═══════════════✿* *എങ്ങും വസന്തം പാരിൽ സുഗന്ധം* *✿═══════════════✿* *മഴ മുഖിലുകൾ ആഹ്ലാദ തിമിർപ്പിലാണ്. കാറ്റിന്റെ ഓളങ്ങൾ സുഗന്ധം ആസ്വദിക്കുകയാണ്. വീടും കാടും വാനവും തോരണം തൂക്കുന്ന ചിന്തയിലാണ്ട് പോയി താനും. അധരമെങ്കിലോ സ്നേഹമന്ത്രം തീർക്കുന്ന ഹരത്തിലും. എങ്ങും മൊഞ്ച് തന്നെ...* *اللهم صل على سيدنا محمد وعلى آله وصحبه وسلم* *റബീഹ് ന്റെ സുഗന്ധം,വരും വസന്തനാളുകളിലേക്ക് വഴി തിരയുകയാണ് ഹൃത്തടവും. കണ്ണും ഖൽബും ഒരുപോലെ തുടികൊള്ളുന്നു...* *മർഹബാ... മർഹബാ... മർഹബാ...* *മർഹബൻ ബി ഹബീബിൽ ഹുദാ...* *മൊഞ്ചിന്റെ സൂനം വിരിഞ്ഞ നാളല്ലെ... മുഹമ്മദീയ പ്രകാശം ഉലകിൽ അനുഗ്രഹമായ് വന്നില്ലെ...ﷺ* *അജബുള്ള നോട്ടം റൂഹ് കാക്കില്ലെ, അനുഗ്രഹനേട്ടം ഖബറിന്റെ ഇരുട്ടും കെടുത്തില്ലെ...* *അഴകുള്ള മാസം വരവറിയിച്ചതിലല്ലെ, അഴകുള്ള തങ്ങളോര് ﷺപിറന്ന സുന്ദര സുദിനമതല്ലെ, റബീഹ് നമ്പിളി ലോകരെ ആഹ്ലാദത്തിലാഴ്ത്തിയില്ലെ...* *സത്യം... പരമ സത്യം* *അജ്ഞത നീക്കിയ ഖൽബിലെ നൂറെ ﷺ, അറിവാഴ് ജ്വലിച്ചുള്ള ഉലകിലെ താജരെ ﷺ, അക്ഷരണർക്കാശ്രയമായുള്ള സിറാജരെ ﷺഈ പാപിതൻ കരം പിടിക്കണേ... നാളെ...* *ഉലകിൽ ഓരോന്നാൾ ഉയിരോലൊലിച്ചു തീരുകയാണ്....
https://youtu.be/rQp3d-U6FQI വായന പുതിയ തലമുറയുടെ മുറവിളിയാണ് എഴുത്തുകാരുടെ ശക്തിയും..