Skip to main content

Posts

Showing posts from June, 2020

കനവിൽ വരുമോ നിധി കരുണ കടലെന് ഹബീ 🌼

*കനവിൽ വരുമോ നബി കരുണ കടലെന് നിധി ﷺകരവിരുതുകൾ കൌശലം നൽകിയ ഇഷ്ട കനിയെ ഹബീബി ﷺ*             മനതാരിൽ ആശ കൊരുത്തൊരു മെഹബുബെ ഇഷ്ട പ്രിയർ... ﷺ *കണ്ണിൽ തെളിഞ്ഞാൽ ഖൽബിൽ പടർന്നാൽ ഇരു ലോക പ്രഭയാ -അഴകിൽ അറിഞ്ഞ ആരോമൽ കനി അഹദിന് കനിയാ ﷺ* വിശേഷങ്ങൾ അവസാനിക്കില്ല    ഒരുനാളും  വിശേഷണങ്ങൾ അതിരു കവിഞൊഴുകുകയാ  *ഹബീബീ ﷺത്വബീബി സ്വലവാത്തുള്ള* പ്രണയ സാഫല്യ ചെണ്ടു മലരുകൾ പാരിതിൽ വേറെ എന്ത്  മീമിൽ അലിഞ്ഞു സർവം തെജിച്ചവർക്ക് ഉണ്ട് ഖൈർ  *ആരമ്പ കനിയെ ആരോമൽ നിലാവേ -രാവു മയങ്ങുമെൻ  കിനാവിന്റെ തീരത്തണയണേ....ﷺ* മോഹം നിറഞ്ഞ ഖൽബിനെ കാക്കണേ  പാടാൻ മറന്നൊരു ഇശലായി എഴുതാൻ മറന്ന കവിതയായി എന്നുള്ളിൽ എന്നും അങ്ങുണ്ട് നബിയെ ﷺ *കനിയണേ -മഹിത മലർവാടിയിൽ എന്നെയും ചേർക്കണേ...* ഇശ്‌ഖിന് പുഴ നീന്തി തുടിക്കണം  ഇഷ്ടമായി മദ്ഹോരുപാടെഴുതണം  മദീന ഖൽബിൽ നിറഞ്ഞു കവിയണം  ത്വബീബി ﷺ അവിടെന്ന് എന്നെ വിളിക്കണേ ﷺ *യാ റസൂലള്ള  യാ ഹബീബള്ള -* *യാ നസ്വീബള്ളാ ഇരുൾ നീക്കി വെളിച്ചം നൽകണേ-കനിവിന്റെ നോട്ടം അരുളണേ* കണ്ണീരിൽ മുങ്ങിയ ഖൽബും  മദീന കാണാത്ത കണ്ണും...

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...