*ഖൽബിന്റെ റാഹത്ത് കനവിന്റെ ചെലോത്ത് സ്വലാത്തിനു നാവോത്ത് വന്നിടും നബി മുത്ത്... ﷺ* 💜💓
പ്രണയിച്ചവർ വിജയിച്ചിട്ടെ ഉള്ളു
പ്രണയത്തിൽ പ്രതീക്ഷ ഉയർന്നിട്ടെ ഉള്ളു
പ്രണയത്തിൽ കനവുകൾ നിറഞ്ഞിട്ടെ ഉള്ളു
*അതാണ് ഹബീബിനോടുള്ള പ്രണയം ﷺ പ്രണയിക്കും തോറും പ്രണയം നുരച്ചു പൊന്തുന്ന മധുരമുള്ള പ്രണയം...* 💚💓
അർഹത ഇല്ലായ്മ ലജ്ജയിൽ ആഴ്ത്തുന്ന് വെങ്കിലും എന്റെ ഹബീബ് ﷺറഹ്മത്തുൽ ലിൽ ആലമീൻ ആണെന്ന സത്യം പ്രതീക്ഷയാൾ പ്രണയം വീണ്ടും
ഉയർച്ചയിൽ എത്തുന്നു
*വെറും പ്രണയമല്ല പ്രാണനിൽ ഒട്ടി ചേർന്ന ദിവ്യ മായ പ്രണയം കണ്ണും ഖൽബും ഒരു പോലെ കുളിർന്ന പ്രണയം...* 💚❤
ഭാഷകൾ ഇല്ലാത്ത പ്രണയം അക്ഷരങ്ങൾ തോറ്റു പിന്മാറിയ പ്രണയം സാഹിത്യ ലോകം മുട്ട് മടക്കിയ പ്രണയം നിറം നിറങ്ങൾ തികയാതെ കൈ മലർത്തിയ പ്രണയം...
*അതെ അതെന്റെ മുത്തിനോടുള്ള ﷺപ്രണയമാണ് അതെന്റെ തിങ്കൾ തോൽക്കും തങ്ങളോട് ഉള്ള പ്രണയമാണ് ﷺ...* 💚💖
ആശകളും ആഗ്രഹങ്ങളും ഏറുന്ന പ്രണയം മദീന മണ്ണിൽ അലിയാൻ വെമ്പുന്ന പ്രണയം അതെന്റെ കരളിന്റെ കരളിനോടുള്ള പ്രണയം ﷺ
*മഹത്തുക്കൾ പാടിയ മഹത്വമുള്ള രാവുകളിൽ മഹത്വമായി വന്നണയും മഹത്വമേറും മഹിത മുത്ത് ﷺ...* 💗💞
ഈ ലോകം ആശകൾ മുറിയാത്ത ലോകമാണ്
ആഗ്രഹങ്ങൾ മദീനയെ മുത്തമിട്ടു പറക്കും പ്രതീക്ഷ ഏറിയ ലോകം
*പ്രയാസങ്ങൾ എന്നെ നോക്കി പല്ലിളിക്കുബോയും പ്രതീക്ഷകൾ കൈ പിടിച്ചുയർത്തിയ ദിവ്യമായ പ്രണയ ലോകം... അനന്തമായ അനന്തതവായും ആനന്തം തീർത്ത ലോകം...* 💛💚
മദീന മദീന മദീന എന്റെ പ്രണയം സദാ മന്ധ്രിക്കും നാമം
*ഹബീബ് ﷺഹബീബ് ﷺഹബീബ് ﷺഎന്റെ ഹൃദയം സദാ അലിഞ്ഞു ചേരാൻ ആഗ്രഹിക്കുന്ന നാദം...* 💞💚
വ്യാമോഹങ്ങൾ അടക്കി പിടിച്ചു നാളുകൾ നീക്കുന്ന ഈ അത്യാഗ്രഹിയുടെ അടങ്ങാത്ത ദാഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത് ആകു അല്ലാഹ്....
😥😥😰🤲🏻🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
➖➖➖➖➖➖➖➖
*mihraskoduvally123.blogspot.com*
*================*
➖➖➖➖➖➖➖➖
*=============*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments