയ്,ഞാൻ ഇന്ന് നേരത്തെ ഇറങ്ങാന്ന് കരുതി. പുറത്തൊക്കെ ഒന്ന് പോവാലോ. കുറെ ആയി ഒരു ഷോപ്പിങ് ഒക്കെ ചെയ്തിട്ട്. തനിക്കും ഇവിടെ ഒക്കെ ഒന്ന് കാണാം.

പറഞ്ഞോണ്ടിരുന്നപ്പോൾ അവളുടെ ഫോൺ റിങ് ചെയ്തു. ഒന്നും പറയാതെ എന്നെ അവിടെ ഇട്ട് അവൾ തിരക്ക് പിടിച്ചു എഴുനേറ്റ് പോയി.
പിന്നെ പറയണോ കുറെ നേരം ഞാൻ കട്ട പോസ്റ്റ്‌.
നല്ലൊരു ചൂട് കാപ്പി കിട്ടിയാൽ കൊള്ളാം എന്ന് തോന്നി. ബേജാറോണ്ട് രാവിലെത്തതൊക്കെ ഇന്റർവ്യൂ ൽ തന്നെ ദഹിച്ചു പോയതാ...

പെട്ടന്ന് ഡോറിന് മുട്ടി ആരോ കടന്ന് വന്നു. കോഫി തന്നിട്ട് പോയി.

ഹോ, ഇവിടെ മനസ്സ് വായിക്കുന്നവരും ഉണ്ടെന്ന് തോന്നുന്നു. അപ്പോഴേക്കും എബിയും വന്നു. എനിക്ക് ജോലി കിട്ടിയ കാര്യവും പറഞ്ഞു. ഷോക് ആയിരുന്നു. വിശ്വസിക്കാനായില്ല. ഒരുപാട് പേര് ഉണ്ടായിരുന്നു. പിന്നെ എങ്ങനെ എനിക്ക് കുട്ടി. അവരാണേൽ എന്നെ ഒരു കുറ്റവാളിയെ പോലെ നോക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ഓ ഇത് നിറഞ്ഞ അത്ഭുതം തന്നെ...

അങ്ങനെ അവൾ പറഞ്ഞപോലെ ഷോപ്പിങ്ങിനിറങ്ങി. ഭംഗിയുള്ള റോഡുകൾ വലിയ വലിയ പടു കൂട്ടൻ കെട്ടിടങ്ങൾ അതിന്റെയൊക്കെ പുറം മോഡി തന്നെ ആഭാരം ഉള്ളൊക്കെ പിന്നെ എന്തായിരിക്കും. വലിയ മാളിൽ കയറി ഒഫീഷ്യൽ ആയിട്ടുള്ള കുറച്ചു ഡ്രസ്സ്‌ എടുത്തു. ഒക്കെ അവളുടെ വക. അല്ലാണ്ട് നമ്മളേൽ എവിടെന്ന്.

 മുറിഞ്ഞു പോയെന്ന് കരുതിയ സ്വപ്നങ്ങൾക്ക് അവൾ ചിറക് വെച്ച് തന്നു. ഇനി പറക്കാം വാനിലൂടെ...

രാത്രിയായപ്പോൾ ആ തെരുവോരങ്ങളുടെ ഭംഗി ഒന്ന് പറയേണ്ടത് തന്നെയാണ്. ഓഹ്. പകലാണോ രാത്രിയാണോ ഭംഗി എന്ന് ചോദിച്ചാൽ ഈ രാത്രി തന്നെയാണെന്ന് ഞാൻ പറയും. മഞ്ഞ വെളിച്ചത്തിൽ അലങ്കരിച്ച സിറ്റി. തിരക്ക് പിടിച്ച സമയം. എങ്കിലും നല്ല വൃത്തിയുള്ള അന്തരീക്ഷം. അവിടെത്തെ സ്പെഷ്യൽ ഭക്ഷണവും കഴിച്ചു. ഫ്ലാറ്റിലേക്ക് മടങ്ങി.

ഉറക്കം വരാത്ത രാത്രി തന്നെ. ദൈർഘ്യമേറിയ രാത്രിയും പുലർന്നു. ഞങ്ങൾ ഒരുമിച്ചിറങ്ങി. ഇന്നന്റെ ആദ്യ ദിവസമാണ്. " ഓഹ്. ന്റെ പടച്ചോനെ ഒന്നും അറിയില്ല. ന്റെ പൊട്ടത്തരങ്ങളിൽ നിന്ന് രക്ഷ തരണേ...

അതാപ്പോ വല്യ പേടി. ഉമ്മ എപ്പോഴും പറയും. എല്ലോ ഓള് ചെയ്യും. എന്നാലും എന്തെങ്കിലും പൊട്ടത്തരം കൊണ്ട് ആ ചെയ്തതൊക്കെ തന്നെ ബാത്തിലാക്കും എന്ന്. റബ്ബേ കാക്കണേ...

സി ഇ ഒ യുടെ അടുത്തുള്ള ചെറിയ മുറി ആയിരുന്നു എനിക്കായി ഒരുങ്ങിയത്. ഒന്ന് മെല്ലെ എന്റെ ചെയറിൽ ഇരുന്നു. ആഹാ എന്ത് ഭംഗി. ഓഹ് എന്തൊരു സുഖം...

പിന്നെ പൊടി പൂരമായിരുന്നു. ഫയലുകളുടെ പൂരം... ബിൽഡിംഗ്‌ മുഴുവൻ ഞാൻ ഓരോ ഫയലുകളും കൊണ്ട് കയറി ഇറങ്ങി അതിന്റെ ഇടയിൽ ബോസ്സ് ന് ഒര് പത്തിരിവത് കോഫി... ഓഹ്... അസിസ്റ്റന്റ് എന്നൊക്കെ പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. എന്റെ നടുവൊടിഞ്ഞു. കാലു കടഞ്ഞിട്ട് വയ്യ. ഇന്നത്തെ രാത്രി അതോ ഗതിയായിരിക്കും. മ്മേ...

പോരാത്തതിന് ഫസ്റ്റ് ഡേ തന്നെ എനിക്ക് ഓവർ ടൈം... എല്ലാരും പോയി താനും. ഈ ബോസ്സ് ന് മാത്രം ഇത്രങ്ങാനും പണി എന്താ ഇവിടെ. ഇയാൾക്കൊക്കെ ആണുങ്ങൾ തന്നെ ആണ് അസിസ്റ്റന്റ് പറ്റുക. ഇത് ഇപ്പൊ ഉമ്മാനോട് പറഞ്ഞാ ഇന്ന് തന്നെ നാട്ടിലേക്ക് വിടേണ്ടി വരും.

ജോലി കഴിഞ്ഞു ഇറങ്ങിയപ്പോ സമയം ഒരുപാട് ആയി. ബസ്സ് കിട്ടാൻ എവിടെ പോകണമെന്ന് പോലും അറിയാതെ ഞാൻ മെല്ലെ നടന്നു. എന്നാൽ ആ മനുഷ്യൻ ഒന്ന് ചോദിക്കാമായിരുന്നു എങ്ങനെ പോവുമെന്ന് എങ്കിലും. അയാൾക്ക് അറിയാം ഞാൻ ഇവിടെ പുതിയതാണെന്നും വന്ന ചരിത്രമൊക്കെ എബി എന്നോട് പറഞ്ഞതാ അവൾ ഒക്കെ പറഞ്ഞിട്ടുണ്ടെന്ന്... ഓഹ്... ഞാൻ അവളെ വിളിച്ചു കരഞ്ഞു.. എന്നാൽ അവൾക്ക് തമാശ ഭയങ്കര ചിരി. എന്റെ നടത്തതിനാണേൽ ഞാൻ ഒരറ്റവും കാണുന്നില്ല. ഇനിയിപ്പോ ബസ്സ് കിട്ടിയിട്ടെന്താ അഞ്ചിന്റെ പൈസ കയ്യിലില്ല. ഏഹ് പിരാന്ത് പിടിക്കുന്നുണ്ട്...

എബി ഫോൺ വെക്കുക കൂടി ചെയ്തപ്പോ എനിക്കാകെ പേടി തോന്നി.

പെട്ടന്നായിരുന്നു ഒരോണടി കേട്ടത് നോക്കിയപ്പോ ബോസ്സ്...

" കേറിക്കോ, ഫ്ലാറ്റിലിറക്കി തരാം. എബിൻ...

മറുതൊന്നും പറയാൻ നിന്നില്ല. കാരണം ഡിമാന്റ് കാട്ടിയാൽ അയാൾ ഇട്ടിട്ട് പോവും പിന്നെ വടി പിടി ഒരെത്തും പിടിയുമില്ലാതെ ഞാനിവിടെ അലയും.

വേഗം കേറി ഇരുന്നു.

" ഞാൻ ഡ്രൈവർ ഒന്നുമല്ല.

അയാളത് പറഞ്ഞപ്പോ എനിക്കൊന്നും മനസിലായില്ല. ഞാൻ മുന്നിലേക്ക് കാണുന്ന കണ്ണാടിയിൽ ഒന്ന് നോക്കി. അയാൾ പതിയെ ചിരിച്ചു.
സ്ഥലമെത്തി ഞാൻ ഇറങ്ങി വേഗം നടന്നു. റൂമിലെത്തി എബിയെ കുറെ പറഞ്ഞു. അവൾ ഒടുക്കത്തെ ചിരി. ഇനിയിപ്പോ നാളത്തെ ഓഫിസ് അആഹ് ആലോചിക്കുമ്പോൾ തല പെരുക്കുന്നു... കാൽ വേദനിച്ചിട്ട് വയ്യ...

കട്ടിൽ കണ്ടപ്പോ വല്ലാത്ത ആശ്വാസം നീണ്ടു നിവർന്നു കിടന്നു. എന്നാലോ കാലിന്റെ കടച്ചിലും നടുവേദനയും ഉറക്ക് വെറും സ്വപ്നമാക്കി കളഞ്ഞു.

നാളെ... ആഹ് ഏഹ്....

           *തുടരും*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*  
        *ഐറയുടെ സ്വപ്നങ്ങൾ*
          *ഭാഗം :മൂന്ന്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

           ബോസ്സ് എന്ത് വിചാരിച്ചു കാണും എന്തോ. ഒരു നന്ദി വാക്കുപോലും പറയാതെ ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി നടന്നു. ഛെ... ഞാനെന്തൊരു മനുഷ്യത്തി ആണല്ലേ എങ്ങനെപ്പോ ബോസ്സ് ന്റെ മുഖത്ത് നോക്കാ ആകെ ഒരു ചമ്മൽ പോലെ...

പിന്നെ പ്പോ ആർക്കാ ഇവിടെ അതിനൊക്കെ സമയം ലെ. ഉം അതും ശരിയാ ഇവിടെ എല്ലാവരും തിരക്കിലാണ് ഒരു സെക്കന്റ്‌ മുന്പേ കഴിഞ്ഞത് പോലും ഓർത്തിരിക്കാനുള്ള സമയം ഇവിടെ ആർക്കുമില്ല പിന്നെന്ത് പേടിക്കാനാ. ഏതായാലും ബോസ്സ് ഒന്നും ചോദിക്കാത്തിരുന്നാൽ മതിയായിരുന്നു.

" ഹേയ്, കുറേനേരം ആയല്ലോ ഈ ആലോചന തുടങ്ങിയിട്ട് എന്താപ്പോ ഇതിന് മാത്രം...

" ഒന്നുല്ലടാ എബി. ഇന്നലെ ഞാൻ ഒരു താങ്ക്സ് പോലും പറയാതെ ഇറങ്ങി പോന്നത് ബോസ്സ് എന്ത് കരുതിക്കാണും... ഒരു ചമ്മൽ എങ്ങനെയാ... ഞാൻ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്നതൊക്കെ കണ്ടിട്ടുണ്ട് ഇന്നലെ അത്രേം ഞാൻ പേടിച്ചു പോയിരുന്നു.

" ഹോ, അതാണോ. അത് സാരല്ലടോ നിനക്ക് അറിയോ.
അവൾ അവളുടെ അനുഭവങ്ങളുടെ തലയണ നിവർത്തി വെച്ചു.

ഞാൻ ഇവിടെ വന്ന സമയത്ത് എനിക്ക് ആരേം അറിയില്ലായിരുന്നു. പക്ഷെ ഞാൻ നിന്നെ പോലെ പേടിച്ചിരുന്നിട്ടില്ല. പക്ഷെ അന്നൊരു രാത്രി. ഞാൻ ആകെ പേടിച്ചു പോയിരുന്നു.
ജോലി കഴിഞ്ഞു ഞാൻ ഓഫീസിൽ നിന്നുമിറങ്ങി അന്ന് ഇപ്പോഴുള്ള ഫ്ലാറ്റ് ആയിരുന്നില്ല ഒരു ചെറിയ മുറി ആയിരുന്നു ഞാൻ താമസിച്ചിരുന്നത് അതും കുറച്ചു ഉള്ളിലോട്ടു ആയിരുന്നു ഓഫീസിൽ നിന്നും ഒരുപാട് ദൂരെ പോവാനും വരാനുമൊക്കെ ഒരുപാട് പ്രയാസം ആയിരിന്നു. അങ്ങനത്തെ ഒരു ദിവസം ഓവർ വർക്കും കഴിഞ്ഞു ഞാൻ ഇറങ്ങിയപ്പോ സമയം രാത്രി പത്ത് മണി കഴിഞ്ഞിട്ടുണ്ട്. ആളുള്ള റോഡുകൾ കഴിഞ്ഞു ഇടവഴികൾ ആയപ്പോൾ ഞാൻ ആകെ പേടിച്ചിരുന്നു. പോരാത്തതിന് എന്നെ ആരോ പിന്തുടരുന്നത് പോലെ തോന്നി. നോക്കിയിട്ട് ആരെയും കാണുന്നുമില്ല. എന്റെ നടത്തതിന് വേഗത കൂടി അപ്പൊ പുറകെ ഉള്ള ആളുടെ വേഗതയും കൂടി. അവരെന്റെ അടുത്ത എത്തിയാപ്പോൾ ആണ് അറിയുന്നത് ഒന്നിൽ കൂടുതൽ ആളുണ്ടെന്നത് അവര് നാലഞ്ച് പേരുണ്ടായിരുന്നു. ഞാൻ വേഗം ബോസ്സ് ന് എന്റെ ലൊക്കേഷൻ അയച്ചു ശേഷം കാൾ ചെയ്യാൻ നോക്കിയതും അവരെന്റെ ഫോൺ തട്ടി മാറ്റി അത് വീണ സ്ഥലം എനിക്ക് കാണാനും പറ്റിയില്ല. ആകെ പേടിച്ചു. അന്ന് ഞാൻ കരഞ്ഞതിന് കണ്ണും കയ്യുമില്ല. ബോസ്സിനോട് ഒന്നും പറയാനും പറ്റിയില്ല. വേറെ ആരെയും എനിക്ക് അറിയുകയുമില്ല. ഓഫീസിൽ അന്നൊക്കെ ഞാൻ ആരെയും പരിചപ്പെട്ടിട്ടില്ല. ഞാൻ വന്നിട്ട് അപ്പൊ രണ്ട് മൂന്ന് ദിവസം എന്തോ ആയിട്ടേ ഉള്ളു.

ഞാൻ കുതറി മാറാൻ നോക്കിയപ്പോ അവരിൽ ആരോ ഒരാൾ എന്റെ തലക്ക് അടിച്ചു. പിന്നെ എനിക്ക് ഒന്നും ഓർമയില്ല.
ബോധം വന്നപ്പോ ഞാൻ ഹോസ്പിറ്റലിൽ ആണ്. കൂടെ ഓഫീസിൽ ഉണ്ടായിരുന്ന ഒരു ലേഡി സ്റ്റാഫുമുണ്ട്. അന്ന് എനിക്ക് അവരെ അറിയില്ലായിരുന്നു ഇന്നറിയാം അന്നാഹ് ജോൺ...

പിന്നെ അവൾ പറഞ്ഞു ബോസ്സ് ആണ് ഹോസ്പിറ്റലിൽ എത്തിച്ചത് എന്നും പിന്നെ അവളെ വിളിച്ചു ഹോസ്പിറ്റലിൽ ആക്കിയത് ആണെന്നെല്ലാം.

പിറ്റേന്ന് ഓഫീസിൽ പോയപ്പോ ബോസ്സ് അതിനെ കുറിച്ച് ഒന്ന് ചോദിച്ചത് പോലുമില്ല. പോരാത്തതിന് ആരോടും നടന്നതൊന്നും പറഞ്ഞു എനിക്ക് വിഷമം ഉണ്ടാക്കേണ്ട എന്നും അവളോട് പറഞ്ഞിരുന്നു. അത്രയും നല്ലൊരു മനുഷ്യനാണ് ബോസ്സ്. അതോണ്ട് പേടിക്കേണ്ട ദൈര്യമായിട്ട് പൊയ്ക്കോ.

അവളെങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എനിക്ക് എന്തോ ഒരു മടി.

പതിവ് പോലെ ഫയലുമായി ബോസ്സിന്റെ ഓഫീസിൽ പോയപ്പോ എബി പറഞ്ഞപോലെ തന്നെ ഒന്നും ചോദിച്ചില്ല പറഞ്ഞില്ല.


ആഹ്ഹ് എന്തൊരു ആശ്വാസം...

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോ എബി പറഞ്ഞു ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റും ബോസ്സിന്റെ ആണെന്ന് അന്നത്തെ ആ പ്രശ്നത്തിൽ സുരക്ഷയുള്ളതും ഓഫീസിന്റെ അടുത്തുമായത് കൊണ്ട് അവളെ ബോസ്സ് ഈ ഫ്ലാറ്റിൽ കൊണ്ടാക്കിയത്...

എല്ലോ കേട്ടപ്പോ. ഇപ്പോ പേടി മാറി ആ മനുഷ്യനോട് നല്ലൊരു സ്നേഹ ബഹുമാനമൊക്കെ തോന്നുന്നുണ്ട്...

ഡ്രിം ഡ്രിം...

" ഹലോ.

" ഹാ, നാളെ ഷാർപ്പ് 10:30ക്ക് ആണ് ഫ്ലാറ്റ് ഓഫീസിൽ നേരത്തെ വരണം കുറച്ചു ഫയൽസ് ഒക്കെ എടുക്കാൻ ഉണ്ട്.

" എവിടേക്ക്...

" അമേരിക്കയിലേക്ക് ആണ്. രണ്ട് മീറ്റിംഗ് ഉണ്ട്. പിന്നെ ഇമ്പോർടന്റ്റ്‌ ആയ രണ്ട് നമ്മുടെ ക്ലയിന്റ് കളെ കാണാനുണ്ട്...

ബോസ്സ് ഫോൺ വെച്ചപ്പോ ഞാൻ വേഗം പോയി എബിനോട് പറഞ്ഞു. അവൾ പറഞ്ഞു ഇതൊക്കെ സാധാരണയാണ് നീ അസിസ്റ്റന്റ് അല്ലെ പൊയ്ക്കോ. ഇങ്ങനത്തെന്നെ ആണ് മീറ്റിംഗ് ഉണ്ടാവുക മുൻകൂട്ടി അറിയിക്കുക ഒന്നുമില്ല എപ്പോഴും തയ്യാറായിരിക്കണം. ബിസിനസ്‌ എന്നാ ഇങ്ങനെ ഒക്കെ ആടോ.

പേടിക്കേണ്ട ബോസ്സ് നല്ലോണം നോക്കിക്കോളും നിന്നെ...

വരുന്നില്ല എന്ന് പറയാൻ പറ്റില്ല. ഇതെന്റെ ജോലിയല്ലെ. പക്ഷെ എങ്ങ്നെയാ പോ പോവാ...

മനമില്ലാ മനസോടെ ഞാൻ ലഗേജ്‌ പാക്ക് ചെയ്തു...
            *തുടരും*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿* *ഐറയുടെ സ്വപ്നങ്ങൾ*
       *ഭാഗം:നാല്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html

*✿═══════════════✿*

http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

         ആദ്യമായിട്ടാണ് ഞാനൊരു മീറ്റിങ് ൽ ഒക്കെ പങ്കെടുക്കുന്നത്. ഞങ്ങളുടെ പ്രൊജക്റ്റ്‌ ന്റെ ഇൻട്രോ ഒക്കെ അത്രയും ആളുകൾക്ക് മുമ്പിൽ ഞാൻ പ്രേസേന്റ് ചെയ്തു. കണ്ണ് നിറയുന്നുണ്ടായിരുന്നു. സ്വപ്നങ്ങളെല്ലാം ജീവിതത്തിൽ വന്നണയുമ്പോഴുള്ള നിർവൃതി അതൊന്ന് വേറെ തന്നെയാണ്. വാക്കുകൾക്ക് നിർവചിക്കാൻ കഴിയാത്ത വികാരം.

കയ്യും കാലും അടിമുടി വിറക്കുന്നുണ്ടെങ്കിലും കമ്പനിക്ക് മോശമാവാത്ത രീതിയിൽ രണ്ട് മീറ്റിങിലും ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചു.

എല്ലാം കഴിഞ്ഞു എയർപോർട്ടിൽ എത്തിയപ്പോൾ ഫ്ലൈറ്റ് ഒന്നര മണിക്കൂർ ലൈറ്റ് ആണെന്ന് അറിഞ്ഞു.പിന്നെ വെറുതെ വി ഐ പി റസ്റ്റ്‌ റൂമിലിരുന്നു.

" well done, i think u feel scared. But u did it well. I feel great. (നല്ലോണം ചെയ്തു. ഞാൻ കരുതി നീ പേടിച്ചിട്ടുണ്ട് എന്ന്. പക്ഷെ നിന്നെ നല്ലോണം ചെയ്തു.....)

"Thank you sir, actually am just nervous and scared but.... (നന്ദി യുണ്ട്, ശരിക്കിലും ഞാൻ പഠിക്കുകയും വിറയലുമൊക്കെ ഉണ്ടായിരുന്നു പക്ഷെ... )

" ok good. Anyway...

ഓഫീസ് ജോലി അത്ര എളുപ്പമൊന്നുമല്ല. എങ്കിലും കടുപ്പവുമല്ല. എപ്പോഴും നല്ല ശ്രദ്ധ വേണം താനും. വീഴ്ചകൾ എപ്പോഴും കൂടെ ഉണ്ടാവും കൂടെ ഉള്ളവർ തന്നെ ചതിക്കുകയും ചെയ്യും. പിന്നെപ്പോ വീഴാതെ ആരും എഴുനേറ്റ് നിൽക്കുന്നില്ലല്ലോ. ഞാനീ മേഖലയിൽ എത്തിയത് തന്നെ വീണുകൊണ്ടാണ്. ഒന്ന് എഴുനേൽപ്പിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല. അന്നൊരുപാട് വേദന തോന്നിയിട്ടുണ്ട്. ഞാൻ എന്റെ അച്ഛന്റെ ആദ്യത്തെ ഭാര്യയിൽ ഉള്ള മകൻ ആയത് കൊണ്ട് വീട്ടുകാർ (അച്ഛൻ വേറെ കല്യാണം കഴിച്ചു മക്കളും ഉണ്ട്.)എന്നെ ഒരു കാര്യത്തിലും സപ്പോർട്ട് ചെയ്തിട്ടുമില്ല. എന്റെ വീഴ്ചകൾക്ക് വേണ്ടി എന്റെ പിറകിൽ അല്ലെങ്കിൽ ചിലപ്പോ ഒരു പടി മുന്നിൽ നിന്ന് കൊണ്ട് പ്രവർത്തിക്കും. അത് ഞാൻ കരുതിയിരിക്കുന്നതുമാണ്. എങ്കിലും ചിലപ്പോൾ ഓർക്കാപുറത്ത് അടി വരുമ്പോൾ വല്ലാതെ തളരും.

പക്ഷെ എന്റെ ചെറിയ അനിയത്തി കുട്ടിക്ക് എന്നെ വല്യ ഇഷ്ടമാണ്. അവൾ ചിലപ്പോൾ ഒക്കെ അവരുടെ സംസാരം എനിക്ക് എതിര് വരുമ്പോൾ എന്നെ വിളിച്ചു പറയും. അത് അറിയുന്നത് കൊണ്ട് ഇപ്പോ അവര് അവൾ ഉള്ളപ്പോൾ സംസാരം നിർത്തി എന്നാ അവൾ പറഞ്ഞെ... പാവം നല്ല കുട്ടിയാ... എനിക്ക് അവളേം ഇഷ്ടാ അവരേം ഇഷ്ടാ എന്തൊക്കെയായാലും ഞങ്ങളൊക്കെ ഒരു ചോരയാല്ലെ. പിന്നെ പോ പ്രേശ്നമൊക്കെ അമ്മ രണ്ട് ആയതാണ്. ഒരിക്കൽ അതും മാറും ആ അമ്മയും എന്നെ അംഗീകരിക്കും...

പാവം പറയുമ്പോൾ ബോസ്സിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി.

നമ്മൾ പുറത്ത് കാണുന്ന ജീവിതമല്ല പലരുടെയും ഉള്ളിൽ എത്ര പാണക്കാരായാലും സൗന്ദര്യമുള്ളവരായാലും എല്ലാർക്കും കാണും ആരോടും പറയാതെ ആരും അറിയാത്ത വേദനിക്കുന്ന ഓർമ്മകൾ സത്യങ്ങൾ...

ഞാനും ചിലപ്പോൾ ഒക്കെ ചിന്തിക്കാറുണ്ട്. എല്ലാ മനുഷ്യരും കരുതലും സ്നേഹവുമുള്ളവരായിരുന്നു വെങ്കിൽ എവിടെ ഒരു പ്രശ്നവും ഉണ്ടാവുകയില്ലെന്ന്. സ്നേഹം ഉള്ളിടെത്ത് പകയും അസൂയയും ദേഷ്യവും ഒന്നും ഉണ്ടാവില്ലല്ലോ. തളരുന്നെന്ന് തോന്നിയാൽ താങ്ങാൻ എപ്പോഴും ചുറ്റും ആരെങ്കിലും കാണും ലെ... പിന്നെ തോന്നും. ഒക്കെ സുഖം ആയാൽ സന്തോഷം മാത്രയാൽ അതും ഒരു രസണ്ടാവൂലാന്ന്. സന്തോഷം മാത്രമായാലും മനുഷ്യൻ ഭ്രാന്ത് പിടിക്കും സുഖവും ദുഖവും വേണം.സുഖ ദുഃഖസംമിശ്രമല്ലെ ജീവിതം. അതല്ലായൊരുന്നു വെങ്കിൽ പടച്ചോനും സ്വർഗം മാത്രം പടച്ചാൽ മതിയായിരുന്നു.

എല്ലാം വേണം നമുക്ക് താങ്ങാൻ കഴിയുന്നതെ പടച്ചോൻ തരൂ... പക്ഷെ!ചില നേരത്തെ നമ്മുടെ മനസിന്റെ ആതി ഇബ്‌ലീസിന്റെ കടന്നു കയറ്റം അതൊക്കെയാണ്‌ എല്ലാം അവതാളത്തിലാക്കുന്നത്.

പരിഹാരം ഒന്ന് മാത്രം. നാം നമ്മെ മനസിലാക്കുക. മറ്റുള്ളോർക്കൊക്കെ പറയാം നിന്നെ എനിക്കറിയുമ്പോലെ മറ്റാർക്കും അറിയില്ല എന്നെ നിനക്കറിയുമ്പോലെ മറ്റാർക്കും അറിയില്ലാ ഒന്നൊക്കെ. വെറുതെ ആടോ... നമ്മളെ നമ്മക്ക് മാത്രമേ അറിയൂ.. എല്ലാം എല്ലാരും അറിഞ്ഞാലും ഉള്ളിലെവിടെയോ ആരും അറിയാത്ത ഇത്തിരി പോന്ന ഒത്തിരി രഹസ്യങ്ങൾ എല്ലാർക്കും കാണും... അത് അങ്ങനെയാ...


ഫ്ലൈറ്റ് വന്നു. കയറി നല്ലോണം ഒന്ന് ഉറങ്ങി. പേടിച്ചിട്ട് ഒരിത്തിരി പോലും ഉറക്കം വന്നിട്ടില്ല. കുറച്ചു നേരമാണെങ്കിലും അത് ഞാൻ മുതലാക്കി...

എത്തിയപ്പോ ബോസ്സ് ന് എന്തോ അര്ജന്റ് കൂടെ വരുമോ എന്നും ചോദിച്ചു. മറിച്ചൊന്നും പറയാനും തോന്നിയില്ല. അത്രയും അര്ജന്റ് ആണെന്ന് പറഞ്ഞു.


എന്തോ ബോസ്സിന്റെ മുഖത്ത് വെപ്രാളാമോ സങ്കടമോ എന്തൊക്കെയൊ നിഴലിക്കുന്നതായി എനിക്ക് തോന്നി... ഡ്രൈവിംഗ് വരെ ഫാസ്റ്റ് ആയി തോന്നി...

വണ്ടി എത്തിയത് ഒരു വീടിന്റെ മുന്നിലാണ്. ബോസ്സിന്റെ പുറകെ ഞാനും മെല്ലെ നടന്നു...

നല്ല ഭംഗിയുള്ള വീട്. ഇന്റീരിയർ ഫുർണിചർ...

പെട്ടന്ന് അല്പം പ്രായം തോന്നിക്കുന്ന സ്ത്രീ വന്നു എന്തൊക്കെയോ പറഞ്ഞു. ബോസ്സ് ആഗ്യം കാണിച്ചത് അനുസരിച്ചു ഞാൻ പുറകെ നടന്നു.

ഒരു റൂമിന്റെ മുന്നിലെത്തി വാതിൽ മെല്ലെ തുറന്നതും ഞാനാകെ പേടിച്ചു പോയി തറയിൽ ആകെ...
    
         *തുടരും*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

*✿═══════════════✿*       
        *ഐറയുടെ സ്വപ്നങ്ങൾ*
          *ഭാഗം :അഞ്ച്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
   
            തറയിൽ കുപ്പി ചില്ലുകൾ ചന്നം പിന്നം ചിതറി കിടക്കുന്നുണ്ട്. അവിടെ ഇവിടെയായി ചോര തുള്ളികൾ ഉണ്ട് കട്ടിലിന്റെ അടുത്തായി കുറച്ചു ചോരയുണ്ട് അതിൽ കുതിർന്നൊരു കാലുകളും വെപ്രാളത്തോടെ ഞാനും ബോസ്സും അവൾക്കരികിലേക്ക് ചെന്നു. ബോസ്സ് അവളെ വാരി എടുത്ത് പുറത്തേക്ക് ഓടി. ഹോസ്പിറ്റലിൽ പോയി ഡ്രസ്സ്‌ ഒക്കെ ചെയ്തു. കാലിൽ നാല് സ്റ്റിച് ഉണ്ട് വേറെ കാര്യമായ പരിക്കുകളില്ല.

അവൾ വളരെ ക്ഷീണിച്ചത് കൊണ്ട് ഡ്രിപ്പിട്ട് കിടത്തി. അത് കഴിഞ്ഞാൽ വീട്ടിൽ പോവാം വേറെ കുഴപ്പൊമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു.

ബോസ്സിന്റെ കണ്ണുകൾ നല്ലോണം ചുവന്നിട്ടുണ്ട്. അത്രയും കരഞ്ഞിട്ടുണ്ട്. പാവം.

അന്നൊരു കഥ കൂടി കേട്ടപ്പോ കേട്ട ഞാനും പറഞ്ഞ ബോസ്സും അത്രമേൽ വേദനിച്ചു.

അന്നൊരു നല്ല ദിവസമായിട്ടായിരുന്നു തുടക്കം.
എഴുനേറ്റ് വന്നപ്പോഴേക്കും ഡെയിനിങ് ടേബിളിൽ അച്ഛന്റെ വക ബ്രേക്ക്‌ ഫാസ്റ്റ് അമ്മയുടെ നിറ പുഞ്ചിരി. കുഞ്ഞനുജത്തിയുടെ കുസൃതികൾ. വ്യത്യസ്തമായൊരു പുലരി.

വെക്കേഷൻ ആയത് കൊണ്ട് ഞങ്ങൾ ഒരു യാത്ര പുറപ്പെട്ടു. ഒരുപാട് നല്ല സ്ഥലങ്ങൾ കണ്ടു. നല്ല ആളുകളെ കണ്ടു. വെറൈറ്റി ഫുഡ്കൾ ടേസ്റ്റ് ചെയ്തു. അച്ഛൻ വെറൈറ്റി ഫുഡ്കൾ വളരെ ഇഷ്ടമാണ്. കഴിക്കാനും ഉണ്ടാകാനും അത്കൊണ്ട് വെറൈറ്റി എന്ന് കേട്ടാൽ അവിടെ ഒക്കെ പോവും.

എനിക്കന്ന് പതിനഞ്ചു വയസാണ്.സെലിൻ (അനിയത്തിക്ക്) അഞ്ചും.
അച്ഛന്റെ ഓഫീസും കാര്യങ്ങുമൊക്കെ തിരക്കുള്ളതാണെങ്കിലും ഒഴിവു ദിവസങ്ങൾ ഞങ്ങൾ ഒരുമിച്ചു സന്തോഷിക്കാൻ എന്തെങ്കിലൊക്കെ കണ്ടെത്തും.

അന്നാ യാത്ര തിരിക്കുമ്പോൾ സമയം ഏറെ വൈകിയിരുന്നു. എന്നാലും ഏകദേശം രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങളുടെ സിറ്റി എത്തി. ചിരിയും തമാശയുമായിരുന്നു അപ്പോഴും സെലിൻ ഉറങ്ങി പോയിരുന്നു. എനിക്ക് എന്തോ ഉറക്കം വന്നില്ല. ഞാനും അവരുടെ തമാശയിൽ കൂടി. പെട്ടന്ന് ഒരു വലിയ ട്രക്ക് പോലെ തോന്നി അത്രെ ഓർമ്മയുള്ളൂ. ഞങ്ങളെ വണ്ടിയിൽ ഇടിച്ചു. പിന്നെ ബോധം വന്നപ്പോ ഹോസ്പിറ്റലിൽ ആണ്.

അച്ഛനെയും അമ്മയെയും തിരക്കി അവര് ഓക്കെ ആണെന്ന് അല്ലാതെ ആരും ഒന്നും പറഞ്ഞില്ല. ഓഫീസ് സ്റ്റാഫുകൾ എന്റെയും അനിയത്തിയുടെയും കൂടെ നിന്നു. പിറ്റേ ദിവസം തന്നെ അച്ഛനും ഞങ്ങളെ റൂമിലേക്ക് മാറ്റി. അച്ഛന്റെ കയ്യും കാലും ഫുൾ കവർ ചെയ്തിട്ടുണ്ട് എല്ലിൻ ചതക്കം ഉണ്ടെന്ന് പറഞ്ഞു. കഴുത്തിൽ പ്ലാസ്റ്റർ ഉണ്ട് അനക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അപ്പൊ എന്റെ ഉള്ളിൽ ആതി കൂടുകയായിരുന്നു. അമ്മ....

സെലിനും ഇടക്ക് ഇടക്ക് അമ്മയെ ചോദിച്ചു കരയുന്നുണ്ട്. എനിക്ക് ആകെ പേടി തോന്നി. അവരൊക്കെ ഉറങ്ങിയപ്പോൾ ഞാൻ മെല്ലെ എഴുനേറ്റ് നടന്നു എനിക്ക് വല്യ കുഴപ്പമൊന്നുമില്ല കൈക്ക് ചെറിയ ചതക്കവും തലയിൽ നാല് സ്റ്റിച്ചുമെ ഉള്ളു അതോണ്ട് നടക്കാം. ശബ്ദമുണ്ടാക്കാതെ ഞാൻ നടന്നു... കേസുയാലിറ്റിയിൽ പോയി അന്വേഷിച്ചു. അവര് ഐ സി യു കാണിച്ചു തന്നു. കരഞ്ഞു പറഞ്ഞത് കൊണ്ട് ഡോക്ടർ എനിക്ക് പുറത്തെ വാതിലുകളിലൂടെ കർട്ടൻ നീക്കി അമ്മയെ കാണിച്ചു തന്നു. ഒക്സിജൻ മാസ്ക് ഒക്കെ ധരിച്ചു കിടക്കുന്ന ബോധമില്ലാത്ത അമ്മയെ കണ്ടപ്പോൾ....
എന്റെ വേദനയുടെ ആഴം ഒന്നുകൂടി കൂടി. നേഴ്സ് എന്നെ പിടിച്ചു റൂമിൽ കൊണ്ട് കിടത്തി. കിടന്നെന്ന് അല്ലാതെ ഉറക്കം വരുമോ.

രാവിലെ ആയപ്പോൾ ഡോക്ടർ വന്നു. വീലചെയറിൽ ഇരുത്തി അച്ഛനെ കൊണ്ട് പോയി. കൂടെ ഞാനും മെല്ലെ പിറകെ പോയി. സെലിൻ ഉറങ്ങുകയായിരുന്നു. ഐ സി യു വിനു മുമ്പിൽ ആൾ കൂട്ടം. സ്ട്രച്ചറിൽ വെള്ള പുതപ്പിച്ച രൂപം വരുന്നത് കണ്ടപ്പാടെ എന്റെ ബോധം പോയി ഞാൻ തറയിൽ വീണു. അച്ഛൻ ആർത്ത് കരയുന്നുണ്ടായിരുന്നു.

അന്ന് ഞാൻ ഈ ലോകം തന്നെ വെറുത്തു പോയതാ... ആ ഷോക്ക് സെലിന്റെ മാനസിക നില തളർത്തി. മെല്ലെ മെല്ലെ അച്ഛൻ റിക്കവർ ചെയ്തു. പഴയത് പോലെ ഓഫീസിൽ പോവൽ തുടങ്ങി. പക്ഷെ!
     വീട്ടിലെ സംസാരം നിലച്ചു. സന്തോഷം നിലച്ചു. പൊട്ടി ചിരികൾ നിലച്ചു. അന്ന് മുതൽ എനിക്ക് ഞാനും സെലിനും മാത്രമായി. അവളെ കൂടെ ഞാൻ നിന്നു. ഉറക്കത്തിൽ അവൾ ആർത്ത് കരയും കയ്യിൽ കിട്ടിയത് ഒക്കെ എടുത്ത് എറിയും സ്വയം എന്തെങ്കിലും എടുത്ത് സ്വന്തം ശരീരത്തെ വേദനിപ്പിക്കും. സഹായത്തിനു ഒരു ചേച്ചി വരുന്നുണ്ട് പക്ഷെ! അവളെ കണ്ട്രോൾ ചെയ്യാൻ എനിക്ക് മാത്രമേ അന്നും ഇന്നും കഴിഞ്ഞിട്ടുള്ളൂ...

അച്ഛൻ വേറെ കല്യാണം കഴിച്ചു. അതും അച്ഛന്റെ കൂടെ പാർട്ണർ ആയിട്ടുള്ള മറ്റൊരു കമ്പിനിയിലെ സി ഇ ഒ... ആദ്യമൊക്കെ നല്ല സ്നേഹം ആയിരുന്നു. പിന്നെ അത് അച്ഛൻ കാണാൻ മാത്രമുള്ള അഭിനയമായി. പിന്നെ ഈ വീട്ടിൽ ഞങ്ങളെ തനിച്ചാക്കി അവര് മറ്റൊരു വീടെടുത്ത് മാറി. എന്ത് പറഞ്ഞാണ് അത്രയും അച്ഛനെ മാറ്റി എടുത്തെതെന്ന് അറിയില്ല. ഞങ്ങൾ മാത്രമായിരുന്നു അച്ഛന്റെ ലോകം അവര് മാത്രമായി ചുരുങ്ങി.

സമയം പറക്കുകയല്ലെ പതിനെട്ടു വർഷം കഴിഞ്ഞു. അവൾ ഇപ്പോഴും ഇങ്ങനെയാണ്. ഓഫീസിൽ ഇരിക്കാൻ സത്യം പറഞ്ഞാൽ എനിക്ക് പേടിയാ... അവൾക്കെന്തേലും സംഭവിക്കുമോ എന്ന പേടി... ഒരു നൂറു തവണ ഞാൻ വീട്ടിലേക്ക് വിളിക്കും. പിന്നെ യാത്രകളൊക്കെ അത്യാവശ്യമായത് കൊണ്ട് മാത്രം....

ഓഫീസിൽ ഇതൊന്നും ആർക്കും അറിയില്ല. ഞാൻ ആരോടും പറഞ്ഞിട്ടില്ല. തന്നെ കണ്ടപ്പോ എന്തോ പറയാം എന്ന് തോന്നി. എന്റെ സെലിനെ പോലെ തോന്നി.

പൊട്ടി കരയുന്ന ബോസ്സിന്റെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. വാക്കുകൾക്ക് വല്ലാത്ത ദാരിദ്ര്യം അനുഭവപ്പെട്ടു.

സത്യം പറഞ്ഞാൽ ഇത്രെയും വല്യ ഒരു മനുഷ്യൻ ഇങ്ങനെ കരയുന്നത് തന്നെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ വല്ലാതെ... എന്താ പറയാ എന്തോ ആയിപോയി.


പാവം ഒരുപാട് വേദനിക്കുന്നുണ്ട്. ഒരുപാട് ചികിത്സകൾ നടത്തി വരുന്നുണ്ടെങ്കിലും അതൊന്നും അവൾക്ക് വലിയ മാറ്റം കൊണ്ട് വന്നിട്ടില്ല. ഒരുപക്ഷെ അന്നത്തെ ഓർമ വരുമ്പോൾ ആയിരിക്കാം അവൾ വല്ലാതെ വൈലന്റെ ആവുന്നത്.

പോരാത്തതിന് ബോസ്സ് രാത്രി ഉറങ്ങാറില്ലെന്ന് കേട്ടപ്പോൾ വല്ലാതെ സങ്കടം തോന്നി. അതും അന്നെത്തെ ആ ഷോക് ആയിരിക്കാം പിന്നെ സെലിന് കൂട്ടിരിക്കലും. ആകെ ഒന്നോ രണ്ടോ മണിക്കൂർ ആണത്രേ ഒരു ദിവസം ഉറങ്ങുക. പാവം...


കണ്ട കാഴ്ചയിൽ സന്തോഷം തോന്നുന്ന മുഖം ഗൗരവമാണെങ്കിലും നല്ല മനുഷ്യൻ എന്നാൽ ഇത്രയും വേദനകൾ ഉള്ളിൽ കൊണ്ട് നടക്കുന്ന ആളാണെന്നു തോന്നിയില്ല.

അന്ന് ഹോസ്പിറ്റലിൽ നിന്ന് ഞാനും അവരെ കൂടി വീട്ടിലേക്ക് പോയി. അവളുടെ റൂമൊക്കെ വൃത്തിയാക്കാൻ ചേച്ചിയെ സഹായിച്ചു. പക്ഷെ അവളെന്നോട് ഒന്നും മിണ്ടിയിട്ടൊന്നുല്ല ട്ടോ. പിന്നെ അവൾ ആരോടും മിണ്ടാറില്ല. എന്നാലും എന്നോട് ചിരിച്ചു. ബോസ്സിന് അത് തന്നെ ഒരത്ഭുതമായിരുന്നു. അവൾ ചിരിച്ചു കണ്ടിട്ട് തന്നെ പതിനെട്ടു വർഷമായെന്നാ പറയുന്നത്...

എല്ലാം കഴിഞ്ഞു വരുമ്പോൾ ബാഗിൽ ഉണ്ടായിരുന്ന മിട്ടായി ഞാൻ അവൾക്ക് കൊടുത്ത് നാളെ വരാം എന്ന് പറഞ്ഞിറങ്ങി അവളത് വാങ്ങി തലയാട്ടി. ഞാൻ നല്ല കുട്ടിയായിരിക്കണമെന്ന് പറഞ്ഞപ്പോൾ പല്ല് കാണിച്ചു ചിരിച്ചു... എന്തോ എനിക്കും വല്ലാത്ത സന്തോഷം തോന്നി.

എന്തൊരു ഭംഗിയുള്ള പെൺകുട്ടി... മാലാഖയെ പോലെയുണ്ട്...
വിടർന്ന കണ്ണുകൾ തുണക്കുഴി കവിളുകൾ ചുവന്ന ചുണ്ട് വെളുത്ത നിറം...
എന്തൊരു ഭംഗിയുള്ള മുഖം.

വേദനയോടെ ഞാനിറങ്ങി.
ബോസ്സ് എന്നെ ഫ്ലാറ്റിൽ ഇറക്കി തന്നു.

എബിൻ അമേരിക്കൻ യാത്രയൊക്കെ വിവരിച്ചു കൊടുത്തു. പക്ഷെ ഇതൊന്നും പറഞ്ഞില്ല. ബോസ്സ് ആരോടും പറയാത്തത് അല്ലെ ചിലപ്പോ പറയുന്നത് ഇഷ്ടമായില്ലെങ്കിലോ...


പിന്നെ ഞാൻ ഇടക്ക് ഇടക്കൊക്കെ അവളെ പോയി കാണും മിട്ടായി കൊടുക്കും അവൾക്കൊപ്പം കുറച്ചു നേരം കളിക്കും...

ബോസ്സിനും സന്തോഷം ആ ചേച്ചിക്കും ഒരു സമാധാനം ഉണ്ട് ഇപ്പൊ എന്ന് പറഞ്ഞു... പക്ഷെ എന്നെ കാണുമ്പോൾ മാത്രമേ അവൾ ചിരിക്കാറുള്ളു...

എനിക്ക് അത്ഭുതം ആണ് തോന്നിയത്. അപ്പൊ ബോസ്സ് പറഞ്ഞു. എനിക്ക് അവരുടെ അമ്മയുടെ ഒരു ഛായ ഉണ്ടെന്ന്...

അതോണ്ട് അവൾക്ക് എന്നെ കാണുമ്പോൾ സന്തോഷം തോന്നുന്നത്...

പാവം...

ഓരോ ജീവിതങ്ങൾ ഓരോ അത്ഭുത കഥകൾ പറയുന്നു. അതും വ്യത്യസ്തമായ കഥകൾ അനുഭവങ്ങൾ...

ഡ്രിം ഡ്രിം..

ഓഫീസിൽ നിന്നും കാൾ വന്നതാണ്. അര്ജന്റ് ആണെന്ന് പെട്ടന്ന് പോയി.

എല്ലാവരും വിഷമത്തിലാണെന്ന് തോന്നി സ്റ്റാഫുകൾ ഒക്കെ ഫയലുകളും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഞാൻ ബോസ്സിന്റെ റൂമിലേക്ക് നടന്നു...
              
             *തുടരും*
       *✍🏻mihras koduvally*

▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*   
         *ഐറയുടെ സ്വപ്നങ്ങൾ*
    *ഭാഗം :ആറ്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html

*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

             കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പുതിയ പ്രൊജക്റ്റ്‌ ന്റെ വിവരങ്ങൾ പുറത്തായതാണെന്ന് അറിഞ്ഞു. എന്നാലും ഇതെങ്ങനെ സംഭവിച്ചു.

ആർക്കും അറിയില്ല അവസാനം ആരാണ് ഓഫീസിൽ നിന്നും പോയതെന്ന്. ഞാനല്ല ഞാനും ബോസ്സും ഒരുമിച്ചാണ് ഇന്നലെ പോയത് അതും ഞങ്ങൾ നേരത്തെ ഇറങ്ങിയതുമാണ്. പക്ഷെ എന്റെ കേബിനിൽ നിന്നാണ് ഫയൽ മിസ്സായത്....


പുതിയ സി സി ട്ടി വി കേടുമായിട്ടുണ്ട്. കേടല്ല. ആരോ കേടാക്കിയതാവാം. അല്ലേൽ ഇന്നലത്തെ മാത്രം ദൃശ്യങ്ങൾ അതിൽ പെടാതിരിക്കില്ലല്ലോ.


മീറ്റിംഗിൽ ചർച്ചകൾ നടന്നു. ആരും ഒന്നും മിണ്ടിയില്ല ആർക്കും അറിയില്ല. എനിക്ക് വല്ലാത്ത സങ്കടം തോന്നി. എന്റെ സ്വപ്നങ്ങളെ ആരോ തച്ചുടക്കുന്ന പോലെ തോന്നി.

" പേടിക്കേണ്ട ടോ. എനിക്ക് നിന്നെ വിശ്വാസമാണ്. പിന്നെ നമ്മൾ ഒരുമിച്ചാണല്ലോ ഇറങ്ങിയത്. But something wrong...

" എനിക്കും അങ്ങനെ തോന്നി ബോസ്സ്. പക്ഷെ! ഇവിടെ ആരോ ഒരാൾ ആയിരിക്കണം അത് എടുത്തത്. അല്ലെങ്കിൽ ഒരു സഹായി ഇവിടെ ഉണ്ട് അത് ഉറപ്പാ..

" yes you don't worry. I will manage it. I know who...

" ആരാ.. ബോസ്സ്.

നമ്മൾ പ്രതീക്ഷിക്കാത്ത ഒരാളാണ്. പക്ഷെ അവൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും. അവൾ എന്തെങ്കിലും ട്രാപ്പിൽ പെട്ടു കാണും. എബിൻ. എനിക്ക് ആദ്യം മുതലെ സംശയ മുണ്ടായിരുന്നു. കാരണം നിന്റെ ഓഫീസിൽ അവളും നീയും മാത്രമാണ് കൂടുതൽ സമയം ഉണ്ടാവാറുള്ളത്. നിന്റെ ഫയലുകൾ കറക്റ്റ് ആയി അറിയുന്നതും അവൾക്ക് മാത്രമാണ്.

സാരല്ല. ഇപ്പോൾ അവളോട് ഒന്നും ചോദിക്കേണ്ട. നമുക്ക് ആദ്യം കാരണങ്ങൾ കണ്ടു പിടിക്കണം. അവളാണെന്ന് ഞാൻ ഉറപ്പിക്കാൻ കാരണം. പഴയ സി സി ട്ടി വി ഞാൻ പരിശോദിച്ചപ്പോൾ അവൾ നിന്റെ റൂമിൽ നിന്ന് ഫയൽ കൊണ്ട് പുറത്ത് ഇറങ്ങുന്നത് വ്യക്തമാണ്. പുതിയത് കേടാക്കിയപ്പോൾ പഴയത് കേടല്ല. എന്നത് അവൾ മറന്ന് കാണും.

പിന്നെ അവിടെത്തെ പോലീസ് വന്നു. ഓഫീസ് ഒക്കെ പരിശോദിച്ചു. സി സി ട്ടി വി പരിശോദിച്ചു... പക്ഷെ ബോസ്സ് അപ്പോഴേക്കും പഴയത് എടുത്ത് മാറ്റിയിരുന്നു അല്ലെങ്കിൽ അവളെ കയ്യോടെ കൊണ്ടോയേനെ അവര്.

ബോസ്സ് പറഞ്ഞത് പ്രകാരം രണ്ട് മൂന്ന് ദിവസം അവളെ ഞാൻ ശ്രദ്ധിച്ചു. അവളുടെ വരവും പോക്കും ഫോൺ കാൾസും എല്ലാം.

എനിക്ക് മനസിലായ കാര്യങ്ങളൊക്കെ ഞാൻ ബോസ്സിനോട് പറഞ്ഞു കൊടുത്തു. അവളെ കാൾ റെക്കോർഡ് കളും ഒപ്പിച്ചു കൊടുത്തു. അവളോട് ഉള്ള വിശ്വാസ വഞ്ചനയാണെന്ന് അറിയാം പക്ഷെ!

    അവളെന്തോ ഒരു തെറ്റ് ചെയ്യുന്നുണ്ട്. അത് ബോധ്യം ആയത് കൊണ്ടും അവരെ രണ്ട് പേരെയും കമ്പനിയെയും രക്ഷിക്കാൻ വേണ്ടിയും ഞാൻ ഇത് ചെയ്യുന്നു.

റെക്കോർഡ് സ് ഒക്കെ കേട്ട് ബോസ്സിന് ഒരു തരിപ്പ് പോലെ യായിരുന്നു. ഒന്നും മിണ്ടാതെ അതെല്ലാം എന്റെ കയ്യിൽ തന്നു. ഓഫീസിൽ കയറി ഇരുന്നു. ഡോർ ലോക്ക് ചെയ്തു. എനിക്കൊന്നും മനസിലായില്ല. എന്തോ എനിക്ക് കേട്ടിട്ട് മനസിലാവുന്നതിനുമപ്പുറം ബോസിന് എന്തൊക്കെയോ മനസിലായി ചിലപ്പോ മറുവശത്തുള്ള ആളെ തന്നെ മനസിലായി കാണും. പക്ഷെ! ആ സംസാരത്തിലുടനീളം ഭീഷണിയുടെ സ്വര മുയർന്നിരുന്നു. അതുറപ്പാ എബിക്കും ഇതൊരു ട്രാപ്പാണ്. അവളിതിൽ എങ്ങനെ...?

ബോസ്സ് ഒന്നും അവളോട് ചോദിക്കരുത് എന്ന് പറഞ്ഞതോണ്ട് ചോദിക്കാനും പറ്റുന്നില്ല. ഇപ്പോ ഏതായാലും ഞാൻ ഇടക്ക് പെട്ടു. രണ്ടാളും സൈലന്റ് ആണ്. ഞാൻ ഉതിന്റുള്ളിൽ കിടന്ന് എപ്പോഴാ വൈലന്റെ ആവാ എന്തോ... തല പിരാന്ത് എടുക്കുന്നുണ്ട്.


അന്ന് മുതൽ വീടും ഓഫീസും ഒരുപോലെയായിരുന്നു. നിശബ്ദം. എന്ത് ചോദിച്ചാലും പറഞ്ഞാലും പള്ളിക്കാട്ടിൽ സലാം പറഞ്ഞപോലെ... ബോറടിച്ചു തുടങ്ങി എനിക്ക്.

പിന്നെ ഒരാശ്വാസം ബോസ്സിന്റെ വീട്ടിൽ പോയി ആ സെലിനോട് കുറച്ചു സംസാരിക്കുകയും അവളുടെ കൂടെ കളിക്കുകയും ചെയ്യുമ്പോൾ എന്തോ ഒരു സമാധാനം...

ഇപ്പൊ സെലിന് കുറച്ചു മാറ്റം ഒക്കെ വന്നിട്ടുണ്ട്. നന്നായി ചിരിക്കുന്നുണ്ട് ഭക്ഷണം കഴിക്കുന്നുണ്ട്. പറഞ്ഞതൊക്കെ കേൾക്കുന്നുണ്ട്. പഴയത് പോലെ വൈലന്റെ ആവാറില്ല... പാവം പഴയത് പോലെ നല്ലൊരു കുട്ടിയായി തിരിച്ചു വരണം.എന്നാൽ ബോസ്സിനും സമാധാനത്തോടെ കൂടെ ജോലി ചെയ്യാം യാത്ര ചെയ്യാം കിടന്ന് ഉറങ്ങാം...

അവളുടെ കൂടെ കളിച്ചു കളിച്ചു സമയം പോയതറിഞ്ഞില്ല. അവളുറങ്ങിയപ്പോൾ ഞാൻ മെല്ലെ റൂമിന് പുറത്തിറങ്ങി സമയം. രാത്രി പത്ത് കഴിഞ്ഞിരുന്നു. എങ്ങനെയാപ്പോ ഞാൻ തിരിച്ചു പോവാ...

റൂമിൽ നിന്നിറങ്ങി ഞാൻ ഡെയിനിങ് ഹാളിലെത്തി. അവിടെ നിശബ്ദമായി ഫയലുകൾ നോക്കുന്ന ബോസ്സ് ഉണ്ടായിരുന്നു.

" ഇന്നിപ്പോ ഒരുപാട് വൈകിയില്ലേ, സെലിന്റെ കൂടെ കിടന്നോ. നാളെ പോവാം...


എന്റെ നേരെ കണ്ണുയർത്തി ബോസ്സ് പറഞ്ഞു.

" വേണ്ട. ഞാൻ പൊയ്ക്കോളാം. ഇവിടെ അടുത്തല്ലേ,

" വേണ്ട. കുറച്ചു കാര്യങ്ങൾ സംസാരിക്കാനുമുണ്ട്. എന്തായാലും ഇന്ന് പോവണ്ട. നാളെ നമുക്ക് ഒരിടം വരെ പോവാനുണ്ട്. പോയ്‌ കിടന്നോ.

ബോസ്സിന്റെ നിശ്ചയദാർട്ട്യമുള്ള വാക്കുകളെ തള്ളിക്കളയാൻ എനിക്ക് തോന്നിയില്ല. ഞാൻ സെലിന്റെ കൂടെ കിടന്നു. പാവം സുന്ദരി കുട്ടി ഉറങ്ങുകയാണ്.

സ്ഥലം മാറി കിടന്നത് കൊണ്ടോ എന്തൊക്കെയോ ചിന്തകൾ ഉള്ളിൽ അലതല്ലിയത് കൊണ്ടോ ഉറക്കം വന്നില്ല.

നാളെ എവിടെയായിരിക്കും പോകാൻ ഉണ്ടാവുക. എന്തായിരിക്കും എന്നോട് പറയാൻ ഉണ്ടാവുക.

ഡോറിന് ആരോ മുട്ടുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. വേഗം തുറന്ന് നോക്കി.

" വേഗം റെഡി ആവൂ. ഞാൻ വെയിറ്റ് ചെയ്യാം...

ചിന്തകൾ എപ്പോഴാണ് ഉറക്കിന് വഴി മാറിയതെന്ന് നിശ്ചയമില്ല. ബോസ്സിന്റെ വിളിയാണ് പിന്നെ ഉണർച്ചയിലെത്തിച്ചത്.

വേഗം റെഡിയായി. ഞങ്ങൾ ഇറങ്ങി. ഓഫീസിലേക്കല്ല എന്ന് എനിക്ക് മനസിലായി എവിടെക്കാണെന്ന് ചോദിക്കാൻ ഒരുപേടി. കാരണം. എന്താണെന്ന് വ്യക്തമാകാത്ത ഒരുപാട് ഭാവങ്ങൾ ബോസ്സിന്റെ മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു.

വണ്ടി പിന്നെ നിന്നത് പോലീസ് സ്റ്റേഷനിലായിരുന്നു. ഒന്നും മനസിലാവാത്ത ഭാവത്തിൽ ഞാൻ ബോസ്സിനെ നോക്കിയപ്പോ. ഉള്ളിലോട്ടു നടക്കാൻ മാത്രം ആംഗ്യം കാണിച്ചു. ഞാൻ ഓഫീസർ മാർക്കും ബോസ്സിനും പുറകിലുമായി നടന്നു.

ഓഫീസിൽ നിന്നും ഒരുപാട് ഫയലുകളും എന്തൊക്കെയോ വീഡിയോ കളും റെക്കോർഡ് കളും അടങ്ങുന്ന ചിപ്പും ബോസ്സിനെ അവര് ഏൽപ്പിച്ചു.

അവര് വീണ്ടും കുറെ സംസാരിച്ചു. ഏതോ കേസ് റീ ഓപ്പൺ ചെയ്യുന്ന കാര്യമൊക്കെ പറഞ്ഞു. എനിക്ക് ഒന്നും മനസിലായില്ല. ഞാൻ ഒരു പൊട്ടനെ പോലെ വെറുതെ അവിടെ നോക്കിയിരുന്നു.

അവർക്ക് കൈ കൊടുത്ത് ഞങ്ങൾ ഇറങ്ങി. കാറിൽ നിന്നും ബോസ്സനിക്കാ ഫയലുകൾ നീട്ടി. ഞാൻ കുറെ നോക്കി 2015 ഡിസംബർ 28 ന്റെ റെക്കോർഡ് കൾ ആണ്. ഞാൻ ബോസ്സിനെ ഒന്ന് നോക്കി. ബോസ്സ് അതെ എന്ന് തലയാട്ടി. അതെ അവരുടെ യാത്രയും ആ ആസിഡന്റ്റും നടന്ന ദിവസം. ബോസ്സിന്റെ ജീവിതം ഇരുട്ടിലാക്കിയ സന്തോഷം നഷ്ടപ്പെടുത്തിയ ദിവസം...

" ഇപ്പോ ഇത്...

" ആഹ്, നമ്മുടെ ഫയലുകൾ മിസ്സായത് മുതൽ എനിക്ക് ഇങ്ങനെ തോന്നി. ഞാൻ സ്റ്റേഷനിൽ പോയി അന്വേഷിച്ചു. അവർക്ക് അന്നേ അതൊരു കൊലപാതക ശ്രമമാണെന്ന് സംശയമുണ്ടായിരുന്നു. രഹസ്യമായി അന്ന് അത് അന്വേഷിച്ചിരുന്ന ഇൻസ്‌പെക്ടർ വാങ് ജോൺ ജെയ്സൺ ആക്‌സിഡന്റിൽ അതേപോലെ തന്നെ മരണപ്പെട്ടു. കൂടെ ഉണ്ടായിരുന്ന ഓഫീസർ മാർക്കൊക്കെ പല പല unknouwn നമ്പറിൽ നിന്നും ഭീഷണി കാളുകൾ വന്നു. അതോടെ ആ കേസ് അന്ന് ക്ലോസ് ചെയ്തു.

 ഇതൊക്കെ അവരെന്നോട് പറഞ്ഞപ്പോ എനിക്ക് ഇതിന്നിൽ പിന്നിൽ ആരെന്ന് അറിയണമായിരുന്നു. എന്റെ അമ്മയെ ഇല്ലാതാക്കിയവരുടെ ലക്ഷ്യം അറിയണമായിരുന്നു. ഇന്നെനിക്ക് ഉണ്ടായിട്ടും ഇല്ലാതെ പോയ അച്ഛന്റെ സ്നേഹം ഇല്ലാതാക്കിയവരെ അറിയണമായിരുന്നു.

ബോസ്സിന്റെ കണ്ണുകൾ നിറഞ്ഞു ചുവന്നു. ആ ഹൃദത്തിൽ തളം കെട്ടിനിന്ന വേദനകൾ കണ്ണുനീരായി ചാലിട്ടൊഴുകി. കൊച്ചു കുട്ടികളെ പോലെ എന്റെ മുമ്പിൽ തേങ്ങി. ഒരാശ്വാസ വാക്കുപോലും പറയാൻ കഴിയാതെ ഞാൻ ആകെ കുഴങ്ങി...

ഞാൻ ആ ഫയലുകൾ മറിച്ചു നോക്കി. അതിൽ അവസാന പേജിൽ എബിന്റെ ഫോട്ടോ. പക്ഷെ പേര് വ്യത്യസ്തം. എലിന ജോൺ... പിന്നെ ഉള്ള ഫോട്ടോ സ്റ്റേഫിൻ ജോൺ...

ഞാൻ ബോസ്സിനെ ഒന്ന് നോക്കി.

എവിടെന്നോ ഉണ്ടാക്കിയടുത്ത പുഞ്ചിരിയുമായി ബോസ്സ് മറുപടി പറഞ്ഞു.


അത് അവര് തന്നെയാണത്. എബിയും എന്റെ സ്റ്റെപ് മദർ സ്റ്റെഫിനും. എനിക്കും ആദ്യം അത്ഭുതം തോന്നി. നന്നായി അന്വേഷിച്ചപ്പോൾ ആണറിഞ്ഞത്. എബിൻ " അല്ല "എലിന ജോൺ എന്റെ സ്റ്റെപ് മാ യുടെ ആദ്യത്തെ ബന്ധത്തിൽ ഉള്ള മകളാണെന്ന്. അന്നത്തെ ആ ആക്‌സിഡന്റ് ൽ. എന്റെ സ്റ്റെപ് മദർ ന് എന്തൊക്കെയോ പങ്ക് ഉണ്ട്. അവരെ പറ്റി അന്വേഷിച്ചപ്പോൾ അന്ന് കിട്ടിയ വിവരങ്ങൾ ആണ് ഇതൊക്കെ. അന്ന് മരിച്ച ഇൻസ്‌പെക്ടർ സൂക്ഷിച്ചു വെച്ചതാ ഇത്. ഞാനായത് കൊണ്ട് മാത്രമാണ് അവരിത് തന്നത്.

ഇപ്പൊ ഇടക്ക് ഇടക്ക് നീ വരുന്നതിന് മുന്പും ഓഫീസിൽ ചെറിയ ചെറിയ പ്രേശ്നങ്ങൾ ഒക്കെ ഉണ്ടാവാറുണ്ട്. അന്നൊന്നും എനിക്ക് എബിനെ യാതൊരു സംശയവുമില്ലായിരുന്നു. ഇപ്പൊ ആ സി സി ട്ടി വി ദൃശ്യങ്ങൾ കണ്ടത് മുതൽ...

" സാരല്ല പിന്നെ. നീ വേഗം അവിടെന്ന് റൂം മാറണം. അവൾക്ക് ഡൌട്ട് തോന്നുന്നതിന് മുന്പായിട്ട്. കഴിയുന്നു വെങ്കിൽ ഇന്ന് തന്നെ. എന്റെ ഗസ്റ്റ് ഹൗസിലേക്ക് മാറിക്കോ അവിടെ ആരുമില്ല. എന്റെ വീടിന്റെ അടുത്താവുകയും ചെയ്യും നിനക്ക് ഒന്നും പേടിക്കാനുമില്ല. ഇനി നീ അവളെ കൂടെ നിൽക്കുന്നത് അപകടമാണ്. അവൾക്ക് എന്തൊക്കെയോ ലക്ഷ്യമുണ്ട്. എനിക്ക് വേണ്ടി നീ ഒന്നിനും ബലിയാടാവേണ്ട.

തൽക്കാലം ഇത് നമ്മൾ അറിഞ്ഞാൽ മതി. ഒക്കെ ഒരു തീരുമാനം ആവട്ടെ എന്നിട്ട് വേണ്ടത് ചെയ്യാം. അത് വരെ അവൾ എന്റെ ഫ്ലാറ്റിൽ തന്നെ നിക്കട്ടെ...


ബോസ്സ് പറഞ്ഞതിനെല്ലാം തലയാട്ടി. ഞാൻ ഫ്ലാറ്റിലേക്ക് നടന്നു.

പെട്ടന്ന് എന്നെ ആരൊക്കെയോ മുഖം മൂടി ധരിച്ചു ഏതോ വണ്ടിയിലേക്ക് തള്ളിയിട്ടു. എന്റെ വായ പൊത്തിയത് കൊണ്ട്. ശബ്ദം ഒന്നും പുറത്ത് വന്നില്ല.

            *തുടരും*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
          *ഐറയുടെ സ്വപ്നങ്ങൾ*
        *ഭാഗം :ഏഴ്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

              ബോധം വന്നപ്പോൾ ഞാൻ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു. ഇല്ല എഴുന്നേൽക്കാൻ എനിക്ക് കഴിയുന്നില്ല എന്റെ കൈകളും കാലും തമ്മിൽ കൂട്ടി കെട്ടിയിട്ടുണ്ട്. ഞാൻ ആകെ പിണഞ്ഞു കിടക്കുകയാണ് ഒരു വട്ട പത്തിരി പോലെ...

ഈ ഇരുട്ട് മുറിയിൽ ഞാൻ മാത്രമാണോ?

ഒന്ന് ശബ്ദിക്കാൻ പോലും കഴിയുന്നില്ലല്ലോ...

പിറ്റെ ദിവസം മുതൽ ഓഫീസിൽ ഐറ വന്നില്ല.

ഞാൻ (ബോസ്സ് )കുറെ വിളിച്ചെങ്കിലും കിട്ടിയതുമില്ല. ഈ പെണ്ണിനിതെന്ത് പറ്റി.

രാവിലെ ഒന്നും എനിക്ക് കത്തിയില്ല. തിരക്ക് കാരണം ആവാം ചിലപ്പോ. ഓഫീസ് കഴിഞ്ഞു വീട്ടിലേക്ക് വണ്ടി തിരിച്ചപ്പോഴാണ് എബിന്റെ കൂടെ ആണല്ലോ അവളുടെ താമസം എന്നോർത്തത്. ഞാനും ആയി അടുത്ത ബന്ധമവൾക്കുള്ളത് ഇപ്പോ എബിൻ ശ്രദ്ധിക്കാതിരിക്കില്ല. ഒരു അസിസ്റ്റന്റ് എന്നതിലുപരി എന്റെ വീട്ടിൽ അവൾ വരാറുള്ളതും ഇപ്പോ ഓഫീസിൽ ഒരു ചർച്ചാ വിഷയമാണല്ലോ.
    ഞാൻ വേഗം വണ്ടി ഫ്ലാറ്റിലേക്ക് വിട്ടു.


ഞാൻ ഡോറിന് മുട്ടി. ഒന്നും അറിയാത്ത ഭാവത്തിൽ തന്നെ എബി വന്ന് ഡോർ തുറന്നു.

" ഐറ എവിടെ. ഇന്നവളെ ഓഫീസിൽ കണ്ടില്ല. വിളിച്ചിട്ട് കിട്ടിയതുമില്ല. എന്തെങ്കിലും അസുഖം ഉണ്ടോ ഇനി?

" അറിയില്ല ബോസ്സ്. അവളിന്നലെ റൂമിൽ വന്നിട്ടില്ല. ഞാനും വിളിച്ചിരുന്നു. കിട്ടിയില്ല അവൾ ബോസ്സിന്റെ കൂടെ ഇല്ലായിരുന്നോ... പിന്നെ അവൾ എവിടെപ്പോയി...


ഒരുപാട് ചോദ്യങ്ങൾ അവൾ എടുത്തിടുന്നുണ്ട് എനിക്ക് കേൾക്കാനോ മറുപടി പറയാനോ സമയം ഇല്ലായിരുന്നു. ഒരുപാട് ചോദ്യങ്ങൾ എന്റുള്ളിൽ കിടന്നു മറിഞ്ഞു. ഞാനാണല്ലോ അവളെ ഇവിടെ കൊണ്ടാക്കിയത് പിന്നവൾക്ക് എന്ത് സംഭവിച്ചു.

" അവൾക്ക് എന്തേലും സംഭവിച്ചാൽ നിന്റെ എല്ലാ കളിയും ഇവിടെ അവസാനിക്കും. നീ കാണാത്ത എന്നെ അപ്പൊ നീ കാണും ഓർത്ത് വെച്ചോ...

ദേഷ്യത്തോടെ എബിനോക്കി മനസ്സിൽ തോന്നിയ അമർഷം അടിച്ചു വിട്ടു കൊണ്ട് ഞാൻ പെട്ടന്ന് എന്റെ വണ്ടി ലക്ഷ്യമാക്കി നടന്നു.

എന്നാലും അവൾക്കെന്ത് സംഭവിച്ചു. അവൾ സാധാരണ പോവാറുള്ള ബീച്ചിലും പാർക്കിലും ഷോപ്പിംഗ് മാളിലും എന്തിന് എന്റെ വീട്ടിലും അടഞ്ഞു കിടന്ന ഗസ്റ്റ് ഹൗസിൽ വരെ ഞാൻ അരിച്ചു പെറുക്കി . അവളെ ഒരു വിവരവുമില്ല.


നേരെ പോലീസ് സ്റ്റേഷനിൽ ചെന്ന് ഇന്നലെ മുതലുള്ള കാര്യങ്ങളൊക്കെ പറഞ്ഞു.

എന്റെ വേഷവും പുറത്തുള്ള സ്വഭാവവും കാരണം ഓഫീസിൽ ഒക്കെ കണ്ണിൽ ചോരയില്ലാത്തവൻ ചെകുത്താൻ എന്നൊക്കെയാ സ്റ്റാഫ് എന്നെ വിശേഷിപ്പിക്കുന്നത്. അതൊക്കെ ഓഫീസിൽ പിടിച്ചു നിക്കാനുള്ള തകൃതികളാണെന്ന് അവർക്കറിയില്ലല്ലോ. ഇത്രയും കാലത്തിനിടയിൽ ഞാൻ ഇപ്പോ വല്ലാതെ പേടിക്കുന്നു. പാവം എന്റെ കാരണം കൊണ്ട് ആ പാവം കുട്ടിയുടെ ജീവിതം...

" നിങ്ങൾ അവളെ ഫ്ലാറ്റിൽ കൊണ്ടിറക്കുമ്പോൾ അസ്വഭാവികമായി ആളുകളെയോ വണ്ടിയോ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടിരുന്നു.?

" ഇല്ല. സർ. ഞാൻ ഫ്ലാറ്റിന്റെ മുമ്പിൽ ഇറക്കി പെട്ടന്ന് പോന്നു. ഒന്നും ശ്രദ്ധിചില്ല. പക്ഷെ അവിടെ ന്ന് കുറച്ചു മാറി ഒരു വണ്ടി കിടക്കുന്നുണ്ടായിരുന്നു. അതിലുള്ള ആളുകൾ മുഖം മറക്കുന്നതായി എനിക്ക് തോന്നിയിരുന്നു അപ്പൊ. പക്ഷെ! അപ്പൊ ഞാനത്...


"ഒക്കെ, വണ്ടിന്റെ നമ്പറോ മറ്റൊ ഓർമ യുണ്ടോ

" നമ്പർ ഓർമയില്ല. പക്ഷെ ബ്ലാക്ക് ട്ടോയോട്ട വാനായിരുന്നു.


ആണ് പിന്നെഹ്, നിങ്ങൾ ഇന്നലെ പോയതിൽ പിന്നെയാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. അതിൽ ഒരു ഫയൽ ഇവിടെ ഉണ്ട്. അതിൽ ഉള്ളതാ ഇത് നോക്കൂ...

ഞാനത് വാങ്ങി നോക്കി. സ്റ്റീഫൻ ജോൺ, മാർട്ടിന് എത്തിക്ക്... ഇതാരാ... പുതിയാൾ...

മാർട്ടിന് എത്തിക്കിന്റെ പേരിലാണ്. അന്ന് നിങ്ങളെ വണ്ടിയിൽ ഓടിച്ച ട്രക്ക്... മറ്റേത് ആരാണെന്ന് അറിയില്ല. കൂടുതൽ വിവരങ്ങൾ ശേഖരിക്കും മുൻപ് സർ....

അവര് പലതും പറഞ്ഞ് ആശ്വസിപ്പിച്ചു എന്നെ പറഞ്ഞയച്ചു. പക്ഷെ! എന്റെയുള്ളിൽ ആതിയായിരുന്നു. എന്റെ കാരണം കൊണ്ട് അവൾക്ക് എന്തേലും സംഭവിക്കുമോ എന്നാ പേടി. പാവം പെണ്ണാണ്. എന്റെ അമ്മ പോയതിൽ പിന്നെ ഞാൻ ആരെയും ഇത്ര അകമഴിഞ്ഞ് വിശ്വസിച്ചിട്ടില്ല. I think she is like my sister selin... (ഞാൻ വിജാരിക്കുന്നു അവളെനിക്ക് എന്റെ അനിയത്തി സെലിനെ പോലെ )

എന്നാലും ആ സ്റ്റീഫൻ ജോൺ... അതാരാ...

എന്റെ ഫോൺ തുര തുരാ ബെല്ലടിയുന്നുണ്ട് അവളാ എബിൻ എന്ത് നാടകം ആണാവോ അവൾക്കിനി ഇതിൽ കളിക്കാനുള്ളത്. എനിക്ക് ഫോൺ എടുക്കാൻ തോന്നുന്നില്ല.


**
ഐറ ഇരുട്ട് മുറിയിൽ പേടിച്ചു അരണ്ടിരിക്കുകയാണ്.

ഇരുട്ട് മുറി എവിടെയാണ്. ഞാനാകെ പെട്ടിരിക്കുകയാണ്. എങ്ങനെയാണ് ഇവിടെന്ന് രക്ഷപ്പെടുക.

കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്ന ഇരുമ്പുകളും പ്ലാസ്റ്റിക്ക് ചെയറുകളും കൂടെ ടേബിളും ഒക്കെ ഇവിടെ ഉണ്ട്. പക്ഷെ!
ആരെയും കാണുന്നില്ലല്ലോ? എന്നെ ആരാ ഇങ്ങോട്ട് പിടിച്ചു കൊണ്ട് വന്നത്. എന്തിനായിരിക്കും. കൂട്ടിയിട്ട ഇരുമ്പുകൾ കിടക്കിയിലേക്ക് ഞാൻ മെല്ലെ നീങ്ങി ചെന്നു. ഒരുപാട് കഷ്ടപ്പെട്ട് കയറുകൾ മുറിച്ചു മാറ്റി. മുറിച്ചു മാറ്റാനുള്ള ദത്തപാടിൽ എന്റെ കയ്യ് മുറിഞ്ഞിട്ടുണ്ട് രക്തം വാർന്നൊലിക്കുന്നു നല്ല നീറ്റൽ...

ഞാൻ മെല്ലെ എഴുനേറ്റ് വേച്ചു വേച്ചു നടന്നു. ചുറ്റും ആരെയും കാണുന്നില്ല. എന്റെ ഫോണും ബാഗും എവിടെ... തകരാനായി വെമ്പി നിൽക്കുന്നു ജനൽ പാളികൾ ഞാൻ മെല്ലെ തള്ളി നോക്കി. അതിന്റെ ഒരറ്റം മുറിഞ്ഞു വീണു...
പുറത്ത് ആളുകൾ നിൽക്കുന്നുണ്ട്. നല്ല തടിമാടൻ മാര് ഇവരുടെ കണ്ണു വെട്ടിച്ചു ഞാൻ എങ്ങനെ രക്ഷപ്പെടാനാണ് ഫോൺ കിട്ടിയാൽ ആരെയെങ്കിലും വിളിക്കാമായിരുന്നു.

ആഹ് എന്റെ ബാഗ് അതെന്റെ ബാഗ് അല്ലെ, പകുതി പൊളിഞ്ഞ ടാബിൽ ഞാനെന്റെ ബാഗ് കണ്ടു മെല്ലെ അതെടുത്തു ഫോൺ അതിൽ തന്നെ ഉണ്ട്. ഓഫായായി കിടക്കുകയാണ് ഓണാക്കിയപ്പോ ബാറ്ററി ഡൌൺ ആണ്.. എന്താ ചെയ്യാ... ഏതായാലും ഞാൻ ഡാറ്റ ഓണാക്കി എന്റെ ലൊക്കേഷൻ ബോസിന് സെന്റ് ചെയ്തു. അപ്പോഴേക്കും ഫോൺ വീണ്ടും ഓഫായി. ബോസ്സിന്റെ ഫോണിലേക്ക് എത്തിയോ ആവോ... വേറെ ഇവിടുന്ന് രക്ഷപ്പെടാൻ ഒരുവഴിയും കാണുന്നില്ല. ഞാൻ ഇവിടെ നിന്ന് ഇറങ്ങിയാൽ ആ തടിമാടന്മാർ എന്നെ കാണും പിടിക്കും പിന്നെ എന്താവും....


വിളിച്ചിട്ട് എടുക്കാഞ്ഞിട്ടാവും അവളൊരു മെസേയേജ്... വെറുതെ ഫോൺ എടുത്തപ്പോ ഐറ... ഐറ... ഞാൻ പെട്ടന്ന് പോലീസ് നെ വിളിച്ചു എന്റെ ലൊക്കേഷൻ കൊടുത്തു ഞാനും പിറകെ പോയി...


ഈ ലൊക്കേഷൻ എന്റെ അച്ഛന്റെ പഴയ അടച്ചിട്ട ബിൽഡിംഗ്‌ ആണല്ലോ. അവിടെ എങ്ങനെ അവളെത്തി...

എനിക്ക് മുന്പേ പോലീസ് അവിടെ എത്തിയിരുന്നു തൊട്ട് പിറകെ ഞാനും...

അവിടെ ചെന്ന് എല്ലാ മുക്കും മൂലയും അരിച്ചു പെറുക്കിയിട്ടും അവളെ കിട്ടിയില്ല. പകരം ബാഗും ഫോണും കിട്ടി... അപ്പൊ അവൾ ഫോൺ എടുത്തത് അവര് കണ്ടിരിക്കണം...


പെട്ടന്ന് വണ്ടി എടുത്തു അടുത്തുള്ള സ്ഥലത്തൊക്കെ ഞങ്ങൾ തിരഞ്ഞു...

അവളെ അവർ എങ്ങോട്ട് ആയിരിക്കും മാറ്റിയത്...

ഡ്രിം ഡ്രിം പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിഞ്ഞു. വീട്ടിൽ നിന്നായത് കൊണ്ട് ഞാൻ എടുത്തു.

" സർ ഒന്ന് വേഗം വരൂ... മോള് വല്ലാതെ കരയുന്നു.. എനിക്ക് പേടിയാവുന്നു... അവൾ എന്തോ കണ്ടു പേടിച്ച പോലുണ്ട്... ഇവിടെ ഒക്കെ നോക്കിയിട്ടും ഞാനൊന്നും കാണുന്നില്ല. ഒന്ന് വേഗം വരൂ...

ഒറ്റ ശ്വാസത്തിൽ വീട്ടിലെ ചേച്ചി അത് പറഞ്ഞു നിർത്തിയതോടെ വണ്ടി ഞാൻ നേരെ വീട്ടിലേക്ക് വിട്ടു....
            *തുടരും*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*   
          *ഐറയുടെ സ്വപ്നങ്ങൾ*
         *ഭാഗം:എട്ട്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html

*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

          ഞാൻ വീട്ടിൽ എത്തിയപ്പോഴേക്ക് അവളാകെ കരഞ്ഞു തളർന്നിട്ടുണ്ട്.

അടുത്തിരുന്നു ഞാൻ പലതും ചോദിച്ചെങ്കിലും അവളൊരെ സ്വരത്തിൽ (i saw ghost ) ഞാൻ പ്രേതത്തിനെ കണ്ടു. എന്നല്ലാതെ ഒന്നും പറയുന്നില്ല... അവരിവിടെ വന്നോ ഇനി... എന്റെ സ്റ്റെപ് മാ... അവരെ കാണുമ്പോഴാണ് അവളിങ്ങനെ പറയാറ്...

" ഇവിടെ ആരെങ്കിലും വന്നിരുന്നോ. നിങ്ങൾ കണ്ടോ?

" ഇല്ല, ഞാൻ കുളിക്കുകയായിരുന്നു. അവളുടെ കരച്ചിൽ കേട്ടാണ് ഞാൻ വന്നത് അപ്പോൾ ഇവിടെ ആരുമില്ല. ഞാൻ കുറെ തിരഞ്ഞു ആരെയും കണ്ടില്ല. പക്ഷെ! വാതിലുകൾ തുറന്നു കിടക്കുകയായിരുന്നു.

ഉം... ചിലപ്പോ ആ സമയം അവര് വന്നിട്ടുണ്ടാവും. അവരെ കാണുമ്പോൾ മാത്രമാണ് അവൾ ഇങ്ങനെ റിയാക്ട് ചെയ്യാറ്...

ഞാനവളുടെ അരികിൽ കുറച്ചു നേരം ഇരുന്നു. പാവം... കരഞ്ഞു കരഞ്ഞു തളർന്നുറങ്ങി...

ഞാൻ ഊഹിച്ചത് ശരിയായി വരുകയാണോ... എന്റെ അമ്മയെ അവര് തന്നെയാണോ ഇനി... (Hey no... That's impossible... But i think this is horrible feel...make me sick...)ഹേയ് ഇല്ല... അത് അസാധ്യമാണ്... പക്ഷെ ഇത് ഭയാനകമായ അനുഭവമാണെന്ന് എനിക്ക് തോന്നുന്നു... എന്നെ രോഗിയാക്കുന്നു)

ചിന്തകൾ എന്നെ വല്ലാതെ ഭ്രാന്തനാക്കുന്നുണ്ട്.

പൊലീസ് നെ ഞാൻ തുരു തുരാ വിളിച്ചു കൊണ്ടിരുന്നു.

ഫോണിലേക്ക് വന്ന മെസേജ് എന്നെ ആകെ ആസ്വസ്ഥനാക്കാത്തിരുന്നിട്ടില്ല.
📩 don't make me worry, let's stop everything... That's better...)

അതിന്റെ കൂടെ തന്നെ കോളും വന്നു.

" വേഗം. സ്റ്റേഷൻ ലേക്ക് ഒന്ന് വരണേ...

ഇൻസ്‌പെക്ടർ പറഞ്ഞത് പ്രകാരം ഞാൻ സ്റ്റേഷൻ ലെത്തി...

മുമ്പേ എല്ലാം മനസിലാക്കിയത് കൊണ്ട് തെല്ലും അത്ഭുതമൂറാതെ ഞാനത് കേട്ടിരുന്നു. എന്റെ അമ്മയെ രണ്ടാനമ്മ കൊല്ലിച്ചതാണെന്ന്... സങ്കടം എന്നതിലുപരി ആർത്തു നിലവിളിക്കാനായിരുന്നു എനിക്ക് തോന്നിയത്.

സ്വത്ത്‌... നഷ്ടപ്പെടുത്തിയത് എനിക്കെന്റെ സന്തോഷം നിറഞ്ഞ ബാല്യം എന്റെ ജീവന്റെ ജീവനായ അമ്മ. എട്ടും പൊട്ടും തിരിയാതെ ഇന്നും അമ്മക്ക് വേണ്ടി കാത്തിരിക്കുന്ന അനുജത്തി...

മേഘങ്ങളെന്നിൽ കറുത്തിരിണ്ടതായി തോന്നി. മഴ കോളുണ്ട്... കുടയില്ല താനും... നനയാൻ ഞാൻ തനിച്ചു കരയാൻ ഞാൻ തനിച്ചു...


ഒരുപാട് വേദന സഹിച്ചു ഹോസ്പിറ്റലിൽ ഇൻസ്‌പെക്ടർ എത്തിച്ച ഐറയുടെ അടുത്തേക്ക് ഞാൻ ചെന്നു... പാവം... ഒന്ന് പുഞ്ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല... രണ്ട് മൂന്ന് ദിവസം ഭക്ഷണം കഴിക്കാത്തത് കൊണ്ടാവാം അവള് വല്ലാതെ ക്ഷീണിച്ചു. കൈ മുറിഞ്ഞ ഭാഗം കെട്ടിയിട്ടുണ്ട്...

എനിക്ക് മാത്രം എന്താണ് ആരെയും സന്തോഷിപ്പിക്കാൻ കഴിയാത്തത് എന്നോട് അടുക്കുന്നവരെല്ലാം വേദനിക്കുകയാണ്... എന്തൊരു ജന്മമാണെന്റേത്...

ഇട്ട ട്രിപ്പ് ഫുള്ളായപ്പോ ഞാൻ അവളെയും കൂട്ടി വീട്ടിലേക്ക് പോന്നു. അവളെ നോക്കാൻ ചേച്ചിയെ ഏൽപ്പിച്ചു...

ദിവസങ്ങളൊന്നും അത്ര നല്ലതായി വരുന്നില്ല... ഫയലുകളും കയ്യിൽ പിടിച്ചു. ഞാൻ ഓഫീസിലേക്ക് നടന്നു...

പെട്ടന്ന് ഓടി വന്ന എന്റെ സ്റ്റാഫ് ഹെന്ന എന്റെ രണ്ടാനമ്മയെ പോലീസ് പിടിച്ചു കൊണ്ട് പോയതായി പറഞ്ഞു... എന്തോ അവളൊടുന്നും ചോദിക്കാനോ പറയാനോ തോന്നിയില്ല. ഒന്നും മിണ്ടാതെ അവളെ ഒന്ന് നോക്കി ഞാൻ ലിഫ്റ്റിൽ കയറി...

മനുഷ്യർ എന്ത് കൊണ്ടാണ് ഇത്രയും ക്രൂരരാവുന്നത്. സ്വന്തം ഇഷ്ടങ്ങൾക്കും സ്വാർത്ഥതക്കും വേണ്ടി മറ്റുള്ളവരെ വേദനിപ്പിച്ചു സുഖം കണ്ടെത്തുന്നു... വേദനിക്കുന്നവരുടെ നഷ്ടങ്ങൾ അവരെ ബാധിക്കുന്നില്ലല്ലോ...

സ്വത്തിനും പണത്തിനും വേണ്ടിയാണ് എന്റെ അമ്മയെ കൊന്നതെന്ന് ആ സ്ത്രീ (രണ്ടാനമ്മ)പറഞ്ഞത് ഇൻസ്‌പെക്ടർ പറഞ്ഞപ്പോ... എന്താ പറയാ... വാക്കുകൾക്ക് പ്രതിഫലിപ്പിക്കാൻ കഴിയാത്ത ഒരു തരം വികാരമാണ് എന്നിൽ കടന്ന് പോയത്... ദേഷ്യം സങ്കടം... നിസഹായത...

ലിഫ്റ്റ് ഇറങ്ങി ഞാനെന്റെ ഓഫീസ് മുറി തുറന്നു...

അവിടെ എന്നെയും കാത്ത്...

" മോനെ...

ആ ശബ്ദം എന്നെ ശരിക്കും ഏറെ അന്നേരം വേദനിപ്പിക്കുന്നതായി തോന്നി...
ഞാൻ എന്റെ മുഖത്ത് നിസഹായതയോടെ നോക്കുന്ന അച്ഛനെ കണ്ടു തിരിഞ്ഞു നിന്നു.

" മോനെ നിനക്ക് എന്നോട് പൊറുക്കാൻ കഴിയുമോ?
എനിക്ക് ഒന്നും മനസിലായില്ല. അല്ലെങ്കിൽ മനസിലാക്കാൻ ഞാൻ ശ്രമിച്ചില്ല... നിന്നിലൂടെ ഇന്നന്റെ കണ്ണുകൾ തുറന്നു. പക്ഷെ!
ഞാനിന്ന് എല്ലാം നഷ്ടപ്പെട്ടവനാണ്. എന്റെ മകന്റെ വേദനകൾ മനസ്സിലാക്കാതെ എന്റെ മോളെ ഒന്ന് തിരിഞ്ഞു നോക്കാതെ... എന്റെ എല്ലാം എല്ലാം ആയിരുന്ന നിന്റെ അമ്മയെ മറവിക്ക് വിട്ട് കൊടുത്ത് സ്വയമൊരു വിഡ്ഢി വേഷം കെട്ടിയവൻ... നിങ്ങളെ ഇന്നെനിക്കുള്ളു...

വാക്കുകൾ അന്നേരം എന്നിൽ വിങ്ങലായിരുന്നു... ഒന്നും പറയാൻ നാവ് പൊന്തുന്നില്ല. മനസും നിശ്ചലമായിരുന്നു. എനിക്ക് മുമ്പിൽ പൊട്ടി കരയുന്ന എന്റെ അച്ഛനെ ഞാൻ കെട്ടിപിടിച്ചു...

" ഞാൻ നിങ്ങളെ സ്നേഹിച്ചിട്ടെ ഉള്ളു... ഇതൊന്നും നിങ്ങളെ തെറ്റല്ല. നമ്മുടെ വിധിയാണ്... ഈ ലോകത്ത് ഞാനേട്ടം സ്നേഹിക്കുന്നത് അമ്മയെയും നിങ്ങളെയും മാത്രമാണ്...

പരാതികൾക്കും പരിഭവങ്ങൾക്കും വിട പറഞ്ഞു വേദനകളെ ഉള്ളിലൊതുക്കി ഞങ്ങൾ വീട്ടിലേക്ക് പോയി...

വീട്ടിലെത്തിയപ്പോൾ പൊട്ടിച്ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സെലിനെ കണ്ടു ഞാനൊന്ന് ഞെട്ടി... കൂടെ ഐറയുമുണ്ട്...

അച്ഛൻ അവളെടുത്തു പോയി കെട്ടിപിടിച്ചു തുരുത്തുരാ ഉമ്മകൾ നൽകി... ഒരു കൊച്ചു കുട്ടിയെ പോലെ അവളുടെ തേങ്ങലുകൾ കണ്ണുനീരായി പുറത്ത് വരുന്നത് നന്നായി കാണാമായിരുന്നു. പക്ഷെ! ഇത്ര കാലത്തിന്റെ ഇടയിൽ വയലന്റെ ആവാതെ ഇത് ആദ്യമാണ്... അത്ഭുതം...

എല്ലാം ഓരോ നിമിത്തം...

ഞങ്ങൾ ക്കിടയിൽ അധികമാണെന്ന് തോന്നിയത് കൊണ്ടാവാം എബിൻ മാറി നിന്നു.

കുറച്ചു നേരം കഴിഞ്ഞ് ഞാനും പുറത്തേക്ക് പോന്നു...


" സുഖമാണുമ്മാ...

ഇല്ല... ഞാൻ കുറച്ചു കഴിഞ്ഞു വരാം. ഇപ്പോൾ ഇവിടെ ഒക്കെ സെറ്റായി വരുന്നേ ഉള്ളു. ഇപ്പൊ എന്നെ കല്യാണത്തിന് നിർബന്ധിക്കരുത്... ഇത് ഞാൻ ആശിച്ചു കിട്ടിയ ജോലിയാണ്...

ഐറയുടെ ഫോൺ സംഭാഷണം കേട്ട് കൊണ്ടാണ് ഞാൻ പുറത്ത് വന്നത്... അവള് കരയുന്നതായി തോന്നി...

എന്നെ കണ്ടതും ഫോൺ വെച്ചവൾ വന്നു...

എന്റെ നോട്ടം കണ്ടാവാം... ചോദിക്കാതെ തന്നെ എന്റെ ചോദ്യങ്ങൾക്കവൾ മറുപടി നൽകി.

അവളുടെ കല്യാണത്തിന് വേണ്ടി നാട്ടിൽ തിരക്കു കൂട്ടുന്ന വീട്ടുകാരെ പറ്റിയും... കെട്ടാൻ കാത്ത് നിൽക്കുന്ന അമ്മായിടെ മോനെ പറ്റിയും എല്ലാം. ചിരിച്ചു കൊണ്ടാണവൾ പറഞ്ഞതെങ്കിലും അവളുടെ സ്വപ്നങ്ങൾക്ക് വിലങ്ങാവുന്ന വേദനകൾ അവളുടെ കണ്ണിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. പാവം...

പെട്ടന്ന് എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. അതെ അതെ പ്രൈവറ്റ് നമ്പർ... ഇത് ആരാ അപ്പൊ ഇനിയും ആളുണ്ടോ...

📩 don't repeat. You're going to very danger... Let's wait and see...

                 *തുടരും*
       *✍🏻mihras koduvally*

▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
          *ഐറയുടെ സ്വപ്നങ്ങൾ*
           *ഭാഗം:ഒൻപത്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

          പുതിയ മെസ്സേജ് വന്നതോടെ ബോസ്സ് ആകെ ആസ്വസ്തനാണ്.

"ഐറാ...

ഓഫീസിൽ പോവാനായത് കൊണ്ട് ബോസ്സ് വിളിക്കുന്നുണ്ട്. സെലിനെ കണ്ടു ഒരുമ്മ കൊടുത്ത് ഞാൻ ബോസ്സിന്റെ കൂടെ ഓഫീസിലേക്ക് ഇറങ്ങി.

" മാപ്പാക്കണം എന്ന് പറയാനല്ലാതെ. എനിക്ക് ഒന്നിനും കഴിയില്ല. മാപ്പാക്കണം. ഞാൻ കാരണം ഐറ കുറെ...

" ഹേയ്, അങ്ങനെ ഒന്നുല്ല. അപ്പോൾ ഒരു ഭയം തോന്നിയിരുന്നു. കാരണം പലപ്പോഴും ന്യൂസുകളിലൊക്കെ വായിച്ചിട്ടുള്ള ഒരു അവസ്ഥയിൽ ഞാൻ എത്തിയപ്പോൾ. ഞാൻ ഒരു കഥയിലെയോ നോവലിലെയോ കഥാപാത്രമായപോലെയാണ് ഇപ്പോൾ എനിക്ക് തോന്നാറുള്ളത്. ജീവിതത്തിൽ നമുക്ക് എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അല്ലെ മുന്നോട്ട് പോവാനും ഒരു ഹരമൊക്കെ ഉണ്ടാവൂ... I think it's wonderful experience in my life... And unforgettable...

"എന്നാലും. ആലോചിക്കുമ്പോൾ താൻ പറഞ്ഞപോലെ എല്ലാം കഥയാണ്. അനുഭവിക്കുന്ന സമയം അതൊരു നോവല്ലെ... ഒരുപക്ഷെ ഒരുപാട് വേദനിച്ച നോവ്... പോട്ടെ... ഓഫീസിൽ ഒരു സപ്രൈസ് ഗിഫ്റ്റ് ഉണ്ട് ഇന്ന് ഐറക്ക്...

എനിക്ക് പ്രൊമോഷൻ കിട്ടിയതായിരിക്കും. പിന്നെ എബിൻ രാജിവെക്കുകയും ചെയ്തല്ലോ. ഇതൊക്കെ ഞാൻ നേരത്തെ ഹെന്ന പറഞ്ഞ് അറിഞ്ഞിരുന്നു. എന്നിരുന്നാലും ഇരിക്കട്ടെ ബോസ്സ് ഒരു സപ്രൈസ് ആക്കിയത് ആണേൽ ഞമ്മക്ക് ഒന്ന് ഞെട്ടി കളയാം...

ഓഫീസിൽ ഇറങ്ങി ഞാൻ എന്റെ ഇരിപ്പിടം ലക്ഷ്യമാക്കി നടന്നു... വാതിൽ തുറന്നു കടന്നപ്പോൾ എന്റെ കസേരയിൽ മാറ്റാരോ തിരിഞ്ഞു ഇരിക്കുന്നുണ്ട്... എന്റെ നെയിം കാടും കാണുന്നില്ലാലോ...

" ഹേയ്, ഇതാരാ... ഇവിടെ? നിങ്ങൾ എങ്ങനെ ഉള്ളിൽ കയറി.

" ഇതെന്റെ സ്ഥലം ആയത് കൊണ്ട് ഞാൻ കയറി... It's none of your business...

തിരിഞ്ഞു എന്നെ നോക്കി ചിരിച്ചുകൊണ്ട് അവകാശം പറഞ്ഞയാളെ കണ്ടു ഞാനൊന്ന് ഞെട്ടി. ഇതാണോ ഇനി ബോസ്സ് പറഞ്ഞ സപ്രൈസ്... ഓഹ്. ഇത്രയും വേണ്ടായിരുന്നു.

" അൽത്താഫിക്കാ... നിങ്ങൾ എന്താ...

ഞാൻ പറഞ്ഞ് മുഴുമിപ്പിക്കും മുൻപ് ബോസ്സ് ഞങ്ങൾ ക്കിടയിലേക്ക് വന്നു.

" ഐറ... എങ്ങനെണ്ട് സപ്രൈസ്... നിന്റെ സീറ്റ്‌ എബിന്റെ ക്യാബിൻ ആണ് ഇനി മുതൽ. ഇവനാ ഇനി എന്റെ അസിസ്റ്റന്റ്... നിനക്ക് അതാണ് സേഫ് എന്ന് തോന്നിയത് കൊണ്ടാണ് ട്ടൊ...

പിന്നെ അവര് തന്നിൽ മുൻപ് അമേരിക്കയിൽ സീനിയർ ജൂനിയർ ബന്ധമുള്ളതും ഒരേ ഹോസ്റ്റലിലും കോളേജിലും ഒക്കെ ആയിരുന്നന്ന് പറഞ്ഞപ്പോ. മുമ്പ് അറിയാൻ കഴിയാത്തതിൽ ഒരു ഇത് ഒക്കെ തോന്നി. എന്നാലും ഇത് വല്ലാത്തൊരു ഇത് ആയിപോയി...

നാട്ടിൽ ഞങ്ങളെ കല്യാണം ഉറപ്പിച്ചതാണ് ഞാൻ പ്ലസ്ട്ടു കഴിഞ്ഞപ്പാട്. അത് കഴിഞ്ഞു അൽത്താഫിക്കാ അമേരിക്കയിലേക്ക് പഠിക്കാൻ പോയി... പിന്നെ ഇടക്ക് വെക്കേഷനിൽ ഒക്കെ വരുമായിരുന്നുവെങ്കിലും. കല്യാണം ഉറപ്പിച്ചത് കൊണ്ട് എനിക്ക് കാണുമ്പോ ഒരു ചമ്മലായിരുന്നു. ഞാൻ ആളെ കാണുമ്പോൾ മാറി നടക്കും. വിളിച്ചാൽ എടുക്കലും കുറവാ... മെസേജ് നോക്കുന്ന പരിപാടി പിന്നെ പണ്ടേ എനിക്ക് ഇല്ലതാനും...

ബോസ്സ് പോയപ്പോ പിന്നെ എനിക്ക് അവിടെ നിക്കാൻ എന്തോ പോലെ അൽത്താഫിക്ക ആണേൽ വല്ലാത്ത നോട്ടവും ചിരിയും. ഞാൻ വേഗം എന്റെ പുതിയ കേബിനിലേക്ക് നടന്നു.
അവിടെ എന്നെ കാത്ത് കുറെ ഫയലുകൾ മുഷിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. സൈൻ ചെയ്യിക്കേണ്ടത് അങ്ങനെയും സിസ്റ്റത്തിൽ വിവരം ശേഖരിക്കേണ്ടത് അങ്ങനെയും ചെയ്തു. ഓഹ്... എബിൻ പോയിട്ട് കുറെ ദിവസം ആയതു കൊണ്ട് കുറെ വർക്ക്‌ പെന്റിങ്ങാണ്... ഇതിപ്പോ പിന്നേം ഓവർ വർക്ക് ആവുമോ... എനിക്ക് വയ്യാ... എനിക്കിപ്പോ നൈറ്റ്‌ ഡ്യൂട്ടി പേടിയാ... ഡയോലോഗ് പറയാൻ ഒക്കെ എളുപ്പാ ഒരാൾ ബാക്കിൽ പിന്തുടർന്നാൽ സംഭരിച്ചു വെച്ച എല്ലാ ശക്തിയും ചോർന്നു പോവും...

" ഐറാ... വർക്ക് കൂടുതൽ ഉണ്ടെങ്കിൽ മറ്റു സ്റ്റാഫിനെ ഫ്രീ ഉള്ളവരെ കൂട്ടിക്കോ. പിന്നെ വീട്ടിൽന്ന് ചെയ്യാൻ കഴിയുന്നത് എടുത്തോ... ഇവിടെ സമയത്തിന് ഇറങ്ങണം ഓവർ വർക്ക് വേണ്ടാ...

ഓഹ്... സമാധാനമായി... ബോസ്സ് ഞമ്മളെ മനസ്സ് വായിച്ചെന്ന് തോന്നുന്നു...

അങ്ങനെ കുറച്ചു വർക്ക് വീട്ടിലേക്ക് എടുത്ത് കൊർച് വേറെ ആളുകളും സഹായിച്ചു...

അങ്ങനെ ഓഫീസിൽ നിന്ന് ഇറങ്ങി. എബിന്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന എന്റെ സാധനങ്ങൾ എടുക്കാൻ പോയി. ബെല്ലടിച്ചു...

ഡോർ തുറന്നത് അൽത്താഫിക്കയായിരുന്നു.

" ആഹ്... ഇതാര്... നിനക്ക് എന്നെ കാണാൻ ഒക്കെ വരാൻ അറിയാം ലെ... ഞാൻ കരുതി പഴയത് പോലെ ഞാൻ ഇതിലെ വന്നാൽ നീ അതിലെ ഓടും എന്ന്.

" ഞാൻ... ഞാൻ...
ഇവിടെയായിരുന്നു താമസിച്ചത് എന്റെ സാധനങ്ങൾ...

ഞാൻ പറഞ്ഞ് തീരും മുൻപ് മൂപ്പര് ഉള്ളിൽ പോയി... എന്റെ സാധനങ്ങൾ ഒക്കെ എടുത്ത് കൊണ്ട് വന്നു.

പിന്നെ കുറച്ചു സംസാരിച്ചു. അല്ലെങ്കിൽ എന്തോ വിചാരിക്കില്ലെ... ഒരു പേടി...

വീട്ടിലെ കാര്യങ്ങൾ ആണ് കൂടുതൽ ഉപ്പാപ്പ എന്നോട് ദേഷ്യത്തിലാണെന്ന് കല്യാണം വൈകിപ്പിക്കുന്നതിൽ... ഞാൻ എന്താ പറയാ... എനിക്ക് കുറച്ചു കൂടി സമയം വേണമായിരുന്നു.

" സാരല്ലടോ... ഞാൻ ഇപ്പൊ വന്നതല്ലെയുള്ളു. അതോണ്ട് നമുക്ക് ഒരു ആറേഴ് മാസം എങ്ങനേലും പിടിച്ചു നിക്കാം അത് ഞാൻ ഏറ്റു... നീ പേടിക്കണ്ട. നിനക്ക് ഇവിടെ ഇഷ്ടം ആയെങ്കിൽ കല്യാണം കഴിഞ്ഞു നമുക്ക് ഇങ്ങോട്ട് വരാടോ... അവരെ ഒക്കെ ഞാൻ പറഞ്ഞ് മനസിലാക്കാം. പിന്നെ ഞാൻ നിന്റെ കൂടെ ഉള്ളോണ്ട് സമ്മതിക്കും... ഞാൻ ഉള്ള ഇടത്തല്ലേ പിന്നെ നീ വേണ്ടത്... പിന്നെയും എന്നെ കാണുമ്പോൾ ഒളിച്ചു നടക്കാൻ പറ്റുമോ... ഞാൻ അതിന് സമ്മതിക്കോ ഇപ്പോൾത്ത പോലെ...

അത് ശരിയാണെന്ന് എനിക്കും തോന്നി. ആഹ് തൽക്കാലം ആശ്വസിക്കാം... അൽത്താഫിക്കാനോട് ഓഫീസിൽ കാണാം എന്നും പറഞ്ഞ് ഞാൻ വേഗം ഇറങ്ങി... മൂപ്പര് പിന്നേം കള്ള ചിരിയുമായി എന്നെ ഇട്ട് വട്ട് കളിപ്പിക്കുകയാണ്... എന്റെ സ്വഭാവവും കുഞ്ഞു നാൾ മുതൽ അറിയുന്ന ആളല്ലെ...

എന്നാലും എന്താലെ... ചെറുപ്പത്തിൽ എന്നെ എടുത്ത് കൊണ്ട് നടന്ന ആളാ... ആറു വയസ്സിനു എന്റെ മൂത്തത്. സ്കൂളിൽ ഒരുമിച്ചായിരുന്നു പോയിരുന്നത്. വേറെ ക്ലാസ്സ് ആണേലും ഒരു സക്കൂളും ബസ്സും... ഇപ്പൊ ഇങ്ങനെ ഒക്കെ ആയപ്പോ എനിക്ക് എന്തോ ഒരു മടി. മൂപ്പരോട് മിണ്ടാൻ... എനിക്ക് ഇഷ്ടക്കേടൊന്നുല്ല പിന്നെ ഉപ്പാപ്പന്റേം ഉമ്മാമ്മന്റേം ഇഷ്ടാണ് പൂതിയാണ് ഈ കല്യാണം...

അങ്ങനെ സാധനങ്ങൾ കൊണ്ട് ഞാൻ ഗസ്റ്റ് ഹൗസിലെത്തി... ഫ്രഷ് ആയി. സെലിനെ ഒന്ന് കാണാൻ പോയി... ബോസ്സ് ഇല്ലായിരുന്നു. പൊലീസ് സ്റ്റേഷൻ വിളിച്ചിട്ട് പോയതാണെന്ന് പറഞ്ഞു...

കുറച്ചു നേരം സെലിന്റെ കൂടെ ഇരുന്നു... പാവം കുറ്റബോധം ആവാം അവളുടെ അച്ഛൻ ഇപ്പൊ വീട്ടിൽ നിന്ന് പോലും പുറത്ത് ഇറങ്ങൽ കുറവാ... അധികസമയവും അവളുടെ കൂടെ ബോസ്സ് വന്നാലും അവര് പുറത്ത് ഇരുന്ന് സംസാരിക്കുന്നത് പല രാത്രികളിലും എനിക്ക് ഗസ്റ്റ് ഹൗസിലെ റൂമിൽ നിന്ന് കാണാം...

മനുഷ്യനും ജീവിതം എത്ര പെട്ടന്നാണ് മാറി മറയുന്നത്. എല്ലാം മനസിലാക്കാനും കാര്യങ്ങൾ പ്രവർത്തിക്കാനുമൊക്കെ ഉള്ള കഴിവുള്ളവരാണേലും ചില സമയം മനുഷ്യർ ഇങ്ങനെയാ... എല്ലാത്തിലും ഒരു അന്തത പോലെ ആവും... പിന്നെ ഇത് പോലെ ചെയ്തു പോയ കാര്യങ്ങൾ ആലോചിച്ചു പശ്ചാതപിക്കും. എന്നാലോ ഇതൊക്കെ ഒരു നൂർ തവണ നമ്മൾ പറഞ്ഞ് കൊടുത്താലും ആ സമയത്ത് അവർക്ക് അത് മനസിലാക്കാൻ കഴിയില്ല. അത്കൊണ്ട്
ഉള്ള നഷ്ടം അത് അനുഭവിക്കാൻ അവര് പാകപ്പെടുന്നത് വരെ...അവർ അങ്ങനെ ഒക്കെ ആവും പിന്നെ ഇങ്ങനേം...എന്താലെ...

 ആ ഒരർത്ഥത്തിൽ പറഞ്ഞാൽ ഇതൊക്കെയാണ് ജീവിതം.

ആദ്യമൊക്കെ ബോസ്സ് പറയുമ്പോൾ എനിക്ക് അയാളോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. ബോസിന് ഇല്ലാട്ടോ. അന്നും ബോസ്സ് പറയും അച്ഛൻ പാവാ പിന്നെ എന്തോ സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആക്കിയതാണെന്ന്...

പക്ഷെ! ഇപ്പൊ എനിക്ക് നിസഹായതയാണ് തോന്നുന്നത്. സഹതാപം... അല്ലെങ്കിലും ചിലകാര്യങ്ങളൊക്കെ അങ്ങനെ അല്ലെ നമ്മൾ മനസിലായി വരുമ്പോഴേക്കും കുറെ കാര്യങ്ങൾ അവസരങ്ങൾ നന്മകൾ അങ്ങനെ അങ്ങനെ പലതും നമുക്ക് നഷ്ടപ്പെടും... പിന്നെ ഒക്കെ ഒരു എക്സ്പീരിയൻസ് അല്ലെ... ലെ

അങ്ങനെ പിറ്റെ ദിവസം ഓഫീസിലേക്കുള്ള ഫയലുകളുമായി ഞാൻ ഇരുന്നു... കുറെ നേരം ലാപ്പിൽ തന്നെ നോക്കി കഴുത്തും കണ്ണും വേദനിക്കുന്നുണ്ട്... ടൈപ് ചെയ്തു കയ്യൊരു പരുവം ആയി...

മെല്ലെ അവിടെ പൂട്ടി വെച്ച് ക്ലോക്കിലേക്ക് ഒന്ന് നോക്കിയപ്പോൾ ഓഹ്,,, രണ്ടര മണി... മെല്ലെ അങ്ങനെത്തന്നെ കിടന്നു...

വേഗം എഴുനേറ്റ് ഫ്രഷായി ഞമ്മളെ ഓഫീസിലേക്കുള്ള കിതാപ്പ് ഒക്കെ എടുത്ത് നടന്നു. വല്ലാണ്ട് വിശക്കുന്നുണ്ട് ട്ടൊ... നേരം വൈകി കിടന്നോണ്ട് എണീക്കാനും നേരം വൈകി. സുബ്ഹിക്ക് ആർക്കോ വേണ്ടി എണീറ്റ് വേഗം നിസ്കരിച്ചു കിടന്നതാ... ആ ഉറക്കം അങ്ങ് നീണ്ടു പോയി...

ബോസ്സിന്റെ മുഖം എന്തോ വല്ലാതെ ഇരിക്കുന്നു. ചോതിച്ചല്ലോ... വേണോ.. വേണ്ടേ...

ഏതായാലും രണ്ട് കല്പിച്ചു ചോദിച്ചു...

പാവം. സ്റ്റാഷനിൽ നിന്ന് എല്ലാം കേട്ടതിന്റെ ഞെട്ടലാണ്... എന്നാലും ഇങ്ങനെയൊക്കെ... മനുഷ്യർ എന്താ ചില സമയം ഇത്രയും ക്രൂരന്മാർ ആവുന്നത്...

              *തുടരും*
       *✍🏻mihras koduvally*

▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
               *ഐറയുടെ സ്വപ്നങ്ങൾ*
       *ഭാഗം :പത്ത്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

               സത്യങ്ങളെല്ലാം തിരിച്ചറിഞ്ഞ വേദനയിലാണ് ബോസ്സ്, അംഗീകരിച്ചില്ലേലും സ്നേഹിച്ചില്ലേലും എന്നാലും ആ രണ്ടാനമ്മയെ അമ്മ എന്ന് വിളിക്കും എന്നും അന്നവർ എന്നെ തിരിച്ചു സ്നേഹത്തോടെ മോനെ എന്ന് വിളിക്കും എന്നൊക്കെ പറഞ്ഞ് നടന്ന ആളാ... അപ്പൊ ഇതൊക്കെ ഏറെ വേദനയായിരിക്കും. സ്നേഹിക്കാൻ ആഗ്രഹിക്കുന്നവർ തന്റെ തകർച്ചയും വേദനയും മാത്രം മുൻ കണ്ടവർ ആണെന്ന് അറിയുമ്പോൾ...

പിന്നെ ബോസ്സ് ഫുൾ സൈലന്റ് ആയിരുന്നു. പഴയത് പോലെ ആരോടും ഇപ്പൊ അങ്ങനെ സംസാരിക്കാറില്ല. ഗൗരവം കൂടിയ പോലെ... ഫുൾ ഓഫീസ് കാര്യങ്ങൾ മാത്രം.

വീട്ടിലും അതന്നെ... കഥ.

പെട്ടന്ന് നാട്ടിൽ നിന്ന് ഫോൺ വന്നത്... ആ വാർത്തയുമായി അൽത്താഫിക്കാ ഓഫിസിൽ എന്നെ കാണാൻ വന്നു. ഉപ്പാപ്പക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണെന്നും നമ്മളോട് നിർബന്ധമായും വരണം എന്ന് പറയുകയും ചെയ്തു.


അങ്ങനെ പെട്ടന്ന് ഞങ്ങൾ നാട്ടിലേക്ക് പോന്നു.
സാഹചര്യവും ഞങ്ങൾ തമ്മിലുള്ള ബന്ധവും കണക്കിലെടുത്ത് ബോസ്സ് ലീവ് തന്നു.

പ്രതീക്ഷിക്കാത്ത വരവായിരുന്നു. എന്നാലും ഉള്ളിൽ ഒരാതി... ഉപ്പാപ്പാക്ക് ഒന്നും വരുത്തരുതേ റബ്ബേ... പാവാ...
പിന്നെ എല്ലാ കാര്യത്തിലും ഒരു കടുംപിടുത്തം പിടിക്കും അതൊക്കെ ഞങ്ങളുടെ സേഫ്റ്റി ക്ക് വേണ്ടിയാ... ഞങ്ങളെ അത്രയും ഇഷ്ടാ... അത്കൊണ്ട് തന്നെ ഞാൻ ഇങ്ങോട്ട് പോരുമ്പോൾ ഏറ്റവും കൂടുതൽ എതിർപ്പ് പറഞ്ഞതും ഉപ്പാപ്പയാ.. അത് തന്നെയായിരുന്നു അൽത്താഫിക്കാന്റെയും അനുഭവും. ആണും പെണ്ണും അല്ല പ്രശ്നം. ഞങ്ങളെ കാണാതെ ഇരിക്കണമല്ലോ എന്നോർക്കുമ്പോൾ ഉള്ള ബേജാറാണ് ആ പാവത്തിന്.

നേരെ ഹോസ്പിറ്റലിലേക്ക് പോയി... ഐ സി യു വിൽ ഒക്സിജൻ  മാസ്ക്കും വെച്ച് കിടക്കുന്ന ഉപ്പാപ്പനെ കണ്ടപ്പോൾ ഖൽബ് ഒന്ന് പിടഞ്ഞു... പരിസരം പാടെ മറന്നുപോയി... തേങ്ങൽ പൊട്ടി കരയലിന് വഴി മാറി... എന്റേത് കണ്ടപ്പോൾ കൂടെ നിന്നവരും വല്ലാതെ ആയി പോയി... എന്നെ അവര് സമാധാനിപ്പിക്കുന്നുണ്ടെങ്കിലും അവരുടെ വാക്കുകൾ ഒന്നും തന്നെ എന്റെ ഹൃദയം കേൾക്കുന്നുണ്ടായിരുന്നില്ല.

അൽത്താഫിക്കാ ഞങ്ങളെ ലേകേജ് ഒക്കെ കൊണ്ട് വീട്ടിലേക്ക് പോയി. എന്റെ വീടും അൽത്താഫിക്കാന്റെ വീടുമൊക്കെ ഒരു ഗ്രൗണ്ടിൽ തന്നെ ആണ്... ഞങ്ങൾ അവിടെ കുടുംബകാർ തന്നെ ഒരു പത്ത് വീടുണ്ട്... ഒക്കെ ഉപ്പാപ്പന്റെ മക്കളും പേരമക്കളും...

വീട്ടിൽ പോയി വരാൻ എല്ലാരും നിർബന്ധിച്ചുവെങ്കിലും ഞാൻ പോയില്ല. എനിക്ക് പോകാൻ തോന്നിയില്ല.

ഉപ്പാപ്പ ഇവിടെ ആവുമ്പോ ആ വീട്ടിൽ ഒരു രസോല്ല. ആ വീടിന്റെ സന്തോഷം തന്നെ ഉപ്പാപ്പയും ഉമ്മാമയും ഉള്ളതാണ്. അവരെ ചിരിയാണ്...

അങ്ങനെ ഒരാഴ്ച ഉപ്പാപ്പ ഐ സി യു വിൽ കിടന്നു. പിന്നെ റൂമിലേക്ക് മാറ്റി. ഞങ്ങളെ കണ്ടപ്പോൾ തന്നെ ന്റെ എല്ലാ കോയക്കും മാറി. ഇനി ന്റെ കുട്ടിയോള് എടേക്കും പോവരുത് എന്നും...

അപ്പൊ ഉപ്പാപ്പാക്ക് യെസ് പറയാൻ അല്ലാതെ ആർക്കും ഒന്നിനും കഴിയില്ലായിരുന്നു. അല്ലേലും സ്വപ്നങ്ങളെക്കാൾ എത്രയോ വലുതല്ലേ... സ്വപ്നം കാണാൻ പഠിപ്പിച്ചവർ അതിന് കാരണമായവർ...


അങ്ങനെ ഉപ്പാപ്പന്റെ ആഗ്രഹ പ്രകാരം... വീട്ടിൽ പന്തലൊരുങ്ങി... പല തരം കളറുകളുള്ള ബൾബുകൾ കൊണ്ട് വീടും അലകൃതമായി...

എന്റെ മനസ് മാത്രം എന്തോ... സന്തോഷം എന്നതിലുപരി ഇനി ജോലിക്ക് പോകാൻ കഴിയില്ലെ എന്ന പേടിയായിരുന്നു.

ജോലി എന്നതല്ല എനിക്ക് ആവശ്യം പഠിക്കുന്ന കാലം മുതൽ ഉള്ളിൽ ഉള്ളൊരു ആഗ്രഹമാണ്. വലിയൊരു കമ്പനിയിൽ ജോലി ചെയ്യാ... പല പല നാടുകളിൽ ജോലി ആവശ്യത്തിന് വേണ്ടി പോവാ... പുതിയ നല്ല ആളുകളെ കാണുക അവരുടെ സംസ്കാരങ്ങൾ അറിയുക. പല ഭാഷകൾ പഠിക്കുക...

നമ്മൾക്ക് ചുറ്റും നമ്മൾ കാണാത്ത അറിയാത്ത ഒരുപാട് ജീവിതങ്ങൾ ഉണ്ട്. സന്തോഷങ്ങളും സങ്കടങ്ങളുമുണ്ട്. എല്ലാം കാണുക അറിയുക... ഇതൊക്കെ ഇവിടെ നിന്നോ എന്തൊരു പേടി...

കൈൽ മൈലാഞ്ചി ഇടുന്നവരും കളിയാക്കി ചിരിക്കുന്നവരും ഞാൻ കാണാതെ അടക്കി പിടിച്ചു സ്വകാര്യം പറയുന്നവരുമെല്ലാം എന്റെ ചുറ്റിലും ഉണ്ട്... എന്റെ മനസ് മാത്രം എവിടെയൊക്കെയോ പാറി നടക്കാണ് താനും...

പെട്ടന്ന് കല്യാണം വേണമെന്ന് ഉപ്പാപ്പ പറഞ്ഞപ്പോ ഷോക്ക് ആയിരുന്നു. പക്ഷെ!
ഒഴിഞ്ഞു മാറാൻ പറ്റിയ സാഹചര്യമല്ലായിരുന്നു വെല്ലോ... ആറേഴ് മാസം പിടിച്ചു നിക്കാ എന്നൊക്കെ പറഞ്ഞ അൽത്താഫ് ക്കാ പോലും അന്ന് പതറി പോയി.

ഞാനും അൽത്താഫിക്കയും ബോസ്സ് നെ വിളിച്ചപ്പോ ബോസ്സ് കളിയാക്കുകയാണ് ചെയ്തത് . കാരണം ഞാൻ കൊറേ വിടുവായിത്തരം പറഞ്ഞ് നടന്ന ആളായിരുന്നല്ലോ. എല്ലാം ഇപ്പോ ഇങ്ങനെ ആയി...

പാവം. ബോസ്സിനും വരണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ! സെലിനെ ഇട്ടും കൊണ്ടും പോരാൻ പറ്റാത്ത അവസ്ഥയല്ലെ... പിന്നെ ഓഫീസിലും ഞങ്ങൾ ഇല്ലാത്തോണ്ട് ജോലി കൂടുതലാണ്. താത്കാലികം നിർത്തിയ അസിസ്റ്റന്റ് നെ ഒന്നും ഏല്പിച്ചു പോരാൻ പറ്റില്ലെലോ... പിന്നെ സാധാരണ പോലെ അല്ലല്ലോ കുറെ പ്രേശ്നങ്ങൾ ഒക്കെ കഴിഞ്ഞതല്ലേ... ഇപ്പോഴും കേസും ഭീഷണിയും... അത്കൊണ്ട്  ബോസ്സ് പിന്നൊരിക്കൽ ആവാം എന്ന നാട്ടുവർത്തമാനത്തിൽ ആ പൂതി അങ്ങ് ഒതുക്കി...



🎼🎵🎶🎶" ചേലുള്ള മണിയറ യൊരുങ്ങി
 അജബുള്ള മാരനുമിറങ്ങി
കണ്ണിൽ ഒളി മിന്നി തിളങ്ങി...
നാരി ബൽ കീസുമൊരുങ്ങി..."🎼

അങ്ങനെ ആഘോഷ ആരാവങ്ങളോടെ ഉപ്പാപ്പന്റെ പൊന്നു മക്കളെ കല്യാണം നടന്നു...
ഹൈദർ ഹാജി ന്റെ പേരക്കുട്ടികളെ കല്യാണം നാട്ടിലാകെ ചർച്ചയായിരുന്നു. നാട് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായത്...

പോരാത്തതിന് പാവപെട്ട അഞ്ച് കുട്ടികളെ കൂടി അതെ പന്തലിൽ വെച്ച് നിക്കാഹ് കഴിപ്പിച്ചു. അവർക്കുള്ള പൊന്നും മഹറും ഡ്രെസ്സും ഒക്കെ ഉപ്പാപ്പന്റെ വക...

എന്തോ... അത്കൊണ്ട് തന്നെ എന്റെ കല്യാണത്തിന് തിളക്കം ഏറെ ആയിരുന്നു...

കല്യാണം കഴിഞ്ഞതോട് കൂടെ അൽത്താഫിക്കാക്ക് എന്നെ പഴയത് ഒക്കെ പറഞ്ഞ് കളിയാക്കുന്ന പണിയായിരുന്നു.

കുറച്ചീസം അങ്ങനെ പോയി. പിന്നെ കുടുംബക്കാരെ വീട്ടിലൊക്കെ കേറി ഇറങ്ങി നടന്നു. സൽക്കാരം കഴിയുമ്പോഴേക്കും ഞാൻ ഒരു തടിച്ചി ആവും മിക്കവാറും... എല്ലാർക്കും ബിരിയാണിയും മന്തിയും മട്ടനും ചിക്കനും ബീഫും... ഓഹ്...

സത്യം പറഞ്ഞാൽ ചില നേരം തോന്നും ജോലിക്ക് ഒന്നും പോകണ്ടാന്നു... നല്ല രസണ്ട്... വീടും ആളും ബഹളവും... എങ്ങോട്ടും പോവാൻ തോന്നണില്ല... പക്ഷെ ചില നേരം ഇതൊക്കെ ഉണ്ടെങ്കിലും മോഹങ്ങൾ എന്നെ വീണ്ടും അങ്ങോട്ട് പോവാൻ... ആഗ്രഹിപ്പിക്കുന്നു.

പക്ഷെ പോകാൻ അൽത്താഫിക്കാക് മാത്രമേ അനുമതി കിട്ടിയുള്ളൂ...

എന്നോട് പോവേണ്ട എന്ന് പറഞ്ഞു. ഉപപ്പാക്ക് സുഖം ഇല്ലാത്തത് കൊണ്ട് എന്നോട് ഒരക്ഷരം മിണ്ടരുതെന്ന് ഉപ്പയും ഉമ്മയും പറഞ്ഞു... അൽത്താഫിക്കാ മാത്രം ഒന്നും പറഞ്ഞില്ല...

അങ്ങനെ അൽത്താഫിക്കാ പോവാൻ ആയി... എത്ര പറഞ്ഞിട്ടും എന്റെ കാര്യം പരിഗണയിൽ വന്നില്ല.

" ഹേയ്, സാരല്ല ടോ. കുറച്ചു ഇവിടെ നിക്ക്. ഞാൻ പോയിട്ട് എന്തേലും വഴി കാണാം...

" എന്ത്, ഉപ്പാപ്പ സമ്മതിക്കില്ല..

" അതൊക്കെ യുണ്ട്... ബേജാറാവേണ്ട... ഒക്കെ ശരിയാവും. കുറച്ചു നിക്ക് അവരെ കൂടെ... സന്തോഷമായിട്ട്... അപ്പോഴേക്കും ഞാൻ വഴി കാണാം...

അൽത്താഫിക്ക അത് പറഞ്ഞപ്പോ ഉള്ളിലെവിടെയോ ഒരു പ്രതീക്ഷയുടെ നാമ്പ് മുളച്ചു വന്നിട്ടുണ്ട്... ആകുമായിരിക്കും ലെ... ശരിയാവാതെ എവിടെ പോകാൻ...
              *തുടരും*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
            *ഐറയുടെ സ്വപ്നങ്ങൾ*
           *ഭാഗം :പതിനൊന്ന്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

               ഒരുപാട് കഷ്ടപ്പെട്ട് സമ്മതിപ്പിച്ച് ഞാനിന്ന് പോവാണ്...

ഉപ്പാപ്പാക്ക് ഇപ്പൊ സുഖായി.
പിന്നെ എന്റെ ഏകാന്തതയും വിഷമയും ഒക്കെ കണ്ടപ്പോ ഉപ്പാപ്പ തന്നെ പറഞ്ഞ്.

" അൽത്താഫ് അവിടെ ഉണ്ടല്ലോ. ഓൾക്ക് അതാ ഇഷ്ടച്ചാ ഓള് ഓന്റെ അടുത്തേക്ക് പോയ്‌ക്കോട്ടേ....

കേട്ടപ്പോ സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ഉപ്പാപ്പനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു.

കണ്ടു നിന്ന എല്ലാവർക്കും സന്തോഷം...

പിന്നെ ഉമ്മാക്ക് അച്ചാറും ഇറച്ചി പൊടിയും തേങ്ങാ ഉണക്കിയ ചമ്മന്തിയും അരിപൊടിയും അങ്ങനെ ഡ്രസ്സ്‌ വെക്കാൻ സ്ഥലം ഇല്ലാത്ത അത്രെയും സാധനങ്ങൾ ഉമ്മ ഒരുക്കിയിട്ടുണ്ട്... പിന്നെ ഇതൊക്കെ തിന്നണമെങ്കിൽ ഇനി നാട്ടിൽ വരണം. അതിനി എപ്പോ എന്ന് അറിയില്ലല്ലോ. അതോണ്ട് എല്ലാം ഞാനെടുത്തു.

പോവണം എന്ന ആഗ്രഹം ഉള്ളിൽ നിറഞ്ഞു കിടക്കുകയാണെങ്കിലും ഇവരെ ഒക്കെ വിട്ടു പോവാ എന്നുള്ളത് ബേജാർ തന്നെ ആണ്. ഇത്രേം ദിവസം നല്ല സന്തോഷം ഉള്ള ദിനങ്ങൾ ആയിരുന്നു. എന്നും പെരുന്നാൾ പൊലിവ്... വെളിച്ചവും ആളും ബഹളവും കളിയും ചിരിയും... പിന്നെ അൽത്താഫിക്ക മാത്രം ഇല്ലാ എന്ന ഒരു പോരായ്മ ഉണ്ടായിരുന്നു...

എല്ലാരോടും യാത്ര പറഞ്ഞ് ഞാനിറങ്ങി...

ഫ്ലൈറ്റ് പിന്നെ എന്റെ ഉറക്കിന്റെ ഒരു ഇതാണ്...

എല്ലാ ചിന്തകളെയും ഒതുക്കി വെച്ച് ഞാനുറങ്ങി...

എനിക്കായ് കാത്ത് അൽത്താഫിക്ക വന്നിട്ടുണ്ട്... എന്റെ ലകേജ് വാങ്ങി വണ്ടിയിലിട്ട് ഞങ്ങൾ ഗസ്റ്റ് ഹൗസിലേക്ക് പോന്നു.

ഒരു കുടുംബം പോലെ കഴിയുന്നത് അല്ലെ,ഫ്ലാറ്റ് ൽ നിക്കണ്ട ഗസ്റ്റ് ഹൗസിൽ തന്നെ നിന്നാ മതി എന്നും പറഞ്ഞു അൽത്താഫിക്കാനെ ബോസ്സ് ഇങ്ങോട്ട് കൊണ്ട് വന്നു. ഏതായാലും എന്നെ കാത്ത് വീടിന്റെ മുറ്റത്തു തന്നെ ഒരു സുന്ദരി നിൽക്കുന്നുണ്ടായിരുന്നു. കുറെ നേരം നോക്കിയപ്പോൾ ആണ് എനിക്ക് ആളെ മനസിലായത് കാരണം. ആവളെ ഇത്രയും സുന്ദരിയായി ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല. ഓടി വന്നു എന്നെ കെട്ടിപിടിച്ചു. നല്ല പോലെ സംസാരിച്ചു. ഗസ്റ്റ് ഹൗസിൽ കയറാൻ വിടാതെ അവളെ വീട്ടിലേക്ക് കൊണ്ട് പോയി അവള് തന്നെ എനിക്ക് ചായയും അവളുടെ ഫേവറൈറ് ബിസ്ക്കറ്റും തന്നു... എന്തോ ഞാൻ അവളെ തന്നെ നോക്കി നിന്നു.

ഒരുപാട് കഷ്ടപ്പെട്ട പലതും നഷ്ടപ്പെട്ട ഒരാളാണ് സെലിന്... നല്ലൊരു ബാല്യം ചിരി കളി അമ്മ അച്ഛൻ വിദ്യാഭ്യാസം... അങ്ങനെ പലതും... ഇത്രയും കാലത്തിനു ശേഷം ഇപ്പോഴാണ് അവളൊന്നു നോർമലിലേക്കി വന്നത്... അത്കൊണ്ട് തന്നെ അവൾക്കിനി പലതും നേടാനുണ്ട്...

ആഹ് പിന്നെ കേസൊക്കെ അവസാനിച്ചു... അവരുടെ ജീവിതം ഇങ്ങനെ ഒക്കെ ആകിയവർക്ക് അമ്മയെ നഷ്ടപ്പെടുത്തിയവർക്ക് നിയമം തക്ക ശിക്ഷ കെടുത്തു... അവരുടെ ബാക്കിൽ ഉണ്ടായിരുന്ന പുതിയ ആളുകൾ അവരുടെ വാടക കൊലയാളികൾ തന്നെ ആണെന്ന് കണ്ടെത്തി എല്ലാവരെയും നിയമത്തിനു മുൻപിൽ കൊണ്ടു വന്നു.

എന്താലെ നഷ്ടങ്ങൾ ഇവർക്ക് മാത്രമല്ലെ... അവർക്കിനി എത്ര ശിക്ഷ ലഭിച്ചാലും നഷ്ടപ്പെട്ടതെന്നും നഷ്ടപ്പെട്ടത് തന്നെയല്ലേ... ഒന്നും തിരിച്ചു കിട്ടില്ലല്ലോ...


കുറച്ചു നേരം അവളെ കൂടെ ഇരുന്ന് ഞാൻ ഗസ്റ്റ് ഹൗസിലേക്ക് ചെന്നു... അൽത്താഫിക്കാ അപ്പോഴേക്കും ഓഫീസിലേക്ക് പോയിരുന്നു. റൂമിൽ ഒരു എഴുത്ത് വെച്ചിട്ടുണ്ട്...

    " 📩 ഇന്ന് നിനക്ക് റസ്റ്റ്‌ നാളെ, നമുക്ക് ഒരുമിച്ചു ഇറങ്ങാം ഓഫീസിലേക്ക് ഫുഡ്‌ ഒക്കെ കിച്ച്നിലുണ്ട്.. Have a nice day dear... "

കുളിച്ചു ഫ്രഷായി ഞാൻ ഒന്ന് കിടന്നു.

ഉറങ്ങിയാൽ എത്രയും മതിയാവാത്ത ആളാ ഞാൻ... അത്കൊണ്ട് തന്നെ ഫുൾ അടച്ചു പൂട്ടി എസിയും ഇട്ട് ഞാൻ കിടന്നു...

"അതാരാ... സെലിന്...

"എനിക്കറീല... ഞാനിതിന് മുൻപ് കണ്ടിട്ടില്ല... പേടിയാവുന്ന മുഖം... ഐറാ എന്നെ ഒറ്റക്കാക്കി പോവല്ലെ...

"ഇല്ല, മോളെ... അതാ ആ രൂപം നമുക്ക് നേരെ വരുന്നു... എന്താ ചെയ്യാ...

ഈ ആളൊഴിഞ്ഞ പ്രദേശത്ത് ഞങ്ങൾ രണ്ട് പേരും മാത്രമേ ഉള്ളു... ഉറക്കെ വിളിച്ചാൽ പോലും ആരും കേൾക്കില്ല... എന്തിനാ നമ്മൾ ഇവിടെ വന്നത് എന്ന് തന്നെ ഓർമയില്ല. ഇങ്ങനെ ഒരു സ്ഥലം മുൻപ് കണ്ടതായും അറിയില്ല... ഈ കോട മഞ്ഞിന്റെ സമയത്ത്... ഇത്രയും രാവിലെ എന്തിനാണ് സെലിനും ഞാനും ഇവിടെ വന്നത്... മരങ്ങൾക്കിടയിലൂടെ ഞാൻ സെലിന്റെ കയ്യും പിടിച്ചു ഓടി... ആ രൂപം ഞങ്ങൾക്ക് പിറകെ ഓടി വരുന്നുണ്ട്... ഞങ്ങളുടെ വേഗത കൂടും തോറും അതിന്റെ വേഗതയും കൂടുന്നു... എന്ത് രൂപമാണത്.. മനുഷ്യനല്ല മൃഗം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഭീകര മുഖമുല്ല മൃഗം... ഗാഭീര്യമേറിയ ശബ്ദം... കൂർത്ത നഖങ്ങളുള്ള വിരലുകൾ...

പെട്ടന്ന് അത് അപ്രത്യക്ഷമാവുന്നു... വീണ്ടും വരുന്നു... ഓടി ഓടി ഞങ്ങൾ കുഴങ്ങി... അവളെ ഞാൻ ഒരു ഗുഹയിൽ ഇരുത്തി എന്നെ ആ മൃഗം കണ്ടതിനാൽ ഞാൻ വീണ്ടും ഓടി... ഓടി ഓടി... ഞാനൊരു ഗർത്തതിന് മുമ്പിൽ എത്തി... ചാടാൻ പേടിയുണ്ട്... കാരണം അത് മരണമാണ്... പക്ഷെ... ഈ മൃഗത്തിന് ഇരയായാൽ അതൊരു മൃഗീയ മരണമാണ്... ഞാൻ കണ്ണും പൂട്ടി ചാടി...

ടും ടും ടും...

"അആഹ്...

ഓഹ്... ഇതൊരു സ്വപ്നമായിരുന്നോ...
ഞാനാകെ വിയർത്തു പേടിച്ചിട്ട് ആവണം...

ടും ടും...

ആരോ വാതിലിന് മുട്ടുന്നുണ്ട്...

  മെല്ലെ എഴുനേറ്റ് ഞാൻ വാതിൽ തുറന്നു..


ആളെ കണ്ടതും ഞാനൊന്ന് ഞെട്ടി...
              *തുടരും*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    

                  *ഐറയുടെ സ്വപ്നങ്ങൾ*
             *ഭാഗം:പന്ത്രണ്ട്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

              ജോലി കഴിഞ്ഞ് വന്ന അൽത്താഫ് ഐറയെ കണ്ടില്ല.
എന്നാലും വല്ല ഷോപ്പിംങിനൊ മറ്റോ പോയതാണെന്ന് കരുതി കുറച്ചു സമയം മിണ്ടാതെ ഇരുന്നു. എന്നാൽ സമയം പെട്ടന്ന് കടന്ന് പോവുകയല്ലെ... നേരം ഇരുട്ടി തുടങ്ങിയപ്പോ അവന്റെ ഉള്ളൊന്ന് കാളി...

ഫോണെടുത്തു ഡയൽ ചെയ്തപ്പോ റൂമിൽ നിന്ന് തന്നെ റിങ് ചെയ്യുന്നു.

ആതി കൂടുകയായിരുന്നു... നേരെ ബോസ്സിന്റെ വീട്ടിൽ പോയി കാര്യം പറഞ്ഞപ്പോ... ആരും വരുന്നതായി അവരുടെ ശ്രദ്ധയിൽ പെട്ടിട്ടുമില്ല.


അറിയാവുന്ന അവളുടെ കൂട്ടുമാരികളെ ഒക്കെ വിളിച്ചു അവള് പോവാറുള്ള സ്ഥലത്തൊക്കെ പോയി നോക്കി... ആർക്കും ഒന്നും അറീല... എവിടെയും അവളില്ല...

എന്താ റബ്ബേ...

എന്താ ന്റെ പെണ്ണിന് പറ്റിയത്...

അങ്ങനെ ഞാൻ (അൽത്താഫ്) ബോസ്സും കൂടി പൊലീസ് സ്റ്റേഷൻ ൽ പോയി കാര്യം പറഞ്ഞു. മുൻപ് ഉള്ള ഇൻസിഡന്റ് കളൊക്കെ അവർക്ക് അറിയാവുന്നത് കൊണ്ട് അവർക്ക് പെട്ടന്ന് ആളെ മനസിലായി. എന്നാലും പഴയ കേസ് കളൊക്കെ ക്ലോസ് ചെയ്തതാണെല്ലോ... പിന്നെ ഇപ്പൊ എന്താണ് സംഭവിച്ചത്.

ഏതായാലും പഴയ സ്ഥലങ്ങളും അതിനോട് ചേർന്നതെല്ലാം സെർച്ച്‌ ചെയ്തു വെങ്കിലും ശ്രമം വിഫലമായിരുന്നു.

വിവരം കേട്ടത് മുതൽ കണ്ണീര് നിലക്കാത്ത അവസ്ഥയാണ് സെലിന്...അവളുടെ കൂട്ടായിരുന്നു വല്ലോ. അവള് തിരിച്ചു വന്ന സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ഇങ്ങനെ...

ഇപ്പൊ മിസ്സിംഗ്‌ മുമ്പത്തെ പോലെയല്ല... ഒരു സൂചനയുമില്ല. ഓരോ ദിവസം കഴിയും തോറും ഞാൻ ഒരു ഭ്രാന്തനായിരിക്കൊണ്ടിക്കുകയാണ്... എന്താ ചെയ്യേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.പലതും പറഞ്ഞ് വീട്ടുകാരുടെ മുമ്പിലും പിടിച്ചു നിന്ന് മടുത്തു ഇത് എത്രെ എന്ന് വെച്ചിട്ടാ...

രാവിനും പകലിനും വല്ലാത്ത ദൈർഗ്യം...

ഇനി എവിടെയാണ് ഞാൻ പോയി അന്വേഷിക്കേണ്ടത്... ഇനിയും ഞാനെന്താണ് ഉമ്മാനോട് പറയേണ്ടത് അവളേം എന്റേം... സങ്കടം ആർത്തു കരഞ്ഞിട്ടും ആരും കാണുന്നില്ലല്ലോ. ദിവസങ്ങൾ കടന്ന് കടന്ന് ഇപ്പൊ രണ്ട് മൂന്ന് മാസമായി... ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല. രണ്ടും കല്പിച്ചു വീട്ടിൽ അറിയിച്ചു. മറുപടി മറുതല്ക്കൽ ആർത്തു കരയൽ ആയിരുന്നു. പിന്നെ ഒന്നും പറയാൻ എനിക്ക് കഴിയുന്നില്ല. അവർക്കും എന്നാലും എന്തൊക്കെയോ പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു.

ബോസ്സിനെ കൊണ്ടു ഒന്നുടെ പോലീസ് സ്റ്റേഷൻ പോയി. അവർക്ക് ഇപ്പോഴും ഒരു സൂചനയും കിട്ടിയിട്ടില്ല. അത് കേട്ടപ്പോ എന്തോ സഹിക്കാൻ കഴിഞ്ഞില്ല. സ്വയം മറന്ന് ഞാൻ അവിടെ പൊട്ടി തെറിച്ചു. പൊലീസ് എന്താ മനുഷ്യരല്ലേ... എന്റെ വായിൽ തോന്നിയതൊക്കെ ഞാൻ വിളിച്ചു പറഞ്ഞു... ബോസ്സിനെ അറിയുന്നത് കൊണ്ടും എന്റെ അവസ്ഥ കണ്ടതും കൊണ്ടും അവര് പ്രതികരിച്ചില്ല. ബോസ്സ് എന്നെ പിടിച്ചു നടന്നു...

 ഞാനാകെ കുഴയുന്നുണ്ട്... അവളിത് വല്ലതും അറിയുന്നുണ്ടോ...?
എന്തിനാ അവളിങ്ങനെ എന്നെ ഒറ്റക്കാക്കി പോയത്...
എന്റെ വേദന എന്തെ അവള് കാണാതെ പോയത്... എന്താ അവള് വരാത്തത് എവിടെക്കാ അവള് പോയത്... എന്തിനാ ഇങ്ങനെ ഒക്കെ...

അവളുടെ ഓർമകൾ കളിചിരികൾ അവളുമൊത്തുള്ള നിമിഷങ്ങൾ... എന്റെ ഹൃദയം തകരുന്നു... ഈ നിമിഷങ്ങൾ എത്ര ദുസ്സഹമാണ്...

അവള് പോവാറുള്ള സ്ഥലത്തൊക്കെ ഞാൻ അലഞ്ഞു തിരിഞ്ഞു നടന്നു. അവിടെ കാണുന്ന ഒരു ആളുകൾക്കും അവളുടെ മുഖമുള്ളത് പോലെ തോന്നി... അവളുടെ ചിരിയുള്ളത് പോലെ തോന്നി... അവര് ചിരിക്കുമ്പോൾ അവളുടെ മുഖത്തെ നുണക്കുഴി കവിൾ പോലെ തുടുക്കുന്നതായി തോന്നി...

വയ്യ ഇതന്നെ ഭ്രാന്തനാക്കുന്നു... അവളല്ലാതെ എനിക്കിപ്പോ ആരെയും കാണുന്നില്ല. വീടിന് പുറത്ത് ഇറങ്ങാൻ തോന്നുന്നില്ല.

വീടിന്റെ ഓരോ മുക്കിലും മൂലയിലും അവളാണ്... അവളുടെ ശബ്ദമാണ്. ആ ശബ്ദം എന്റെ ശ്രവണനാടിയെ പിടിച്ചു കുലുക്കുന്നുണ്ട്....

വയ്യ എനിക്ക് വയ്യ...
അവള് കൂടെ ഇല്ലാതെ ഞാനെന്തിനാ ഇങ്ങനെ ജീവിക്കുന്നത്...


ഞാനിതെവിടെയാണ്... ഇത് ഏതാ സ്ഥലം റബ്ബേ... ഞാൻ എങ്ങോട്ടാ പോവാ... ആ കഴുകന്മാരിൽ നിന്ന് ഞാൻ അത്ഭുതം പോലെയാണ് അന്ന് രക്ഷപ്പെട്ടത്... നാടും പേരും അറിയാത്ത ഈ സ്ഥലത്ത് ആദിവാസികളെപ്പോലെ ഞാൻ... ഏതായാലും ഇതൊരു മരുഭൂമിയാണ്. ഇവിടെ ഫോണില്ല ഉയർന്ന കെട്ടിടങ്ങളില്ല. ഓല മേഞ്ഞ വീടുകൾ കുടിവെള്ളത്തിനായി മൈലുകളോളം നടന്ന് പോവണം... എന്റെ സ്വപ്നങ്ങൾ എത്ര പെട്ടന്നാണ്... ചിറകുകൾ ഉണങ്ങി കരിഞ്ഞത്... ഇവിടെന്ന് പോകാൻ വഴികളിറിയില്ല... പുറത്ത് നിന്ന് ആരും വരുന്നുമില്ല...

എന്നാലും ഇവിടുത്തെ ജീവിതം... വേദന തോന്നുമെങ്കിലും ഈ മനുഷ്യരൊക്കെ പുറം ലോകം കാണാത്തവരാണ്. ഇവർക്ക് ഇവിടെത്തെതല്ലാത്ത ഒന്നും അറിയില്ല.

ഏതായാലും കണ്ണടച്ചാൽ അന്ന് കണ്ട പൂച്ച കണ്ണുകളാണ് മാസ്ക്ക് ധരിച്ചത് കൊണ്ട് ആളെ അറിയില്ല... പക്ഷെ പിന്നീട് മുന്പും പിൻപും ഞാൻ ആ കണ്ണുകളെ കണ്ടിട്ടില്ല. അയാൾ എന്തിനാണ് എന്റെ വീട്ടിൽ വന്നു എന്നെ പിടിച്ചു കൊണ്ട് പോയത്. ഭാഗ്യമാണ് ആ പെട്രോൾ പമ്പിൽ വെച്ച് എനിക്ക് ബോധം വന്നത്... എവിടെക്കെന്നില്ലാതെ ഞാൻ അന്ന് വണ്ടിയിൽ നിന്ന് ഇറങ്ങി ഓടി... ആദ്യം മുന്നിൽ കണ്ട ലോറിയുടെ ബാക്കി കയറി കിടന്നു... നേരം ഇരുട്ടി കുറെ ആയപ്പോൾ ഉറങ്ങി പോയി... പിന്നെ ആ വണ്ടി നിന്നത് ഇവിടെയാണ്‌... പിന്നീട് ഒരു വണ്ടിയും കണ്ടതുമില്ല... ഇപ്പോഴും ദുനിയാവിൽ ഇങ്ങനത്തെ സ്ഥലങ്ങൾ ഉണ്ടെന്നത് അത്ഭുതം തന്നെ...

അന്നെനിക്ക് ഇവർ അഭയം തന്നു... സ്നേഹം തന്നു...വെള്ളവും ഭക്ഷണവും വസ്ത്രവും തന്നു... ഇന്നും... അവരെന്നെ മുറുകെ പിടിക്കുന്നു.
പക്ഷെ!എനിക്കെന്റെ ഉമ്മയെ കാണണം ഉപ്പയെ കാണണം ഉപ്പാപ്പയെ കാണണം എന്റെ ഭർത്താവിനെ കാണണം ആ പാവം... എന്നെ കാത്തിരിക്കുന്നുണ്ടാവും ഒരു ഭ്രാന്തനെ പോലെ എനിക്കറിയാം. അത്രയും ഞാനെന്ന് വെച്ചാൽ കഴിഞ്ഞിരുന്നു. എന്റെ അൽത്താഫിക്കാക്..
              *തുടരും*
       *✍🏻mihras koduvally*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    

               *ഐറയുടെ സ്വപ്നങ്ങൾ*
            *ഭാഗം :പതിമൂന്ന്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

               മോഡേൺ ജീവിതമില്ലെങ്കിലും, പല നിറങ്ങളും പേരുകളുമുള്ള ഭക്ഷണവുമില്ലെങ്കിലും. ഇവിടെ നല്ല രസം തന്നെയാണ്.
കാരണം. ഇവിടെ പരസ്പരം സ്നേഹം ഉണ്ട്. ഗ്രാനൈറ്റ് പതിച്ച നിലം ഇല്ലെങ്കിലും ചീടി മണ്ണ് തേച്ച ഈ നിലം നല്ല തണുപ്പാണ്. മരുഭൂമിയിലെ ചൂടിൽ ചുട്ടു പൊള്ളുമ്പോഴും എല്ലാ പണിയും കഴിഞ്ഞു ഈ നിലത്ത് പുൽപായി വിരിച്ചു കിടക്കാൻ വല്ലാത്ത ഒരു സമാധാനമാണ്.

പക്ഷെ! വീടിന്റെ ഓർമ്മകൾ അൽത്താഫിക്കാന്റെ സ്നേഹം ഈ പാഴയും നിലവും എന്റെ കണ്ണുനീരാൽ നനക്കുമെന്ന് മാത്രം. പിന്നെ ഉറക്കം. സമാധാനത്തിൽ ഞാൻ ഉറങ്ങിയിട്ടുണ്ടോ? എനിക്കതിനു കഴിയുമോ. ഉറക്കത്തിലേക്ക് വീണാൽ എപ്പോഴും ആ കണ്ണുകൾ എന്നെ പേടിപ്പിക്കുന്നു. ആ നീല കണ്ണുകൾ ആരുടേതാണ് അയാൾ ആരാണ് എന്തിനാണ് എന്നെ ഈ നിലയിൽ എത്തിച്ചത്?

"മോളെ...

"മോളെ...

ഒരു ഞെട്ടൽ പോലെയാണ് ഞാൻ ഈ ഉമ്മച്ചിയുടെ വിളികേട്ടത്.

" ആ...

" ബേജാറാവേണ്ട നമുക്ക് എന്തെങ്കിലും വഴി നോക്കാം. ഇവിടെ എപ്പോഴെങ്കിലൊക്കെ ചരക്ക് വണ്ടികളോ ഫോട്ടോഗ്രാഫർ ഒക്കെ വരാറുണ്ട്. അങ്ങനെ ആരെങ്കിലും വന്നാൽ മോളെ കാര്യം പറയാം...

" ഓഹ്, എപ്പോഴാ വരാ... എനിക്കെന്റെ അൽത്താഫിക്കാനോട് ഒന്ന് സംസാരിക്കാൻ പറ്റുമോ? അവരേൽ ഫോൺ ഉണ്ടാകുമോ അവരെന്നെ ഇവിടുന്ന് ഇക്കാന്റെ അടുത്ത് എത്താൻ സഹായിക്കുമോ?

അവരുടെ വാക്കുകൾ എന്നിലേക്ക് ഉതിർന്ന് വീഴും മുന്പേ ഫുള്സ്റ്റോപ്പ് ഇല്ലാതെ ഞാൻ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. എന്റെ വിഷമം കണ്ടിട്ട് അവർക്ക് ഒന്നും പറയാനും തോന്നുന്നില്ല. " നമുക്ക് അവരോട് ചോദിച്ചു നോക്കാം. വിഷമിക്കേണ്ട. ". എന്ന് മാത്രം പറഞ്ഞവർ എന്റെ അടുത്ത് നിന്ന് എഴുനേറ്റ് പോയി.


**
പല ചിന്തകളിൽ മുഴുകി കിടക്കുന്ന അൽത്താഫിനെ ഫോണിന്റെ ശബ്ദമാണ് തൊട്ടുണർത്തിയത്.

" അൽത്താഫ് നിന്റെ ഫോണിലേക്ക് ഞാനൊരു ന്യൂസ്‌ കട്ടിങ് ഇട്ടിട്ടുണ്ട് അതൊന്ന് നോക്ക്. അപ്പോഴേക്കും ഞാനവിടെ എത്തും. നീ വീട്ടിൽ തന്നെ ഇല്ലെ...

" ആ ഉണ്ട്. ഒക്കെ.

ഫോണെടുത്തു നോക്കിയപ്പോ. അത്ഭുതം പോലെ തോന്നി. ഈ ന്യൂസിൽ കാണുന്ന പെൺകുട്ടിക്ക് എന്റെ പെണ്ണിന്റെ മുഖം. പക്ഷെ ക്ഷീണം പിടിച്ചത് പോലുണ്ട്... എന്തൊരു വസ്ത്രധാരണമാണിത്.

ഞാൻ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി. അല്ല ഇതെന്റെ ഐറ തന്നെ അല്ലെ... എത്ര ക്ഷീണം പിടിച്ചാലും എനിക്ക് അവളെ അറിയാം ഇത് അ അവള് തന്നെയാ... ഇത്... ഈ മരുഭൂമിയിൽ എങ്ങനെ പോവും. എന്റെ കണ്ണുകൾ എന്റെ ഹൃദയം വായിച്ചു കരയുകയാണ്. എന്തോ നിധി കിട്ടിയപോലെ തോന്നുന്നു. അല്ല നിധി കിട്ടി.

ബോസ്സ് വന്നതും പിന്നെ സംസാരമില്ലായിരുന്നു. ഞാൻ പെട്ടന്ന് വണ്ടിയിൽ കയറിയിരുന്നു.

" അത്. അവള് തന്നെയാ എനിക്ക് ഉറപ്പാ...

" ഉം. എനിക്കും അങ്ങനെ തോന്നി.

ന്യൂസിൽ കണ്ട സ്ഥലം അനുസരിച്ച് ഞങ്ങൾ യാത്ര പുറപ്പെട്ടു. അതിവിടെ നിന്ന് കുറച്ചു ദൂരമാണ്. പോരാത്തതിന് മരുഭൂമി.ഇവിടെ ഇന്ന് ആരും അങ്ങനെ അങ്ങോട്ട് പോവാറില്ല. അവിടെ കുറെ റോഡുകളോ വണ്ടിയോ മറ്റു സൗകര്യങ്ങളോ ഒന്നുമില്ല. അവളെങ്ങനെ അവിടെ എത്തി. എത്ര ആലോചിച്ചിട്ടും അത് മനസിലാവുന്നില്ല.

പല റോടും കാടും കടന്ന് ഞങ്ങൾ യാത്ര തുടങ്ങി.എന്തോ വഴിയിൽ കാണുന്ന പെൺകുട്ടികൾക്ക് ഒക്കെ അവളുടെ മുഖമാണെന്ന് എനിക്ക് തോന്നി. നേരം ഇരുട്ടി ഇന്നേക്ക് ഈ യാത്ര തുടങ്ങിയിട്ട് രണ്ട് രാത്രി പിന്നിട്ടു. ഇന്ന് മൂന്നാം രാത്രിയാണ്. ഇത് കൊടും മരുഭൂമിയും... വീടുകളൊന്നും കാണുന്നില്ല. വണ്ടിയിൽ ഉള്ള ഇന്ധനവും തീർന്നു. ഇവിടെ പെട്രോൾ പമ്പുകൾ ഇല്ല. എന്തെങ്കിലും ചോദിക്കാൻ ജനവാസവും കാണുന്നില്ല.

ഒന്നും മനസ്സിലാകാത്ത രാത്രിയായത് കൊണ്ടു. വണ്ടി ലോക് ആക്കി ഞങ്ങൾ വണ്ടിയിൽ കിടന്നു. നേരം വെളുക്കാതെ ഒന്നും മനസിലാകില്ല. കൂരാകൂരിയിരുട്ടാണ്.

വണ്ടിയിൽ ഉണ്ടായിരുന്ന വെള്ളം തീർന്നു. വല്ലാതെ ദാഹിക്കുന്നുമുണ്ട് ഈ രാത്രി ഈ മരുഭൂമിയിൽ എന്ത് ചെയ്യാൻ... ഞങ്ങൾ രണ്ടാളും മെല്ലെ ഫോണിലേക്ക് നോക്കി. ഓഹ് പന്ത്രണ്ട് മണി.

ബോസ്സ് ഏതായാലും ഓഫീസിലെ എമർജൻസി സെർവിസിൽ വിളിച്ചു നേരം വെളുക്കുമ്പോഴേക്ക് എലികോപ്റ്റർ ന് പറഞ്ഞിട്ടുണ്ട്. അല്ലാതെ ഇവിടുന്ന് തിരിച്ചു പോവാൻ കഴിയില്ല.


**
ഒരുപാട് ദിവസത്തെ കാത്തിരിപ്പിന് ശേഷം ഫോട്ടോഗ്രാഫർ വന്നത്. കാര്യമൊക്കെ പറഞ്ഞപ്പോ. അവർക്ക് മനസിലായി. എന്നാലും ബോസ്സിനെ പറഞ്ഞപ്പോ അവർക്ക് അറിയാം. കാരണം ഇവിടെത്തെ നമ്പർ വൺ കമ്പനിയാണ് ഇപ്പൊ ബോസ്സിന്റെ കമ്പനി... പക്ഷെ അവരെ ആരെയും വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട്. ഞാൻ ഫോട്ടോഗ്രാഫൈസിന്റെ കൂടെ നാട്ടിലേക്ക് പോവാൻ തീരുമാനിച്ചു.

നിറ കണ്ണുകളോടെ എന്നെ ഇത്രയും സ്നേഹത്തോടെ ഭക്ഷണവും വസ്ത്രവും തന്ന് സ്വന്തം മകളെ പോലെ നോക്കിയവരെ വിട്ട് പോവാൻ വല്ലാത്ത വേദന തോന്നി. എന്നെ കാണാൻ യാത്രയയാക്കാൻ അവിടെയുള്ള എല്ലാവരും വന്നു. എല്ലാവരുടെ കണ്ണുകളും നിറയുന്നുണ്ട്.

 എങ്കിലും ഇതിലും വേദന എന്റെയുള്ളിൽ എരിയുന്നുണ്ടല്ലോ? എന്റെ ഉമ്മ ഉപ്പ ഉപ്പാപ്പ ന്റെ അൽത്താഫിക്ക.

എങ്കിലും ഞാൻ ഭാഗ്യമുള്ളവളാ... പടച്ചോൻ ഒരപകടവുമില്ലാതെ എല്ലാ വേദനകളിലും എന്നെ സംരക്ഷിക്കുന്നുവല്ലോ? മനസ് വേദനകൊണ്ട് പുളഞ്ഞപ്പോഴും ശരീരം വേദനിക്കാതെ ഞാൻ പല അവസരങ്ങളിലും എന്നെ വേദനിപ്പിക്കാൻ ശ്രമിച്ച കഴുകൻമാരിൽ നിന്നും രക്ഷപ്പെട്ടു. സർവ്വ ശക്തനായ അല്ലാഹുവിന് തന്നെ സർവ്വ സ്തുതിയും.

**

വെയിൽ കാറിന്റെ ഗ്ലാസിലൂടെ കണ്ണിൽ തട്ടിയപ്പോഴാണ് ഉറക്കിൽ നിന്നും ഞാൻ മെല്ലെ ഉണർന്നത്. ബോസ്സ് നല്ല ഉറക്കം തന്നെയാണ്. നല്ല ക്ഷീണം കാണും നീണ്ട യാത്രയല്ലേ.

വരി വരിയായി കുടവും ഉക്കത്ത് ഏറ്റി (എളിയിൽ വെച്ച് -നടു )നടക്കുന്ന സ്ത്രീകളെ കണ്ണിൽ പെട്ടത്. പെട്ടന്ന് എഴുനേറ്റ് അവരോട് കാര്യങ്ങൾ തിരക്കി.

പറഞ്ഞപ്പോ തന്നെ അവർക്ക് എന്തോ മനസിലായിട്ടുണ്ട്. പോരാത്തതിന് ഞാൻ അവളുടെ ഫോട്ടോ കാണിച്ചപ്പോൾ അവർക്ക് ആളെ മനസിലായി.

പക്ഷെ! അവളിവിടുന്ന് പോയി എന്ന്. എവിടേക്ക്...

                 *തുടരും*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
              *ഐറയുടെ സ്വപ്നങ്ങൾ*
              *ഭാഗം :പതിനാല്*
       http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

               തിരഞ്ഞു പിടിച്ചു ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും അവള് നാട്ടിലേക്ക് പോയി എന്ന വിവരമാണ് കേട്ടത്. അവൾ താമസിച്ചിരുന്ന വീടും അവളെ സംരക്ഷിച്ചവരെയും ഞങ്ങൾ പോയി കണ്ടു. അവരിൽ നിന്ന് അവള് അവിടെ എത്തിയ വേദനിപ്പിക്കുന്ന കഥകൾ കേട്ടു.

എന്തായാലും അവൾ നാട്ടിലേക്ക് പുറപ്പെട്ട വിവരം കേട്ട സന്തോഷത്തിൽ ഞങ്ങൾ നാട്ടിലേക്ക് യാത്ര പുറപ്പെട്ടു. അവളെ കാണാനുള്ള കൊതിയിലാണ് കണ്ണും ഖൽബും. ഇത്രയും നാൾ അവളെ കണ്ടെത്താൻ കഴിയാത്തതിൽ പൊരുത്തം ചോദിക്കണം. ആ സ്ഥലത്ത് കുറെ കഷ്ടപ്പെട്ട് ആയിട്ടുണ്ടാവും അവള് കഴിഞ്ഞത്. ഒരു സൗകര്യവുമില്ലാത്ത സ്ഥലം വെള്ളമില്ല ബാത്റൂ ഇല്ല. വീട് തന്നെ എന്താ...പാവം.

**

നാട്ടിലേക്ക് പോകുന്ന സന്തോഷത്തിൽ ഉള്ളം നിറഞ്ഞിരിക്കുകയാണ്. പടച്ചോനായിട്ടാ ഇവരെ അവിടെ എത്തിച്ചത്.

എല്ലാ പ്രതീക്ഷകളും അറ്റെന്ന് കരുതിയപ്പോഴാണ് ഇവരെത്തിയത് ഒരു ദൂതന്മാരെ പോലെ,

അൽത്താഫികയുമായുള്ള പഴയ ഓർമ്മകൾ ഉള്ളിൽ മിന്നി മറയുന്നുണ്ട്. കാത്തിരിപ്പ്. അവസാനിച്ചു. ആ കാണലിലേക്ക് എത്തി നിൽക്കുമ്പോൾ എന്തോ ഉള്ളിൽ പെരുന്നാൾ പൊലിവ് തന്നെയാണ്...

ഉള്ളിലെ സന്തോഷം ഒരു പുഞ്ചിരിയായി പുറത്ത് വന്നപ്പോൾ ഞാൻ മെല്ലെ അവര് കാണുന്നുണ്ടോ എന്ന് മുന്നിലേക്ക് നോക്കി. അആഹ്...

ഞങ്ങളുടെ വണ്ടിയിലേക്ക് പാഞ്ഞു കയറുന്ന വലിയ ടൂറിസ്റ്റ് ബസ്സ് ആണ് കണ്ടത്.


**-

 " നമ്മളെവിടെക്കാ പോവാ. അവള് നേരെ വീട്ടിൽ പോയിട്ടുണ്ടാവില്ലെ.

"ആഹ്. അങ്ങോട്ട് പോവാ. വീട്ടിലേക്ക് വിളിച്ചു നോക്കാം.

ഫോണെടുത്തു ബോസ്സ് സെലിനെ വിളിച്ചു. പക്ഷെ അവൾ അവിടെ എത്തിയിട്ടില്ല. ഉം. വണ്ടിയിലല്ലേ വരുന്നത് ചിലപ്പോ എത്തുന്നേ ഉണ്ടാവും.

എന്റെ ഫോൺ റിങ് ചെയ്തപ്പോ എടുത്ത് നോക്കി.

ഞെട്ടൽ തന്നെയായിരുന്നു. എന്റെ ഫോൺ കൈകളിൽ നിന്ന് നിലത്തേക്ക് വീണു. ഞാനും. ബോസ്സ് എന്തൊക്കെയോ ചോദിക്കുന്നുണ്ട് എനിക്ക് ഒന്നും കേൾക്കുന്നില്ല. എന്റെ ഹൃദയവും കാലുകളും നിശ്ചലമായിട്ടുണ്ട്. ബോസ്സ് എന്നെ എടുത്ത് വണ്ടിയിലേക്ക് കയറ്റി. വണ്ടി എവിടേക്കോ പുറപ്പെട്ടു.

അപ്പോഴേക്ക് ബോസ്സും വിവരമറിഞ്ഞിരുന്നു.

ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്ക് ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടി. ഐ സി യു വിൽ ബോധമില്ലാതെ കിടക്കുന്ന ഐറയെ കണ്ടപ്പോൾ. എന്റെ സമനില തെറ്റിയിട്ടുണ്ട്. ഒക്കെ എന്റെ തെറ്റാ ഞാനാണല്ലോ എല്ലാവരും എതിർത്തിട്ടും അവളെ വീണ്ടും ഇങ്ങോട്ടേക്കു കൊണ്ടു വന്നത്. ഇല്ലെ ഇതൊന്നും ഉണ്ടാവില്ലായിരുന്നു. അവളെ സംരക്ഷിക്കുന്നതിൽ ഞാൻ തോറ്റിരിക്കുന്നു വീണ്ടും വീണ്ടും. ഒന്നുറപ്പാ അവൾക്കെന്തേലും പറ്റിയാൽ പിന്നെ ഞാൻ ഉണ്ടാവില്ല. പിന്നെ ഉണ്ടായിട്ട് എന്ത് കാര്യമാണ്.

ഒരു ഭ്രാന്തനെപ്പോലെ ഐ സി യു വിനു മുമ്പിൽ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

ഞാനൊന്ന് നേരത്തെ എത്തിയിരുന്നു വെങ്കിൽ അവൾ ഞങ്ങളുടെ കൂടെ ആയിരുന്നു വെങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു. ഞാൻ ഞാൻ ഞാൻ കാരണമല്ലേ ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നു വെങ്കിൽ അവൾ എന്റെ കൂടെ ഉണ്ടാകുമായിരുന്നു.

ഒരാഴ്ച കഴിഞ്ഞിട്ടും അവൾക്ക് ബോധം വന്നിട്ടില്ല. ഒരനക്കവുമില്ലാതെ അവളിങ്ങനെ കിടക്കുന്നത് കാണുമ്പോൾ... എന്റുള്ള് വല്ലാതെ പിടയുന്നുണ്ട്...

പാവം സ്വപ്നങ്ങൾക്ക് വേണ്ടി പ്രായത്‌നിച്ചവളാ ഇപ്പൊ...അവളുടെ സ്വപ്നങ്ങൾക്ക് ഇത്രയും വേദനയാണോ? സ്വപ്നങ്ങൾ ഇത്രയും പേടിപ്പിക്കുന്നതാണോ?
ഇത്രയും നോവ് തരുന്നതാണ് സ്വപ്നങ്ങളുടെ പ്രതിഫലമെങ്കിൽ ഈ സ്വപ്നങ്ങളിൽ നിന്ന് ഞാൻ തടയുമായിരുന്നു അവളെ... അവളുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര അവൾക്ക് എന്തൊക്കെ വേദനകളാണ് നൽകിയത്. എന്താണ് സ്ത്രീ ആയത് കൊണ്ടാണോ ഇത്രയും വേദനകൾ.

എന്റെ വിളികൾ കേൾക്കാതെ അവളിങ്ങനെ കിടക്കുമ്പോൾ... എന്റെ ഹൃദയം പിടയുന്ന വേദന അവള് കാണുന്നുണ്ടോ?

ഹേയ്, പെണ്ണെ... നീ എന്നെ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നത്. എനിക്ക് ഇതൊന്നും താങ്ങാൻ വയ്യ. നഷ്ടപ്പെട്ടെന്ന് കരുതാതെ നിനക്ക് വേണ്ടി ഒരു ഭ്രാന്തനെ ഓരോ രാവും പകലും, ഓരോ സ്ഥലത്തും പോയി അലഞ്ഞവനാ ഞാൻ നിന്നെ ഒരു നോക്കു കാണാൻ.ആ നീ തിരിച്ചു വന്നത് ഇങ്ങനെ ആണല്ലോ. നിനക്ക് എവിടെ പോവാണേലും എന്നെയും കൂട്ടി പൊയ്ക്കൂടേ... നിന്റെ എല്ലാ വേദനയും താങ്ങാൻ ഞാൻ റെഡി ആയിരുന്നെടി... എനിക്ക് നിന്നെ അത്രയും ഇഷ്ടാ... നീ ചിരിക്കുമ്പോൾ ചിരിക്കാനും നീ കരയുമ്പോൾ കൂടെ കരയാനും എനിക്കിഷ്ടാ... നീ ഉറങ്ങുമ്പോ നിന്നെ തന്നെ കുറെ നോക്കി നിൽക്കാറുണ്ട് ഒരത്ഭുതം പോലെ... പടച്ചോൻ എനിക്ക് നിന്നെ തന്ന ഭാഗ്യം ആലോചിച്ചു. സത്യം. മുന്ജന്മത്തിൽ ചെയ്ത പുണ്യമായിരിക്കും നിന്നെ എനിക്ക് തന്നത്. ആ നീ പോയപ്പോ ഞാൻ ആകെ തകർന്ന് പോയെടി... വയ്യ ഒന്ന് കണ്ണ് തുറക്ക് ഞാൻ നിന്റെ കണ്ണുകൾ കാണട്ടെ... നിനക്ക് എന്നെ കാണണ്ടേ... എനിക്ക് വയ്യെടി നിന്നെ ഇങ്ങനെ കാണാൻ...
വയ്യ വയ്യ 

" അൽത്താഫ് നോക്ക്... അവളുടെ കണ്ണിൽ നിന്ന്...


" ആ...

പെട്ടന്ന് ഞാൻ... അവള്... അവള് ഒക്കെ കേൾക്കുണ്ട്... കേൾക്കുന്നുണ്ട്...

പെട്ടന്ന് ഡോക്ടറെ വിളിച്ചു...

ഡോക്ടറെ പെട്ടന്ന് ഞങ്ങളെ മാറ്റി...

ഐ സി യു വിനു മുമ്പിൽ... അവളുടെ കണ്ണുനീർ കണ്ട ഞാൻ ആ മുഖം തന്നെ ആലോചിച്ചു നിന്നു...


"ഡോക്ടറെ... എന്റെ ഐറ...

" പേടിക്കേണ്ട ടോ... അവള് കണ്ണ് തുറക്കും ഇനി...

അതും പറഞ്ഞ് എന്റെ തോളിൽ തട്ടി ഡോക്ടർ പോയി...

എന്റെ അവസ്ഥ എനിക്ക് പറയാൻ അറിയുന്നതല്ല. കാരണം ഞാനിപ്പോ എന്തോ ഒരവസ്ഥയിലാ... സന്തോഷം ഉണ്ട് സങ്കടം ഉണ്ട്... എന്തൊക്കെയോ ഉണ്ട്... അവളൊന്ന് വേഗം കണ്ണ് തുറന്നാൽ...

അവളെടുത്ത് പോയി. ഇളം ചൂടുള്ള വെള്ളം കൊണ്ട് തുണി നനച്ചു അവളുടെ കയ്യും കാലുമൊക്കെ നനച്ചു തുടച്ചു... പാവം... എത്ര വേദന അവള് സഹിക്കുന്നുണ്ടാവും...

എന്റെ കണ്ണുനീർ അവളുടെ വിരലുകളിൽ പതിഞ്ഞപ്പോ അത് മെല്ലെ അവളൊന്ന് ഇളക്കി...

ഞാൻ പെട്ടന്ന് ഡോക്ടറെ വിളിച്ചു...

                *തുടരും*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
            *ഐറയുടെ സ്വപ്നങ്ങൾ*
           *ഭാഗം :പതിനഞ്ച്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

               ഒന്നും അറിയാത്ത പോലെ അവള് ചുറ്റും നോക്കുകയാണ്. ഞാൻ മെല്ലെ അടുത്ത് ചെന്ന് അവളെ കയ്യിൽ പിടിച്ചതും അവൾ കൈ മാറ്റി...

" നിങ്ങൾ ആരാ... ഇവരൊക്കെ ആരാ...

ആ ചോദ്യം എന്റെ ഹൃദയത്തിൽ ഇടി തീ വീണപോലെ ആയിരുന്നു.
എന്റെ റബ്ബേ...


എന്റെ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റ് ഞാൻ മെല്ലെ പുറത്തേക്ക് നടന്നു.


അൽത്താഫിന്റെ ആ പോക്ക് കണ്ടാൽ അറിയാം അവൻ ആകെ തകർന്നിട്ടുണ്ട്..

**
എല്ലാവരും ഒരത്ഭുത പോലെ... നിസഹായതയോടെ ഐറയെ നോക്കി നിൽക്കുകയാണ്... സെലിന്റെ കണ്ണുകൾ വല്ലാതെ നിറഞ്ഞിട്ടുണ്ട്...

" ഞാനെന്താ ഇവിടെ... എങ്ങ്നെയാ...

ഒന്നുല്ല ഐറാ, കുറച്ചീസം കഴിഞ്ഞാ നമുക്ക് വീട്ടിൽ പോവാ...

സെലിന്റെ വാക്കുകൾ അവൾ ശ്രദ്ധയോടെ കേട്ടശേഷം..

" ഐറ... ഐറ ആരാ... എന്റെ പേരാണോ...


ഐറയുടെ ചോദ്യം സെലിന്റെ തൊണ്ടയിൽ കുടുങ്ങിയ പോലെ തോന്നി... കണ്ണുകൾ നിറഞ്ഞു... വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു.

ഐറയുടെ കൈകൾ മെല്ലെ പിടിച്ചു... കുറച്ചു നേരം മിണ്ടാതെ ഇരുന്നു... പിന്നെ സെലിന് പറഞ്ഞു. സാരല്ലടാ... ഒക്കെ ഞാൻ പറഞ്ഞു തരാം... ഒക്കെ മെല്ലെ മെല്ലെ ശരിയാവും.

പിന്നെ അവിടെ വാക്കുകൾക്ക് ദാരിദ്ര്യമായിരുന്നു. എല്ലാവരും നിശബ്ദരായി.


നിശബ്ദതയിലേക്ക് കടന്ന് വന്ന ഡോക്ടർ എല്ലാവരെയും ഒന്ന് നോക്കി. ശേഷം ഐറയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവിടെ അപ്പൊ അൽത്താഫ് ഇല്ലായിരുന്നതിനാൽ പുറത്തേക്ക് തന്നെ കടന്ന് പോയി.

അൽത്താഫ് ഡോക്ടറെ പോയി കണ്ടു.

പതിയെ പതിയെ അവൾ ഓർമയിലേക്ക് കടന്ന് വരും. പക്ഷെ! അതിന് ഒത്തിരി സമയം എടുക്കാം. ശരീരം സുഖം പ്രാപിച്ച ശേഷം അവളുടെ പഴയ ഓർമകളുടെ സ്ഥലത്തുക്കൂടെ നിങ്ങൾ സഞ്ചരിക്കണം. അവളുടെ ഇഷ്ടങ്ങളിലൂടെ പ്രത്യേകിച്ച്. അങ്ങനെ ആവുമ്പോൾ ഓർമ്മകൾ പതിയെ പതിയെ വന്നോളും. അപ്പോൾ അവൾ നിങ്ങളെ എല്ലാവരെയും അംഗീകരിക്കും.

ദിവസങ്ങൾ അങ്ങനെ ഹോസ്പിറ്റലിൽ കടന്ന് പോയി. ശബ്ദത്തേക്കാൾ നിശബ്ദതയവിടെ നടമാടി.

ആ ഹോസ്പിറ്റലിൽ അങ്ങനെ പല കാഴ്ചകളും ഉണ്ടായിരുന്നു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടവർ കാല് കയ്യ് ചെവി അങ്ങനെ പലതും നഷ്ടപ്പെട്ടവർ. ഓർമ്മകൾ കഷ്ടപ്പെട്ട് സ്വന്തക്കാരെ അന്യന്മാരെ പോലെ കാണുന്നത് കണ്ട് വേദനിക്കുന്ന സ്വന്തക്കാർ. അത് വല്ലാത്ത ഒരു കാഴ്ച തന്നെ ആണല്ലെ?

! അതല്ലെ ഇപ്പൊ എന്റെയും അവസ്ഥ. എന്റെ ജീവന് തുല്യം സ്നേഹിച്ച എന്റെ ഭാര്യ എന്റെ പെണ്ണ്. ഇത്രയും നാൾ വേദനയോടെ അവൾക്ക് വേണ്ടി കാത്തിരുന്ന ഈ എന്നെ അവൾക്കിപ്പോ ആരാണെന്ന് പോലും അറിയില്ല എന്ന്.

നിങ്ങൾക്കറിയോ?

അൽത്താഫിന്റെ ചോദ്യം കേട്ട് സെലിനും ബോസ്സും എന്താ എന്ന മട്ടിൽ അൽത്താഫിനെ ഒന്ന് നോക്കി.

അവൻ വീണ്ടും തുടർന്നു.

ഞങ്ങളെ കുടുംബത്തിലെ തന്നെ പൂമ്പാറ്റയായിരുന്നു അവൾ. കുടുംബത്തിൽ ആദ്യം പിറന്ന പേര മകൾ. ഉപ്പാപ്പക്ക് അവൾ കഴിഞിട്ടെ എന്തും ഉള്ളു. അവളൊന്ന് ക്ലാസ് കഴിഞ്ഞു വരാൻ നേരം വൈകിയാൽ വീട് മാത്രമല്ല. കുടുംബക്കാർക്ക് മൊത്തം ഉപ്പാപ്പ സമാധാനം കൊടുക്കൂല പിന്നെ എല്ലാവർക്കും അങ്ങനെ ആണ് താനും അവളൊന്ന് നേരം വൈകിയാൽ.
മൊത്തം അവളെ തിരഞ്ഞു ഇറങ്ങും.

അവൾ അങ്ങനെയായിരുന്നു. എല്ലാടത്തും എത്തും. ഒരു പൂമ്പാറ്റയെ പോലെ. പാറി പാറി നടക്കും. കളിയും ചിരിയും. എല്ലാർക്കും എന്തോ അവളെ വല്ലാത്ത ഇഷ്ടമായിരുന്നു. എനിക്കും. ചെറുപ്പത്തിലെ ഇഷ്ടമായിരുന്നിട്ടും.കുടുംബം എന്ന പേരിൽ നഷ്ടപ്പെടും എന്ന് കരുതി പറയാതെ ഉള്ളിൽ കൊണ്ടു നടന്നു. എല്ലാ പകലിലും ഇരുട്ടിലും അവളറിയാതെ അവൾക്ക് തുണയായി കാവലായി ഞാൻ നടന്നു.

വീട്ടുകാരായി കല്യാണക്കാര്യം പറഞ്ഞപ്പോ. എന്റെ സന്തോഷം. അതൊന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്ന് തന്നെയായിരുന്നു.

എന്നിട്ടും എന്റേതായ അവളെ സംരക്ഷിക്കുന്നതിൽ ഞാൻ തോറ്റു പോയി. എന്നോർക്കുമ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല.

എന്തോ. സമാധാനിപ്പിക്കുന്ന കൈകളൊന്നും എനിക്ക് സമാധാനം തരുന്നില്ല. അവരുടെ വാക്കുകൾ എന്റെ ചെവി പോലും കാതോർക്കുന്നില്ല. പിന്നെ അല്ലെ!
ഹൃദയം.

ശരീരത്തിന്റെ അവസ്ഥയൊക്കെ പഴയ അവസ്ഥയിലേക്ക് എത്തിയപ്പോൾ ഞങ്ങൾ വീട്ടിലേക്ക് പോന്നു.
ഒരു പുതിയ ലോകം കാണുന്ന പോലെ അവൾ വീടും പരിസരവും നോക്കി.

എന്തോ അത് കാണുമ്പോൾ എനിക്ക് തോന്നി. അവളുടെ കണ്ണിനേക്കാളും ആ കാണുന്ന കാഴ്ച എന്റെ കണ്ണിനാണ് അത്ഭുതം തരുന്നതെന്ന്...

" എനിക്ക് പഴയ കാര്യങ്ങളൊക്കെ ഓർമ വരുന്ന വരെ. നമുക്ക് ഇങ്ങനെ കഴിയാം. അല്ലാതെ എനിക്ക് കഴിയില്ല.

പെട്ടന്ന് അവളെ വാക്കുകൾ കേട്ടപ്പോ ചിരിയാണ് എനിക്ക്. വന്നത്. പിന്നെ മെല്ലെ അവളെ നോക്കി ഒന്ന് ചിരിച്ച്. ഞങ്ങളെ റൂമിൽ നിന്നും ഞാൻ ഗസ്റ്റ് റൂമിലേക്ക് മാറി. എന്താലെ ഓരോ അവസ്ഥകളെ... പാവം ഒരു കെട്ടിയോന്റെ അവസ്ഥ.
                *തുടരും*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
              *ഐറയുടെ സ്വപ്നങ്ങൾ*
               *ഭാഗം :പതിനാറ്*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

               എന്തോ ഈ ഗെസ്റ്റ് റൂമിൽ ഞാനൊരു അന്യനാണെന്ന ചിന്ത എന്റുള്ളിൽ നിറഞ്ഞു നിന്നു.
എന്റേതെല്ലാം എന്നിൽ നിന്ന് അടർത്തി മാറ്റാൻ ആർക്കാണിത്ര തിടുക്കം ?

ഇപ്പോഴും ചോദ്യചിന്നമായി അവശേഷിക്കുന്നത് വീട്ടിൽ ഞാൻ ആക്കി പോയ അവൾ എങ്ങനെ ഇവിടെന്ന് അപ്രതീക്ഷിതമായി എന്നതാണ്. എന്നാലോ അതിന്റെ ഉത്തരം ഇനി കിട്ടണമെങ്കിൽ അവൾ സ്വബോധത്തിലേക്ക് വരണം താനും. എന്തോ ആലോചിച്ചിട്ട് ഒര് എത്തും പിടിയും കിട്ടുന്നില്ല.


ഐറയുടെ റൂമിൽ നിന്നും എന്തോ ശബ്ദം കേട്ട് ഞാൻ മെല്ലെ അങ്ങോട്ട് പോയി നോക്കി. ഡോറിൽ തട്ടിയിട്ട് അവൾ തുറന്നില്ല. ലോക്ക് അല്ലാത്തതിനാൽ അടഞ്ഞു കിടന്ന വാതിൽ തുറന്നു ഞാൻ ഉള്ളിൽ കയറി.

അവൾ എവിടെ...

ഉം ഉം ഉം...

തേങ്ങി കരച്ചിലും മൂളലും കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കട്ടിലിന്റെ ഇടുക്കിൽ കാലുകൾ രണ്ടും കൂട്ടി പിടിച്ച് മുഖം പൊത്തി തേങ്ങി കരയുന്ന അവളെയാണ് ഞാൻ കണ്ടത്.

" എന്താടാ...

മെല്ലെ അവളെ ഞാൻ കട്ടിലിൽ ഇരുത്തി. കാരണങ്ങൾ തിരക്കി. അവൾ ജനൽ ചൂണ്ടി കാട്ടി " ഞാൻ കണ്ടു... ഞാൻ കണ്ടു... ആ കണ്ണുകൾ വീണ്ടും കണ്ടു. എനിക്ക് പേടിയാവുന്നു. "

എന്ന് മാത്രം ആവർത്തിച്ചു പറഞ്ഞു.

" പേടിക്കേണ്ട ഞാൻ നോക്കാം ഇവിടെ ആര് വരാനാ നിനക്ക് തോന്നിയതാവും.

ഏതായാലും അവൾക്കൊറ്റക്ക് നിക്കാൻ പേടിയായത് കൊണ്ടു അവളെയും കൂട്ടി ഞാൻ വീടിന് ചുറ്റും നടന്നു. സത്യം പറഞ്ഞാൽ എന്റുള്ളിലും പേടി നിറഞ്ഞിട്ടുണ്ട്... ഇനി ശരിക്കും ആരോ വന്നോ?.
ആരെ കണ്ടെന്നാ ഇവിളി പറയുന്നത്...
വീട് പൂട്ടി ഞാൻ അവളെയും കൊണ്ട് ബോസ്സിന്റെ വീട്ടിൽ പോയി. നടന്നതൊക്കെ പറഞ്ഞു... അവളപ്പോഴും കരയുകയായിരുന്നു. അത്രയും പേടിച്ചു കാണും.


സെലിനോട് അവളെല്ലാം തുറന്നു പറഞ്ഞു.
ഞാനതെല്ലാം കേട്ട് സ്തംഭിച്ചു നിന്നു...

അവൻ എന്തിനാ എന്റെ പെണ്ണിനെ കൊണ്ടു പോയത്.എന്നോടുള്ള ദേഷ്യം എന്നോട് തീർത്താൽ പോരെ അവളെ എന്തിനാ ഇതിൽ വലിച്ചിഴക്കുന്നത്...

അവൾ പറഞ്ഞ രൂപവും ആ പൂച്ച കണ്ണും അവന്റേത് തന്നെയാണ്..."ലൂക്കാ എബ്രഹാം ".
എന്നോടുള്ള ദേഷ്യം എന്റെ പ്രിയപ്പെട്ടവളോട്... അല്ല ശരിക്കും എന്നോട് തന്നെ അവളും ഇതിൽ വേദനിച്ചെന്ന് മാത്രം. എന്നെ തകർക്കുക എന്നത് മാത്രമാണ് അവന്റെ ലക്ഷ്യം...

അവനറിയാം കുഞ്ഞുനാൾ മുതൽ എനിക്കവളെ ഇഷ്ടമാണെന്ന് അവളെന്റെ എല്ലാമാണിപ്പോ എന്നും. പക്ഷെ! ഇതൊക്കെ അവൻ ചെയ്യുന്നത് ഒരു തെറ്റിദ്ധാരണ ആണല്ലോ എന്ന് ആലോചിക്കുമ്പോ അവനോട് എനിക്ക് ശരിക്കും. നിസഹായതയാണ് തോന്നുന്നത്.

അവനെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്നും അന്നും ഇന്നും. പക്ഷെ! അവനിപ്പോ ഞാൻ ശത്രു.

കാരണങ്ങളറിയാൻ വെമ്പി നിൽക്കുന്ന സെലിനും ബോസ്സും എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിപ്പുണ്ട് ഞാൻ എന്തോ പറയും അല്ലേൽ പറയണം എന്ന മട്ടിൽ... ആവട്ടെ ഞാൻ പറഞ്ഞു കാരണം അവർക്കും ഇനി കുറച്ചു കൂടി ശ്രദ്ധിക്കാമല്ലോ... എനിക്ക് വേണ്ടപ്പെട്ടവരെ വേദനിപ്പിക്കുന്നതിലൂടെ ഞാൻ ഏറ്റം വേദനിക്കുക എന്ന് അറിഞ്ഞു കൊണ്ടാണല്ലോ അവനിതൊക്കെ ചെയ്യുന്നത്...

ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ പറഞ്ഞു തുടങ്ങി.


ഞാൻ അമേരിക്കയിൽ പഠിക്കാൻ പോയ കാലം മുതൽ എന്റെ ബെസ്റ്റ് ഫ്രണ്ട്... എന്റെ റൂം മേറ്റ്, ഒരേ പാത്രത്തിൽ കയ്യിട്ട് വാരി തിന്നും കുടിച്ചും കിടന്നും കൂട്ടായവർ... പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിയാത്തതായി ഒന്നുമില്ല. പക്ഷെ! അവൻ എന്നെ മനസിലാക്കിയിട്ടില്ലെന്ന് എനിക്ക് ഇപ്പൊ അറിയാം.

ഒരു വേക്കഷനിൽ അവന്റെ നിർബന്ധപ്രകാരം ഞാൻ അവന്റെ വീട്ടിൽ പോയി. നല്ല വീട് കുടുംബം അനിയത്തി അമ്മ അച്ഛൻ ഒരു ജേഷ്ഠൻ ഒക്കെ അടങ്ങിയ സന്തുഷ്ട കുടുംബം.

അവിടെ അവരെപോലെ ജീവിക്കുന്നവർ കുറവാ. കാരണം എല്ലാവരും കുറച്ചു വലുതായാൽ സ്വന്തം ഫ്ലാറ്റ് എടുത്ത് ജീവിക്കും. നല്ല റിച്ച് ഫാമിലി ആയിട്ടും അവർ ഒരുമിച്ചു സന്തോഷിച്ചു ജീവിക്കുന്നതിനെ ഏറെ ഇഷ്ടപ്പെട്ടത് കൊണ്ട് അവരങ്ങനെ കഴിഞ്ഞു.

ഞാൻ ചെന്നത് അവർക്ക് ഏറ്റം സന്തോഷമായിരുന്നു. അവന്റെ അമ്മ സ്നേഹത്തോടെ എനിക്ക് ഭക്ഷണം വിളമ്പി സ്വന്തം അനിയത്തിനെ പോലെ അവന്റെ അനിയത്തി കുട്ടിയും ഉണ്ടായിരുന്നു. എനിക്കും അവിടെ വല്ലാതെ ഇഷ്ടപ്പെട്ടു...

പക്ഷെ!
അന്നാ രാത്രി... എല്ലാം മാറി മറിഞ്ഞു... അവരുടെ സന്തോഷം സ്നേഹം... ഞങ്ങളുടെ....

മോഷണ ശ്രമം ആവാം അല്ലെങ്കിൽ അവരുടെ അച്ഛന്റെ ബിസിനസ്‌ ശത്രുക്കളോ... എന്തോ... അന്ന് ഒരു വാനിൽ മുഖം മറച്ച കൂറേ ആളുകൾ വന്നു കയറി... എല്ലാം വീടും വീട്ട് സാധനങ്ങളും അടിച്ചു ഒടിച്ചു... അവനപ്പോ അവിടെ ഇല്ലായിരുന്നു. അവന്റെ അച്ഛനും അമ്മയ്ക്കും കത്തി കുത്തുകൾ ഏറ്റു അനിയത്തിയെ അവരിലൊരാൾ സ്റ്റേയർ കേസിന്റെ മുകളിൽ നിന്നും താഴേക്ക് തള്ളിയിട്ടു അതിൽ തന്നെ തലയടിച്ചു രക്തം വാർന്ന് അവൾ മരിച്ചു...

അതെ നിമിഷം അവൻ തിരിച്ചു വന്നു. അപ്പുറത് റൂമിൽ ഉറങ്ങുകയായിരുന്നു ഞാൻ എന്തോ ശബ്ദം കേട്ടാണ് പുറത്ത് വന്നത്.
എനിക്കും പുറകിൽ നിന്നും ഒരു കുത്ത് കിട്ടി. വേദനകൊണ്ട് ഞാൻ നിലത്ത് വീണു... വന്ന അവൻ ഈ കാഴ്ചകളൊക്കെ കണ്ട്... സ്തംഭിച്ചു നിൽക്കുകയാണ്... അമ്മയെയും അച്ഛനെയും മാറി മാറി അവൻ വിളിച്ചു ആരും വിളി കേട്ടില്ല... എല്ലാവരെയും ആരൊക്കെയോ സഹായിച്ചു ഹോസ്പിറ്റലിൽ എത്തിച്ചു. അച്ചനും അനിയത്തിയും അപ്പൊ തന്നെ മരണത്തിന് കീഴടങ്ങി... അമ്മ ഇന്നും ഒരനക്കവുമില്ലാതെ കട്ടിലിൽ തന്നെ...

അന്ന് അവൻ വന്നപ്പോഴേക്കും അവർ പോയിരുന്നു... നാട്ടിൽ ഉപ്പാപ്പക്ക് അറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ ആണെന്ന് കേട്ട് ഞാൻ എന്റെ സ്റ്റിച് ഉണങ്ങിയപാടെ നാട്ടിലേക്ക് പോന്നു... പിന്നെ എന്താ സംഭവിച്ചതെന്ന് എനിക്കറിയില്ല...

പിന്നെ എനിക്ക് വന്നത് അവന്റെ ഭീഷണി കോളുകളാണ്... ഞാൻ അവരെയൊക്കെ കൊല്ലാൻ ശ്രമിച്ചു എന്ന് പറഞ്ഞു കൊണ്ട്... എന്നെയും അന്ന് ഹോസ്പിറ്റലിൽ എത്തിച്ചത് അവനാണ് പിന്നെ എങ്ങനെ അവൻ ഇങ്ങനെയൊക്കെ പറയുന്നതെന്ന് എനിക്കും മനസിലായില്ല.

നാട്ടിൽ നിന്നും തിരികെ എത്തിയ എന്നെ എയർപോർട്ടിൽ വെച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു...
ഞാൻ അവരെ കൊന്ന് എത്രയോ പണം മോഷ്ടിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു(ബില്ലിനെയർ കണക്കുകളായത് കൊണ്ടു എനിക്ക് അന്ന് എത്രയാന്ന് പോലും അറിഞ്ഞില്ല )... കേസ് നടന്നു... ഞാനല്ല മാറ്റാരോ ആണെന്നൊക്കെ തെളിഞ്ഞു... പക്ഷെ!

അവനിപ്പോഴും എന്നെയാണ് സംശയം... എന്ത്കൊണ്ട് അത്രയും കാലം ഒന്ന് പോലെ കഴിഞ്ഞ അവന് എന്നെ സംശയിക്കാൻ കഴിഞ്ഞു എന്ന് എനിക്ക് ഇന്നും മനസിലാവുന്നില്ല എന്ന് മാത്രം.

പക്ഷെ! അവനെ ഇപ്പോഴും എനിക്കിഷ്ടാ... കാരണം അവന് എന്നും എന്റെ നല്ലൊരു സുഹൃത്തായിരുന്നു... ഇതിപ്പോ എന്നെ ഏറെ വേദനിപ്പിക്കുന്നു എന്ന് മാത്രം. സാരല്ല ഒരിക്കൽ അവനെന്നെ തിരിച്ചറിയും. അവന്റെ നഷ്ടങ്ങളിൽ ഞാനും വേദനിക്കുന്നുണ്ട് കാരണം അവൻ എന്റെ സുഹൃത്താണ്. പക്ഷെ ഞാനതിന് ഒരിക്കലും ഒരു കാരണമായിട്ടില്ല. അന്ന് അവിടെ ഉണ്ടായിരുന്നു എന്നല്ലാതെ... അത്രയൊക്കെ അന്ന് സംഭവിച്ചിട്ടും ഞാനറിഞ്ഞില്ല... ഒരാളെ തന്നെയെങ്കിലും രക്ഷിക്കാൻ ആയിരുന്നു വെങ്കിൽ... ഞാനെപ്പോഴും അതാലോചിക്കാറുണ്ട്... അന്നെനിക്ക് നല്ലോണം പനി പിടിച്ചിരുന്നു... അവർക്ക് ബുദ്ധിമുട്ടാവരുത് എന്ന് കരുതി ഞാൻ പറഞ്ഞില്ല. സ്വയം മെഡിസിൻ വാങ്ങി കഴിച്ചു കിടന്നത് കൊണ്ടു ഈ നടന്നതൊന്നും ഞാനറിഞ്ഞില്ല... ഞാനതിൽ ഇന്ന് ഏറ്റം വേദനിക്കുന്നു... അവനെ ഇങ്ങനെ കാണേണ്ടി വന്നതിൽ വേദനിക്കുന്നു...


എന്റെ തലയിൽ തലോടുന്ന കൈകളെ ഞാൻ മെല്ലെ തലയുയർത്തി നോക്കി...

" സാരല്ല... നിങ്ങളെ വേദനകാണുമ്പോ എന്റെയുള്ളിൽ എന്തോ ഒരു വല്ലാത്ത വേദന കടന്ന് വരുന്നു അതെന്ത് കൊണ്ടാണെന്ന് അറിയില്ല. ഓർമ്മകൾ നഷ്ടപ്പെട്ടത് എനിക്ക് മാത്രമല്ലെ... എന്നെ തിരിച്ചറിയുന്ന നിങ്ങൾക്ക് ഓർമ്മകൾ ഉണ്ടല്ലോ. അത്കൊണ്ട് എന്താണ് ഈ വേദന എന്നും നിങ്ങൾക്ക് മനസിലാകും.

സത്യം പറഞ്ഞാൽ അവളുടെ വാക്കുകളിൽ എനിക്ക് സന്തോഷത്തേക്കാൾ കൂടുതൽ ദുഃഖമാണ് കടന്ന് വന്നത്... എന്തോ എന്റേത് എന്ന് വിശ്വസിച്ചതെല്ലാം എന്നിൽ നിന്ന് മാറി നടക്കുന്നത് പോലെ... ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിനാ റബ്ബേ... ഇങ്ങനെ പല വേദനകൾ തന്ന് പരീക്ഷിക്കുന്നത്...

അവളെ കൈകളിൽ പിടിച്ച് കൊണ്ടു ഞാനൊന്ന് പുഞ്ചിരിച്ചു... ആ പുഞ്ചിരി കൊണ്ടു വരാൻ തന്നെ ഞാൻ ഏറെ കഷ്ട്ടപെടുന്നുണ്ടെന്ന് അവൾക്കറിയോ എന്തോ.


താൽകാലിക അവസ്ഥകളെല്ലാം മാനിച്ചു കൊണ്ട് ഞങ്ങൾ ബോസ്സിന്റെ വീട്ടിൽ തന്നെ താമസിച്ചു.
ഒറ്റക്കായി പോയി എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്ന് ബോസ്സ് തന്നെ ആണ് ഇങ്ങനെ ഒരു തീരുമാനം പറഞ്ഞത്. മറിച്ചു ഞാനും ചിന്തിച്ചില്ല കാരണം ഞാനും ഇപ്പൊ വല്ലാത്തൊരു അവസ്ഥയിലാ... ആകെ തളർന്ന പോലെ, അവനെ കണ്ട് സംസാരിച്ചാൽ പ്രശ്നങ്ങൾ തീരില്ല. കാരണം എന്തൊക്കെ പറഞ്ഞാലും അവൻ വിശ്വസിക്കില്ല.

അവനെ ഞാൻ ആദ്യം കണ്ടത് ഒരു സൂപ്പർ ഹീറോ ആയിട്ടായിരുന്നു. ആദ്യമായി കോളേജിൽ എത്തിയ എന്നെ റാഗിങ്ങിൽ നിന്നും രക്ഷപ്പെടുത്തിയ സൂപ്പർ ഹീറോ... സീനിയേർസ് എന്റെ കയ്യിലും കാലിലും ഒക്കെ മുറിവ് പറ്റിച്ചപ്പോൾ... അവരെ ഭയക്കാതെ അവർക്കിട്ട് രണ്ട് പൊട്ടിച്ചു എന്നെ അവർക്കിടയിൽ നിന്നും രക്ഷിച്ച സൂപ്പർ ഹീറോ...

അന്ന് മുതൽ ഞങ്ങൾ കൂട്ടായി...
കോളേജിൽ തന്നെ എല്ലാർക്കും അസൂയ തോന്നിയ കൂട്ടുകെട്ട് അൽത്താഫും ലുക്കോ എബ്രഹാമും...

ആലോചിച്ചിരുന്നാൽ എനിക്ക് ഭ്രാന്താവും.

ബോസ്സും ഞാനും ഒരുമിച്ചു തന്നെ ഓഫീസിലേക്ക് ഇറങ്ങി... ഐറ ഇപ്പൊ വന്നാൽ ശരിയാവില്ല. അതോണ്ട് അവളെ സെലിന്റെ കൂടെ തന്നെ ഇരുത്തി ഞങ്ങൾ പോന്നു.


ഹോസ്പിറ്റലും കാര്യങ്ങളൊക്കെയായി നടന്നത്കൊണ്ട് കുറെ വർക്ക് പെന്റിങ്ങാണ്... മൂന്നാലു പ്രോജോക്ട് റിവ്യു ചെയ്യാനുണ്ട്... അതിനാണീപ്പോ പണി...


" സർ, സാറിനോരു ഗസ്റ്റ് ഉണ്ട്...

" ആരാ..

" പേര് പറഞ്ഞില്ല. അറിയാം വേണ്ടപ്പെട്ടയാളാണെന്ന് പറഞ്ഞു.

"ഉം. ഒക്കെ,

ഈ തിരക്കിനിടയിൽ ഇതാരാപ്പോ... എനിക്കാണേൽ ഒന്ന് രണ്ട് കമ്പനികളിൽ മീറ്റിംഗ് ഉണ്ട്. അത് അറ്റന്റെ ചെയ്താലേ പ്രൊജക്റ്റ്‌ ഡാറ്റകളൊക്കെ ക്ലിയർ ചെയ്യാനും കയ്യു... ഐറ ഇല്ലാത്തത് കൊണ്ടു വേറെ സ്റ്റാഫിനെ കൂടെ വിളിക്കണം.

ഓരോന്ന് ആലോചിച്ചു... ഞാൻ എന്റെ ഗസ്റ്റ് ന്റെ അരികിൽ എത്തി...

" ലൂക്കാ...

*തുടരും*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
*✿═══════════════✿*    
            *ഐറയുടെ സ്വപ്നങ്ങൾ*
            *അവസാന ഭാഗം*
http://mihraskoduvally123.blogspot.com/2022/12/blog-post_10.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
           
             ലൂക്കയെ കണ്ടപ്പോൾ പെട്ടന്ന് സന്തോഷമാണോ സങ്കടമാണോ എന്റുള്ളിൽ നിറഞ്ഞതെന്ന് എനിക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. കുറച്ചു നേരം ഞാൻ അങ്ങനെ അവനെ നോക്കി നിന്നു. അവനെന്നെയും...

പ്രതീക്ഷിക്കാതെ അവനെന്റെ കാലിൽ വന്നു വീണു. തിരിച്ചറിവുകൾ അവനെ ആകെ മാറ്റിയെന്ന് അതിൽ നിന്നും എനിക്ക് മനസിലായി. അവനെ സത്യങ്ങൾ കൊണ്ടു മൂടിയപ്പോൾ ഞങ്ങൾ ക്കിടയിൽ കഴിഞ്ഞു പോയ മിത്യയെ കണ്ട് പേടിച്ചു അവനെന്നിലേക്ക് വന്നതാണ്... എന്തോ എന്നിൽ ഒരു പ്രതികരണവും വന്നില്ല. ഒരു തരം നിർവികാരതയിൽ ഞാൻ അങ്ങനെ നിന്നു.

പതിയെ ഞാൻ അവനെ കാലിൽ നിന്ന് എഴുനേൽപ്പിച്ചു ചേർത്ത് പിടിച്ചു. അവനെന്നെ മുറുകെ കെട്ടിപ്പിടിച്ചു. അവന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കിടക്കുകയാണ്. അവന്റെ കണ്ണീരു കൊണ്ടു എന്റെ ഷർട്ട് ആകെ നനഞ്ഞിരിക്കുന്നു.

പരാതിയുടെയും പരിഭവങ്ങളുടെയും വാക്കുകൾ നിമിഷനേരത്തെ കണ്ണുനീരിൽ ഉരുകിയെങ്ങനെ ഒലിച്ചു വീണു.
ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമാണ് നീണ്ട ഈ വർഷങ്ങൾ ഞങ്ങളെ തമ്മിൽ ശത്രുവാക്കിയത്. ചില സമയം മനുഷ്യരങ്ങനെയാണല്ലെ, ചിന്തിക്കാനുള്ള വിവേകമില്ലെന്ന് അങ്ങ് അഭിനയിച്ചു കളയും എല്ലാം മറന്ന് കൊണ്ടങ്ങനെ... പിന്നെ ഇങ്ങനെ ഖേദിക്കുന്നു... ഒരു ലജ്ജയും ഇല്ലാത്ത പോലെ... കണ്ണുനീരിനു ചില സമയം ഒരു വിലയും കാണില്ല. കാരണം. തെറ്റിദ്ധാരണ മൂലം അവർ ചെയ്തു കൂട്ടിയ തെമ്മാടിത്തരത്തിൽ നമ്മൾ അനുഭവിച്ച വേദനയോളം വരില്ലല്ലോ ഇവരെ ഈ കണ്ണീര്

... അതിന്റെ പ്രത്യാകാതം അത്രയും വലുതാണ്... എന്റെ ഖൈറയെ പോലെ...

എന്ത് തന്നെയായാലും മനസിന്റെ കാർമേഘം മാഞ്ഞിട്ടുണ്ട് ആകെ വെളിച്ചം പകർന്ന പോലെ...
ചന്തംകെട്ട ചിന്തകളൊക്കെ ചിന്തി ചിതറിയിട്ടുണ്ട്... ചന്തം നിറഞ്ഞതൊക്കെ ഇനി ചന്തം തൂകിയാൽ മതിയായിരുന്നു.

വീട്ടിലെത്തിയിട്ടും പഴയ ഓർമ്മകൾ എന്നിലൂടെ കടന്ന് പോയി കൊണ്ടിരുന്നു. അവന്റെ കണ്ണുനീർ എന്റെ ഹൃദയത്തിൽ പൊതിഞ്ഞു കിടന്നു. അവൻ കരഞ്ഞപ്പോൾ ഒരു നിമിഷം എന്റെ ഹൃദയവും ഒന്ന് പിടഞ്ഞു.

പക്ഷെ! ഐറയുടെ മുഖം കടന്ന് വന്നപ്പോൾ. എന്റുള്ളിൽ എനിക്ക് വേണ്ടി വേദനകൾ സഹിച്ച അവളെ ഓർത്തപ്പോൾ ആകെ എന്തോ...


ആലോചനകൾ ഒരു ജോലിയെയും മുഴുമിപ്പിക്കാൻ സമ്മിതിക്കുന്നില്ലെന്നത് ആണ് പരമ സത്യം. ഞാനീ ലാപ്ടോപ്പ് കയ്യിൽ വെച്ച് ഇരിക്കാൻ തുടങ്ങിയിട്ട് എത്ര സമയമായി... ഐറയും ലൂക്കയും മാറി മാറി എന്റെ മുമ്പിൽ വന്ന് നിന്ന് ജോലിയെ തടസ്സപ്പെടുത്തുന്നു.


" ഇക്കാ..

ഐറാ 
ലാപ്ടോപ്പിൽ നിന്നും കണ്ണെടുത്തു ഞാൻ അവളെ ഒന്ന് ശരിക്കും. നോക്കി. ആ വിളികളിൽ എന്റെ ഐറ നിറഞ്ഞു നിന്നപോലെ എനിക്ക് തോന്നി.

എന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന അവളെ ചിരിക്ക് കൂടുതൽ ഭംഗി തോന്നി . ഞാനവളെ തന്നെ നോക്കി നിന്നു.

എല്ലാം ഓർമ വന്ന അവളുടെ സംസാരം ആശ്ചര്യ പൂർവ്വം ഞാൻ നോക്കി കണ്ടു. ഒരുപാട് കഥ പറയാനുണ്ടായിരുന്നു അവൾക്ക് എനിക്ക് കേൾക്കാനും... പരസ്പരം ഒരുപാട് സംസാരിച്ചു ഓഫീസിൽ ലുക്കാ വന്നതൊക്കെ ഞാനും പറഞ്ഞു.

" ഐറ... നിന്റെ സ്വപ്നങ്ങളോട് നിനക്ക് ഇപ്പൊ മടുപ്പ് തോന്നുന്നുണ്ടോ..?

അവളെന്നെ നോക്കി ഒന്ന് ചിരിച്ചു കൊണ്ടു തുടർന്നു.

ചെറിയ കുട്ടിയായിരുന്നപ്പോൾ എനിക്ക് തോന്നിയിരുന്നു. വല്യത്താത്തമ്മാരെ പോലെ ചുരുതാറിട്ട് കണ്മഷിയിട്ട് സ്റ്റൈലാക്കി നടക്കാനൊക്കെ അവരെപോലെ ഞാനയപ്പോ എനിക്കാ പഴയ കുഞ്ഞാവനും... പക്ഷെ! എന്റെ സ്വപ്നങ്ങൾ അത് പോലെയല്ല. പിന്നെ... ഓരോ സ്വപ്നങ്ങളെയും അനുഭവങ്ങളാണ് കളറാക്കുന്നത് എന്ന് മാത്രം. നമ്മൾ വരച്ച വരയിലൂടെ മാത്രം സഞ്ചരിച്ചു എത്തുന്ന ലക്ഷ്യത്തെക്കാൾ മാറ്റാരോ വരച്ച വഴികൾ അറിയാതെ കല്ലും മുള്ളും എടുത്ത് മാറ്റി ലക്ഷ്യത്തിലേക്ക് എത്തുമ്പോൾ മുന്നിൽ ഇനി എത്ര തന്നെ വലിയ കല്ലുകൾ വീണു വഴികൾ തടസ്സപ്പെടുത്തിയാലും അതൊക്കെ തട്ടി മാറ്റി നമുക്ക് നമ്മുടെ ലക്ഷ്യത്തിലേക്ക് എത്താനുള്ള ഒരു ഊർജം കിട്ടും അതാണ് ശരിക്കുമുള്ള കഠിനാധ്വാനം.സ്വപ്ന സഞ്ചാരം.

ഇപ്പൊ എല്ലാം ഒരു സ്വപ്നം പോലെ വേദനകൾ നമുക്ക് മറക്കാം. സന്തോഷം മാത്രം ആലോചിക്കാം എന്നും മുന്നോട്ടും. എന്റെ സ്വപ്നങ്ങളിലേക്ക് ഞാൻ സഞ്ചരിച്ചപ്പോൾ മാറ്റാരൊക്കെയോ ജീവിതത്തിലൂടെ കടന്ന് ആരൊക്കെയോ പ്രശ്നങ്ങൾ എന്റേതായ മാറി... എന്തൊക്കെയോ സംഭവിച്ചു. പക്ഷെ! ഞാനൊരുപാട് ജീവിതങ്ങൾ കണ്ടു. വ്യത്യസ്തമായ സ്വഭാവങ്ങളുള്ള മനുഷ്യരെ കണ്ടു. പക്ഷികളെ കണ്ടു മൃഗങ്ങളെകണ്ടു സ്ഥലങ്ങളെയും കണ്ടു.

ഇനി നാളെ മുതൽ ഞാനും ഓഫീസിൽ വരും. എന്റെ സ്വപ്നങ്ങളിലൂടെ ഉള്ള എന്റെ സഞ്ചാരം തുടരും.


പിറ്റെ ദിവസം ഓഫിസിൽ അവൾക്ക് വേണ്ടി ഒരു പുത്തൻ വരവേൽപ്പ് തന്നെ ആയിരുന്നു. അവളുടെ ഉള്ളും നിറഞ്ഞു. അവൾ ചെയ്തിരുന്ന പ്രോജെർക്റ്റുകളുടെ വിജയവും അവളുടെ പ്രൊമോഷനും അവളെ കൂടുതൽ സന്തോഷവതിയാക്കി. ഒരത്ഭുതം എന്നപോലെ ഓഫീസിൽ കൂടി അവൾ പാറി നടന്നു ഒരു പൂമ്പാറ്റയെ പോലെ അവളുടെ സ്വപ്നങ്ങൾക്ക് വീണ്ടും മുളച്ച ചിറകുകൾ തലോടി കൊണ്ട്.

എന്താലെ... എന്തും നേടിയെടുക്കണമെങ്കിൽ സ്വപ്നം മാത്രം കണ്ടാൽ പോരാ. അതിന് വേണ്ടി കഠിനാധ്വാനം ചെയ്യണം. പല പ്രശ്നങ്ങളും കഷ്ടതകളും നേരിടേണ്ടി വരും ഒറ്റപ്പെടും. പക്ഷെ! തളരരുത്. ഇത് നമ്മുടെ ജീവിതമാണ്. നാം നമ്മെ സ്നേഹിക്കണം വിശ്വസിക്കണം എന്തും നേടിയെടുക്കാൻ കഴിയും എന്ന് ഒരുറച്ച വിശ്വാസം നമ്മിൽ വേണം. നാമും ഒരു ഐറയാവണം...

പ്രശ്നങ്ങൾ അതില്ലാത്ത ഒരു ജീവിതവും ഉണ്ടാവില്ല. സന്തോഷം മാത്രമായാലും ഒരു രസം കാണില്ലല്ലോ എല്ലാം വേണം സുഖദുഃഖ സമ്മിശ്രമല്ലെ ജീവിതം.
നമ്മുടെ സന്തോഷം എപ്പോഴും നമ്മിൽ തന്നെയാണ് ഉള്ളത്. മറ്റുള്ളവർ എന്ത് പറയുന്നു എന്ത് ചെയ്യുന്നു എന്ത് വിചാരിക്കുന്നു എന്നല്ല. നമ്മുടെ സന്തോഷം എവിടെയാണ് എന്തിലാണ് എന്നതാണ്.
നമ്മൾ ചെയ്യുന്ന കാര്യങ്ങളൊക്കെ നമ്മെ സന്തോഷപെടുത്തണം ജീവിതമായാലും ജോലിയായാലും മറ്റുള്ളവർക്ക് വേണ്ടി കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്നതിലും നല്ലത്. നമുക്ക് ഇഷ്ടപെടുന്ന കാര്യങ്ങൾ ചെയ്തു സന്തോഷത്തോടെ ജീവിക്കുക.

               *ശുഭം*
       *✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

Gg said…
Story ബാക്കി എവിടെ?

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

കൈ പാടുകൾ

*✿═══════════════✿*               *കൈ പാടുകൾ* ഭാഗം :1 *✿═══════════════✿* https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ== https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs              കൂടുതൽ വർണ്ണിച്ചു കുളമാക്കാതെ നമുക്ക് തുടങ്ങാം   നാളെ അവളുടെ കല്യാണമാണ്  അവൾ വിദൂരദയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് പുതുജീവിതത്തിന്റെ സ്നേഹവല്ലരിയിലേക്ക് പ്രവേശിക്കുന്ന സുന്ദര നിമിഷങ്ങളെ ഓർത്തിരിക്കുകയാണ്.  പെട്ടന്ന് ആരോ തലയിൽ തട്ടി കൊണ്ട്... " ഹേയ് പുതുമണവാട്ടി  കിനാവ് നെയ്യുകയായിരിക്കും അല്ലെ... ഹേയ് അവരൊന്നു തട്ടി വിളിച്ചു അപ്പോഴാണ് അവളിലോകത്തേക് മടങ്ങുന്നത് സ്വപ്നലോകത്തുനിന്ന് " ഹാ റൂബി താ ഞാൻ ഇങ്ങനെ വെറുതെ... അവൾ ഒന്നു പരുങ്ങി തലതായ്തി അവൾ അവൾ നിങ്ങൾക് ഒരു ഇതു കിട്ടണില്ല അല്ലെ... ഉം.. അവളുടെ പേര് മുൻശിഫാ സ്നേഹമുള്ളൊരു മുന്ഷിയ് വിളിക്കും കൂടുതൽ അടുത്തറിയുന്നവർ ഹാദി വിളിക്കും ഹാദി എന്താ എന്തായിരിക്കും എന്നാണല്ലേ നിങ്ങൾ ആലോചിക്കുന്നത് അവളുടെ ക്യാരക്റ്റർ ഒരു...