Skip to main content

കുഞ്ഞായിൻ മൊയ്‌ല്യാരും വാഴ കുഞ്ഞുങ്ങളും... 🌵




     വെറും കഥകൾ വായിക്കുക എന്നതിലുപരി ഓരോ വരികൾക്കിടയിലും കടന്നുവരുന്ന പാഠങ്ങൾ ഉൾക്കൊള്ളുക എന്നതാണ് വായന കാരുടെ വിജയം 

       ഏറെ ചിന്തിപ്പിക്കാനും ചിരിക്കാനും 
ഒരു കൊച്ചു തുടർ കഥ നിങ്ങൾക്ക് മുമ്പിലേക്ക് ഇതാ വരുന്നു 


🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃


     *കുഞ്ഞായിൻ മൊയ്‌ല്യാരും വാഴ കുഞ്ഞുങ്ങളും ഭാഗം :ഒന്ന്*



🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

            
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
        
    ഉറക്കെ ചൊല്ലീമ് മൊയ്‌ല്യാരെ ഞങ്ങളും കേക്കട്ടെ  


" ഞ്ഞി കേട്ടിട്ട് വല്യ കാര്യോന്നുല്ല , അന്റെ  ഈ താടിക്കും മുടിക്കും ഒക്കെ ഐനോട് പുച്ഛം ആയിരിക്കും  

അനക്ക് അറിയോ, സ്വലാത്തിന്റെ മഹത്വം അത് ചൊല്ലുമ്പോൾ ഞമ്മക്ക് ഉണ്ടാകുന്ന ആ കുളിരൊക്കെ  

" എന്ത് , ങ്ങക്ക് വട്ടാണല്ലേ.. 

" ആ ഡോ  , നിക്ക് വട്ടാ , നല്ല സുഖള്ള വട്ട്  


*ങ്ങൾ ആകെ അന്തം വിട്ട്  നിക്കാലെ. ഞമ്മളെ കുഞ്ഞായിൻ മൊയ്‌ല്യാർ സംഭവാട്ടോ*

മദ്രസ പഠിപ്പിച്ചു പഠിപ്പിച്ചു  വയസായി പറഞ്ഞു  അവിടെന്ന് പുറത്താക്കിയപ്പോൾ  ആകെ സീൻ ആയി പാവം, ഇപ്പോൾ ക്ലാസ് മുഴുവൻ മൂപ്പരെ പറമ്പിലെ വാഴകുഞ്ഞുങ്ങളാ കേൾക്കുന്നത്

പിന്നെ വഴി പോക്കർക്കെല്ലാം ഒരു പരിഹാസ കഥാപാത്രം  

കേട്ടിലെ ങ്ങള്  സംസാരം  ആ പാവത്തിനെ  ന്യൂ ജനറേഷൻ എന്ന് പേരും ബെച് നടക്കണ പിരാന്തന്മാർ ഇട്ട് വട്ട് കളിപ്പിക്കാ , ഏതായാലും  ഞമ്മക്ക്  നോക്കാലെ  ഞാൻ പറഞ്ഞു ഇങ്ങളെ വട്ടാക്കുന്നില്ല  



" എടൊ , സ്വലാത്ത് വല്ലാത്തൊരു പടപ്പ് തന്നെ, 
കഹ്ബുൾ അഹ്ബാർ (റ):പറയാണ്, മൂസ നബി (അ)അള്ളാഹു അറിയിച്ചു വത്രേ "അന്ത്യ ദിനം ദാഹിക്കാതിരിക്കാൻ ആഗ്രഹം ഉണ്ടോ എന്ന്?  

ആരാ ഇല്ലാന്ന് പറയാ  
മൂസാ നബി വേഗം പറഞ്ഞു 

"അതെ, 
അള്ളാഹു പറയുകയാണ്, എന്നാൽ മുഹമ്മദ്‌ നബിയുടെ മേൽ ﷺ സ്വലാത്ത് കൂടുതലാക്കുക. 

" ഒന്ന് പോ, മൊയ്‌ല്യാരെ ആഡ്ന്നു  ഞാൻ ദാഹിക്കുന്നതിന് വെള്ളം കൊണ്ടാ പോവാ  വട്ട് കേസ് 

" അന്നോട് പറഞ്ഞ ക്യാ ഡോ , വട്ട്  
എന്നെ  ഒന്നും പറഞ്ഞിട്ട് കൊണ ല്ല എന്നെ  തീറ്റി പോറ്റുന്നോലെ തച്ചു കൊല്ലണം 

" ആ  പോര് തച്ചു കൊല്ലാൻ ഞാനും അതാ വിചാരിക്കൽ 


പിറു പിറുത്ത് കൊണ്ടു തലേം താടിയും വളർത്തി ഒരു അസ്സൽ ന്യൂ ജനറേഷൻ പിരാന്തന് കടന്നു പോയി 

ഞമ്മളെ  മൊയ്‌ല്യാർ മക്കളോട് സല്ലാപവും തോട്ങ്ങി 


പാവം 

مُحَمَّدٌ بَاسِطُ الْمَعْرُوفِ جَامِعُهُ

       مُحَمَّدٌ صَاحِبُ الْإِحْسَانِ وَالْكَرَمِ

ആ സ്നേഹ ദീപം എന്തൊരു ഔദാര്യമാണ് അല്ലെ 

"മുഹമ്മദ്‌ മുസ്തഫ ﷺസുകൃതങ്ങളുടെ ഉദാര വിതരണകാരനാണ്, സുകൃതങ്ങളുടെ ശേഖരണമാണ്, മുഹമ്മദ്‌ മുസ്തഫ ﷺമെച്ച പെട്ട സംഭാവനയുടെയും ഔദാര്യത്തിന്റെയും ഉടമയാണ്. 

ഇങ്ങനെ ഉള്ളൊരു നേതാവിന് എങ്ങനെയാ സ്വലാത്ത് ചൊല്ലാണ്ടിരിക്ക്യ 

ഇത് പോലൊരു നേതാവിനെ ആർക്കാ കാണിക്കാൻ ആവ 

എന്താ പടച്ചോനെ, ഈ ലോകം ഇങ്ങനെ 


" ങ്ങക്ക് അറിയോ 

ഓരോക്കെ പറയാ  ഇൻക്കി പിരാന്താന്ന്  

ഈ വർത്താനം പറയാൻ ങ്ങൾ മാത്രല്ലെ  ഉള്ളു , പിന്നെ ന്താ , ഓർക്ക് അറീലലോ, ന്നെ നോക്കാത്ത ന്റെ മക്കളെക്കാൾ  എന്നെ കേൾക്കാൻ കാത് കൂർപ്പിക്കുന്നത് ങ്ങള് ആണെന്ന് 


കാണുന്നവർകൊക്കെ ങ്ങള് വെറും വാഴ തൈകൾ എനിക്ക് ന്റെ സ്വന്തം മക്കളാ  

എന്നും എന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന ന്റെ മക്കൾ 

      " ങ്ങള് വെസ്മിക്കല്ലി   മൊയ്‌ല്യാരെ  ങ്ങളെ വർത്താനം ങ്ങക്ക് പെര്ത്ത് ഇസ്റ്റാ    


" ഹാ, കൊള്ളാലോ, ങ്ങളും  വർത്താനം പറയാൻ ഒക്കെ തുടങ്ങി ലെ, ഇനി ന്ക്ക് ഒരാളെ കാര്യം നോക്കണ്ട   

" അതന്നെ, ങ്ങള് ബാക്കി പറയി , ഞങ്ങൾക്കും പെരുത്ത് ഇസ്റ്റാ ലോകത്തിന്റെ നേതാവിനെ ﷺആ വാക്കുകൾ ങ്ങള് പറീമ്പോ , ഞക്ക്  വല്ലാത്ത കുളിരു തന്നെണ് 

"
ങ്ങക്ക് അറിയോ  
അബൂനഈo 'ഹിൽയത്ത്' എന്ന ഗ്രന്ഥത്തിൽ പറയുന്നു :ഒരാൾ വേട്ടയാടി പിടിച്ച ഒരു മാനുമായി നബി ﷺയുടെ അടുക്കൽ കൂടി പോയപ്പോൾ എല്ലാ വസ്തുക്കളെയും സംസാരിപ്പിക്കാൻ കഴിവുള്ള അള്ളാഹു ആ മാനിനെ സംസാരിപ്പിച്ചു. അതിങ്ങനെ പറഞ്ഞു 
": അല്ലാഹുവിന്റെ റസൂലെ ﷺ, എനിക്ക് മുല കുടിക്കുന്ന കുഞ്ഞുങ്ങളുണ്ട്, അവരിപ്പോൾ വിശന്നിരിക്കുന്നുണ്ടാവും അത് കൊണ്ട് ഞാനവർക്ക് മുലയൂട്ടി വരുന്നത് വരെ എന്നെ വിടാൻ പറഞ്ഞാലും അപ്പോൾ മുത്ത് നബി ﷺആ മാനിനോട്‌ ചോദിച്ചു "നീ വന്നില്ല എങ്കിലോ,? 
മാൻ പറഞ്ഞു :ഒരാളുടെ അടുത്ത് വെച്ച് അങ്ങയിടെ ﷺപേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവനെ അള്ളാഹു ശപിക്കുന്നത് പോലെ അള്ളാഹു എന്നെ ശപിക്കട്ടേ, 
ഉടനെ ആ വേട്ടകാരനോട്‌ ആ മാനിനെ വിട്ടയക്കാൻ മുത്ത് നബി ﷺപറഞ്ഞു, ഞാൻ അതിന് ഉത്തരവാദിയായി കൊള്ളാം എന്നും പറഞ്ഞു. 

അയാൾ ആ മാനിനെ വിട്ടയച്ചു, അതികം വൈകാതാ തന്നെ ആ മാൻ തന്റെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടി തിരികെ വന്നു. 
അപ്പോൾ ജിബ്‌രീൽ (അ)വന്നു ഇങ്ങനെ അറിയിച്ചു :മുഹമ്മദ്‌, താങ്കൾക്ക് അല്ലാഹുവിന്റെ സലാം, അള്ളാഹു പറയുന്നു, എന്റെ മഹത്വവും ശ്രേഷ്ഠതയും തന്നെ സത്യം, ഈ മാനിനെ അതിന്റെ കുഞ്ഞുങ്ങളോട് ഉള്ളതിനേക്കാൾ എനിക്ക് അങ്ങയുടെ ഉമ്മത്തിനോട്‌ ഉണ്ട്, താങ്കളുടെ അടുത്തേക്ക് ഈ മാൻ വന്നത് പോലെ അവരെ ഞാൻ താങ്കളിലേക്ക് അയക്കുന്നതാണ്, 

" മൊയ്‌ല്യാരെ, ങ്ങള് ണ്ടല്ലോ, വല്ലാത്തൊരു പടപ്പ് തന്നെ 

" അഹ് ന്താ ന്റുട്ടി അങ്ങനെ പറഞ്ഞെ 

" ഞള്ക്ക് തടമിട്ടു ഞങ്ങളെ വൃത്തിയാക്കി പുല്ല് പറിച്ചു നടക്കുന്ന ങ്ങക്ക് ഇത്രേം വിവരം ണ്ട്ന്ന് റബ്ബ് ആണേ ഞങ്ങക്ക് അറീലായിനി 

" ഞാനേ കൊർച് ക്കെ ന്റെ ബാപ്പ ഓതി തന്നത് ണ്ട്, പിന്നെ കൊർച് പള്ളി ദർസിലും പോയിനി , പിന്നെ ഉപ്പ പോയപ്പോ  പ്രാരാബ്തകാരനായി  

" ഹ , ഐനോണ്ട് ഞങക്ക് ഒരു ഉസ്താദ് നേം ബാപ്പനേം ഒക്കെ കിട്ടി ലെ 

ഹ ഹ ഹ 

അതാട്ട് കേട്ടപ്പോ  മൂപ്പർക്ക് ഖൽബ് നെറഞ്ഞുന്ന് തോണണ്  ബല്യ ചിറി ആയിനി  ന്റെ മ്മോ ,, 

പാവം  



" ഹാ ഈ വട്ടൻ മൊയ്‌ല്യാർ പോയില്ലേ... 

എന്താ കാക്കോ, ഈ വാഴ നോട്‌ മിണ്ടി ഇരിക്കാണ്ട് ആ പോരെന്റെ മൂലെൽ പോയിരി 

" ഞ്ഞി പോടോ, ചപ്ര തലയ 

" മോസല്ലല്ലോ, ഈ വയസന്  , ന്നെ ചോറിയാണോ, മാണ്ട ട്ടോ ങ്ങക്ക് അത് മോസാവൂലാ 

" അന്നേക്കാൾ ബല്യ സുജായികളെ ഞമ്മൾ പോറ്റി വൽതാക്കിക്ക്ണ്  പിന്നെല്ലെ  ഞ്ഞി 

" ന്നട്ട്  ഓരോക്കെ എടെ കാക്കോ , ആർക്കും ന്തെ, ങ്ങളെ മാണ്ടാത്തെ 

പാവം  മൊയ്‌ല്യാരെ കണ്ണ് നിറഞ്ഞു  

പിന്നെ അവൻ പറയുന്നത് ഒന്നും ആ പാവം കേട്ടില്ല  

അവൻ നിർത്തിയതുമില്ല 


       *തുടരും*
✍🏻 *mihras-koduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

     *കുഞ്ഞായിൻ മൊയ്ല്യാരും വാഴ കുഞ്ഞുങ്ങളും*
         ഭാഗം :2
http://mihraskoduvally123.blogspot.com/2020/07/blog-post_29.html
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

    
           " അതൊന്നും ങ്ങള് കാര്യക്കണ്ട മൊയ്ല്യാരെ  ഓനൊരു അര വട്ടനാ 

" ഓന് പറഞഇലും കാര്യണ്ടടോ, 

" മണ്ണാക്കട്ട
ങ്ങൾ   ഒന്ന് ആലോയിച്ചു  നോക്കി
ഞങ്ങളെ ഒക്കെ ഒരു അവസ്ഥ 

" ഐൻ അനക്ക്  ന്താപ്പോ ഒരു കൊറവ് 

" അതല്ലാന്ന് 
ങ്ങള് മന്സമ്മാരു, കുറെ ജീവിക്കും ന്നെ സംമ്പന്തിചോളം 
ഞാനോ, കൊലച്ചു  വാഴ കൊല മൂത്താൽ പിന്നെ അടുത്ത തല മുറയുടെ വെറും വളം 

" അത്പ്പോ , പിന്നെ ചീഞ്ഞ് പോണേലും നല്ലത് അതല്ലെ... 

" ആണ്  ഞാൻ കുറ്റം പറഞല്ല്യ ഐൻ , 
അതൊക്കെ പോലെ തന്നെ ആണ് ങ്ങളെ കഥ, മക്കൾ വല്യആഉമ്പോൾ  ഓരൊക്കെ ഓര കാര്യം നോക്കി ആട്ടു പോവും  

" ഉം 

" ങ്ങള് വെസ്മിക്കല്ല്യ,, ങ്ങള് പ്പോ , അല്ലാഹ് എത്തിചിട്ട് നല്ല കോലത്തിൽ അല്ലെ ങ്ങക്ക് വയ്യാണ്ട് ആവുമ്പോ  ഓരോക്കെ ങ്ങളെ കാൽറ്റോട്ടിൽ ണ്ടാവും  അതാണ്‌ ഞമ്മളെ പടച്ചോൻ 

" ആഹ്, 

" ങ്ങള് ന്തേത്താണേ ഞാൻ ത്രെക്കെ പറഞ്ഞിട്ടും  ആഹ് ഉം ന്ന് ചെല്ല്ന്ന് , തൊള്ളൽ പഴം ണ്ടോ 

" ല്ലെ  ടോ, ന്റെ മക്കൾ  ഒക്കെ ന്നെ കാട്ടി  വെൽതായി പോയത് ആലോയിച്ചു  പോയതാ  
ആഹ്, ഞ്ഞി പറഞ്ഞപ്പോലെ  മാണ്ട്യ നേരാഉമ്പോ  ഓലോക്കെ വരും  ലെ  ടോ, 
ഞമ്മക്ക് സ്വലാത്ത് ചൊല്ലി കാത്തിരിക്കാം , ഓലെ കയ്യോണ്ട്  ഹജ്ജും ഉംറയും ഏകുന്നത് 

" ആഹ്, പിന്നെല്ലാണ്ട് 

" ങ്ങള്, കേട്ടോ, ന്നലെ  ങ്ങള് പോയയിൽ പിന്നെ  അപ്പർത്ത പറമ്പിലെ  മൂസക്കായി  വന്നിനു ന്നെ കാണാൻ  കേമനായിക്ക്ണ് ന്നും പറഞ്ഞ് 
" ഓൻ പ്പോ ന്താ ന്റെ പറമ്പിൽ  കാര്യം 

"  അത് റോട്ട് മ്മന്ന് ഓന്റെ ആ കുന്തത്ത് മ്മന്ന് വീണതാ, ണേ 
ഓന് ഞമ്മളെ  അക്കരക്കടമ്മലെ ഉസൈൻ ലെ  ങ്ങക്ക് ആദ്യം സഹായി ആയിരുന്ന  ന്റെ പോറ്റുപ്പാ  

"  അഹ്,     സ്കൂട്ടർമ്മന്നോ, 
ഓനും മന്നോ, ഓന്റെ കൂടെ 

" ഇല്ലാന്ന്  ഓൻ സുഖല്ല്യാണ്ട് കേടക്കാണല്ലോ, അഹ് കാണാൻ പോവുന്ന പോക്കിലാ വീണത് ന്ന് പറഞ്ഞു 

" അല്ലാഹ്, ന്തായി ഓൻ പറ്റിയത്  നല്ല മന്സനായിന് പാവം  ഒന്ന് കാണാൻ പോണം  

" ആഹ് ന്ക്ക് പോരാൻ പൂതിണ്ടായിനും ന്താക്കാനാ , ന്നെ ങ്ങോട്ട്  വന്നാലേ  കാണാൻ പറ്റും പടച്ചോൻ ഞമ്മക്ക് നല്ല നെലെo ബെലെo തന്ന് ക്ക്ണ് 

" ആഹ്, ഞാൻ പോയി വര , സുഖല്ലാത്തോലെ പോയ്‌ കാണണം ഓൽക്ക് ദുആർക്കണം അതൊക്കെ ഒരു പുണ്യാ

" ഏഹ് അയിനും പുണ്യണ്ടോ, ന്താപ്പോ  അത്, സ്വലാത്ത് പോലെ ഞമ്മക്ക് കുറെ പുണ്യണ്ട് ലെ  ങ്ങള് ഞമ്മക്ക് ഒക്കെ പറഞ്ഞരെയ് ഞക്ക് വേറെ ആരെന്ന് കേക്കാനാ  

" ആഹ്, സുഖല്ലാത്തോലെ  കാണണം പോണം 
മുസ്ലിം (റ) പറയെണ്, :അന്ത്യനാളിൽ അള്ളാഹു ഇങ്ങനെ പറയും :"ഓ, മനുഷ്യാ, ഞാൻ രോഗിയായിട്ടു എന്ത് കൊണ്ടു നീ എന്നെ സന്ദർശിചില്ല,? 
അപ്പോൾ മനുഷ്യൻ ചോദിക്കും :ലോക രക്ഷിതാവായ നിന്നെ ഞാനെങ്ങനെ രോഗ സന്ദർശനം നടത്തും? 
അപ്പോൾ അള്ളാഹു പറയും :എന്റെ ഇന്ന അടിമ രോഗിയായിട്ടു എന്ത് കൊണ്ടു നീ അവനെ സന്ദർശിചില്ല? 
നീ അവനെ സന്ദർശിച്ചിരുന്നു വെങ്കിൽ അവന്റെ അടുക്കൽ നിനക്ക് എന്നെ കാണാമായിരുന്നു. അതായത് അറ്റമില്ലാത്ത എന്റെ പ്രതിഫലം നിനക്ക് അവിടെ കാണാമായിരുന്നു,. 

" ന്റെ പടച്ചോനെ , ന്ക്ക് ഇതൊന്നും അപ്പോ കിട്ടൂലെ മൊയ്ല്യാരെ 
" ഓരോ, പടപ്പിനും പല കോലത്തിലാടോ ഓന്റെ അനുഗ്രഹം 
അത് ഞമ്മക്ക് മന്സിലാവൂല  

" ങ്ങൾ കാണുമ്പോ, ന്റെ അന്നേസണം പറയണേ, ഞാനും പടച്ചോനോട് ഓന് മാണ്ടി ദുആർക്കും 

" ആഹ്, തീർന്നീല്ല ടോ, രോഗിന്റെ അടുത്ത്ന്ന് ഏയ് പ്രാശ്യo ദുആർക്കണം 
*اَساٴلُ اللهَّ العـَضيم ربّ العرشِ العضيم ان يُعافيكَ ويشفيكَ*
എന്ന് പറഞ്ഞാലെ  മരണം അടുക്കാത്ത രോഗി ആണേൽ പടച്ചോൻ അഹ് സുഖമാക്കി കൊടുക്കും 

" ഓഹ്, പടച്ചോൻ ഞമ്മളെ   ങ്ങനെ നോക്കുമ്പോ  ഞമ്മക്ക്  ഒന്നും കൊടുക്കാൻ കയീണില്ലല്ലോ 

" അനക്ക് നല്ല കൂലി ണ്ട ടോ, അന്റെ പഴം, പിന്നെ വാഴ കട്ടി ഒക്കെ മന്സമ്മാരു തിന്നിണ്ല്ലെ ഐന്റെ ഒക്കെ പ്രതിഫലം പടച്ചോൻ അന്ക്ക് തരും 
ഞമ്മക്ക് ഇതൊക്കെ ഉള്ളു  അല്ലാണ്ട്  വല്യ ഇമാമിങ്ങളെ പോലും ഒന്നും ചെയ്യാൻ കൈയീണില്ല  
പിന്നെ ഇമാം ബുഖാരി യും മുസ്ലിം (റ :)ഒക്കെ നിവേദനം ചെയ്ത പോലെ :സത്യവിശ്വാസിക്ക് വിഷമം, രോഗം, ദുഃഖം, ആധി എന്നിത്യാദി എന്തെങ്കിലും ബാധിച്ചാൽ, എന്തിന് മുള്ള് കുത്തിയാൽ പോലും അത് കാരണം അള്ളാഹു അവന്റെ പാപങ്ങൾ പൊറുക്കുന്നതാണ്. 
ഐലോക്കെ ആടോ  ന്റെ ഒക്കെ പ്രതീക്ഷ 

" പടച്ചോൻ ഞമ്മളെ ഒക്കെ ഖൈറിലും സലാമത്തിലും ആക്കി തരട്ടെ, ആമീൻ 
" അതെന്നെ, ആമീൻ 
ഓന്റെ ഔദാര്യം ല്ലേൽ പിന്നെ ഓഹ് ന്നോക്കണ്ട കയിഞ്ഞ് കഥ 

" ങ്ങള് ആ സ്വലാത്തിന്റെ പറയി നിക്ക് അഹ് കേക്കുമ്പോ  ന്തോക്കെ ന്തോന്നുന്നു  മദീനയും പച്ച കുബ്ബ ഒക്കെ ങ്ങനെ കണ്ണിൽ ങ്ങനെ തെളിഞ്ഞു നിന്ന്ക്ക്ണ് 

" ആഹ്, സ്വലാത്ത് അങ്ങനെ ആടോ, മുത്ത് നബി   ﷺപേര് ങ്ങനെ കേക്കുമ്പോ, അങ്ങനെ ആ മദീന ഞമ്മളെ അടുത്ത് ആണ് ന്ന ഒരു തോന്നലാ  ഐൽ ഒക്കെ അല്ലെ ഞാനൊക്കെ ന്നും ആരും ഇല്ലായിട്ടും ജീവിക്കണഹ് 

" അല്ലെ, ങ്ങളെ മക്കൾ ഒക്കെ എടേയാ, ഞാൻ ചോയിചെൽ ബെസ്മ്മല്ലേൽ മാത്രം പറഞ്ഞോളി അല്ലേൽ ങ്ങള് ഞാൻ  ചോയിച്ചഹ് ആട്ട് പൊരുത്ത പെട്ടാളി 

" ഓഹ്, ഞ്ഞി പ്പളെന്നേലും ചോയ്ച്ചല്ലോ , ന്നാ കേട്ടോ 

അങ്ങനെ  ആഴ്‌ന്നിറങ്ങിയ ചിന്തയിലേക്ക് മൂപ്പർ നടന്നു കഥ പറയാൻ തുടങ്ങി 

രണ്ടാണ് മക്കളും ഒരു പെൺ കുട്ടിയുമുള്ള സന്തോഷ കുടുംബം മക്കൾ വളർന്നു വലുതായി 
മോളെ കെട്ടിച്ചു, കുറെ കഷ്ടപെട്ടിട്ട് ആണേലും സ്വത്തുo മൊതലും ഉണ്ടാക്കി ഇട്ടത് കൊണ്ടു ഒരു ബേജാറും ഇല്ലാതെ എല്ലാം നടന്നു 
പക്ഷെ !
ആണ് കുട്ടികൾ പെണ്ണ് കെട്ടി കൊണ്ടോന്നപ്പോൾ, മ്മേ ബാപ്പയും രണ്ടാം തരക്കാരായി  ഇല്ലാത്ത കുനുട്ടും കുന്നായിമയും പറഞ്ഞ് കൊടുത്ത് മക്കളെ കൊണ്ടു ഓൽ പോയി ഞാനും ന്റോളും ബാക്കിയായ്  

" അഹ്, അങ്ങനെ ആണ് ലെ, അല്ലേലും ചെല പെണ്ണ്ങ്ങൾ അങ്ങനെ ആണ് ഓലെ പോരെൽ നല്ലോൾ മരുമക്ക്ൾ ആവുമ്പോക്ക് ന്തൊരു കൊമ്പ് ആട്ടു മോൾക്കും  

" ഉം, ന്താ ക്കാനാ  ഓളെ പറഞ്ഞിട്ട് കാര്യല്ല ത്ര കാലം പോറ്റി വല്യാക്കിയ മ്മേനേം ബാപ്പനേം അറിയാത്ത ഓനെ തന്നെ പറഞാതി 

" ന്നട്ട്  ഓൽ വരലെ ല്ലെ ങ്ങളെ കാണാൻ 
" ഓഹ്, ഒരുത്തൻ  ദുബായ് ന്ന് ആക്ക്സിരന്റെ പറ്റിട്ട്  എണീച് നടക്കൂല ന്ന് പറഞ്ഞപ്പോ ഓളും ഓള പോരക്കാരും കൊണ്ടൊന്നാക്കി  മറ്റോന്  വരൽ ഇല്ല ഓൻ അച്ചി വീട്ടിൽ തന്നെ പെറ്റ് കെടക്ക

" സാരല്യ മൊയ്ല്യാരെ ഓനും പടിക്കിമ്പോ പോരും 

" അല്ലാഹ് മാണ്ട , കുരുത്ത കേട് മാങ്ങി ന്റെ മക്കൾ വരണ്ട ഒന്നിനെ തന്നെ നോക്കുമ്പോ കണ്ണീർ തോരുന്നില്ല ഓനും ഞങ്ങക്കും 

" മതി, മൊയ്ല്യാരെ, ങ്ങൾ നി പറഞ്ഞ് ബേജാർ ആവണ്ട ഞമ്മക്ക് സ്വലാത്ത് ൽക്ക് ആട്ടു വര അതാ നല്ലത് 

" ആഹ് 

സ്വലാത്ത് ഒരു കാരുണ്യകവാടം ആണെടോ, ഞമ്മക്ക് ഒക്കെ 

സജ്ജനങ്ങളിൽ പെട്ട ഒരാൾ പതിവായി ഉറങ്ങാനൊരുങ്ങുമ്പോൾ നിശ്ചിത എണ്ണം സ്വലാത്ത് ചൊല്ലാർ ഉണ്ടായിരുന്നു. ഒരു  രാത്രിയിൽ അദ്ദേഹം നബി    ﷺയെ സ്വപ്നം കണ്ട്. മുത്ത് നബി ﷺവീട്ടിൽ പ്രവേശിച്ചതോട് കൂടെ ആ വീട് പ്രകാശ പൂരിതമായി മുത്ത് നബി   ﷺഅദ്ദേഹത്തോട് ചോയിച്ചു " എന്റെ മേൽ കൂടുതൽ സ്വലാത്ത് ചൊല്ലുന്ന അധര മെവിടെ? 
ഞാനൊന്ന് ചുംബിക്കട്ടെ "
മുത്ത് നബി ﷺഅധരം കാണിക്കാൻ അദ്ദേഹം മടിച്ചു. കവിൾ കാണിക്കുകയും അവിടുന്ന് ﷺകവിളിൽ ചുംബനമർപ്പിക്കുകയും ചെയ്തു. അതോടെ അദ്ദേഹം ഉണർന്നു. അപ്പോഴും വീട്ടിലാകെ കസ്തൂരിയുടെ പരിമളം ഉണ്ടായിരുന്നു. മാത്രമല്ല അയാളുടെ കവിളിൽ ആ ചുമ്പനത്തിന്റെ സുഗന്ധം എട്ടു ദിവസത്തോളം തങ്ങി നിന്നു.

" ആഹ്, ഈയി  വട്ടൻ മൊയ്ല്യാരു ഇന്നും ബഡായി അടിക്കാണല്ലോ  ഒറ്റക്ക്  

" ഞ്ഞി ഒന്ന് പോടോ ആഡ്ന്ന് 

" ങ്ങള് ആ ച്ചപ്ര തലനോട്‌ വർത്താനം പറയാണ്ട് ബാക്കി പറി  അല്ലേൽ ന്ക്ക് ദേസ്യo  വരും  പറഞ്ഞിലാന്ന് മാണ്ട 

" ഞ്ഞി ന്ത്‌ പറയിന്നാടോ, ഐൻ അറ്റോ അവസാനോ, ഒന്നുല്ല  പറഞ്ഞാൽ തീരെ ല്ല 

അറ്റം കാണാൻ കഴിയാത്ത മദീനയുടെ പ്രണയ താഴ്‌ വേരുകളിലേക്ക് അങ്ങനെ അവർ ആഴ്‌ന്നിറങ്ങി

        *തുടരും*
 ✍🏻 *mihras koduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

         *കുഞ്ഞായിൻ മൊയ്ല്യാരും വാഴ കുഞ്ഞുങ്ങളും*
     *ഭാഗം :3*
http://mihraskoduvally123.blogspot.com/2020/07/blog-post_29.html
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
    

             മണ്ണും വിണ്ണും മാമലയും പ്രണയിച്ച മദീനയിലെ സുൽത്താൻ ﷺലോകാനുഗ്രഹി 

ഓരോ ചരിത്ര താൾ ആട്ടു  മർച്ചു   ഞമ്മളെ കുഞ്ഞായിൻ മൊയ്ല്യാരു വാഴ കുഞ്ഞുങ്ങളെ തലോടി അവരുടെ സ്നേഹം ആവോളം ആസ്വയിച്ചു 

അതല്ല രസം ഐൻ എടേൽ ആരും കാണാൻ ല്ലാന്ന് വിചാരിച്ചു  ഞമ്മളെ ന്യൂ ജനറേഷൻ വട്ടൻ മൂപ്പരെ കഥകൾ ഒക്കെ മാറി നിന്ന് കേക്ക്ണ്ണ്ട്  പച്ചേങ്കിൽ  നേരെ കണ്ടാച്ചാൽ ഓരോ , പാമ്പും കീരീo കളിയും  അതായി പ്പോ കഥ 


   " കുഞ്ഞായിനെ.. 

" ഹാ താരാപ്പോ , ബീരാനോ അനക്ക് ന്നെ ഒക്കെ ഓർമണ്ടോ ടോ 

" അഹ് ന്ത്‌ പർച്ചിലാ 
"  ആഹാ 

" അല്ല, പെര്ത്ത് നന്ദി ണ്ട് ട്ടോ, അനക്ക് പടച്ചോൻ ഐനോക്കെ കൊണം ചെയ്യട്ടെ... 

ഒന്നും മന്സിലാവാതെ  ഞമ്മളെ മൊയ്ല്യാരു അന്തം വിട്ടമായിരി നോക്കിന്ന് 

അപ്പോ, ബീരാനിക്ക   ഓരെ മോൻ നന്നായ കഥ ആട്ടു പറഞ്ഞ് 

ന്താന്നോ 
ഞമ്മളെ അരവട്ടൻ,  മൊയ്ല്യാരെ സ്വലാത്ത് ചൊല്ലാൻ  തോട്ങ്ങിന്ന്  പിന്നെ നിക്കാരവും ഓത്തും . ഓന് ആകെ പാടെ മാറി ക്ക്ന്ന് ന്ന് മ്മാനോടും പ്പാനോടും പ്പോ ഓന് ഭയങ്കര ബഹുമാനോക്കെ ആണേലോ, 

എല്ലാം ആട്ടു കേട്ടപ്പോ , മൊയ്ല്യാരു ആകെ അത്ഭുതം പിടിച്ച പോലെ ആയിക്ക്ണ്  
ന്നലെ ക്കൂടി  തല്ല് പിടിച്ചല്ലെ ഓന് പോയത് പിന്നെ എങ്ങനെ  ഇങ്ങനെ ക്കെ തോന്നാണ്ട് ക്കാ 

നിറഞ്ഞ മന്സോണ്ട് നന്ദി പറഞ്ഞു ബീരാന്ക്ക പോയ്‌ 

വാഴ കുഞ്ഞുങ്ങളും അഭിനന്ദന പൂക്കൾ കൊണ്ടു മൊയ്ല്യാരെ മൂടി 

" മൊയ്ല്യാരെ ങ്ങൾ അറിഞ്ഞോ, ഉസൈൻ മരിച്ചിക്ക്ണ് 

" إنّا لله و إنّا إليه الراجعون....

" നാളെ ആണേലോ, മയ്യത്ത് നിക്കാരം മോൻ ദുബായ് ന്ന് ബരണം ന്ന് 

" ഞ്ഞി നടന്നോ, ഞാൻ ബര 

ന്നെലെ  ഓന കണ്ട് മന്നതായിനോണ്ട്  ആകെ ബേജാർ ആയി 

ത്രെ ള്ളു മന്സന്റെ കഥ 

" പോണ്ലെ , ങ്ങള് ബേജാറാവല്യ 

" പോണം, ഞമ്മൾ മരിച്ചാൽ ആരെലും ബരണ്ടേ, ഓതണ്ടേ ഐൻ ഞമ്മളും പോണം 

അപ്പോളും വാഴ കുഞ്ഞുങ്ങൾക്കും സംസയം ന്തിനാ മരിചോൽക്ക് ഓത് ന്നത് ന്ന് 
മൊയ്ല്യാരെ ആരാ മോൻ ആ സംസെയവും ആട്ടു തീർത്ത് കൊട്ത്ത് 

ഞമ്മക്കും അഹ് കേക്കലെ 

ഞമ്മൾ മാത്രല്ല ട്ടോ ഓന് ഇതൊക്കെ ഒള്ഞ്ഞ് കേക്ക്ണ് ണ്ട്  അര വട്ടൻ പസെങ്കിൽ ആരും കാണില്ലാന്ന്  മാത്രം 

    മരിച്ച പോരേൽ പോണം ഓൽക്ക് മാണ്ടി ഖുർആൻ ഓതണം, മയ്യത്ത് നിക്കരിക്കണം, ആടെ മാണ്ടിയെ എല്ലാ സഹായോ, ചെയ്ത് കൊട്ക്കണം 

ഇപ്പോ കാലത്ത് കണ്ട് വരുന്ന ഒന്നാണ് അപ്പോരെൽ പോയി ബല്ലാണ്ട് കരഞ്ഞു കച്ചറ ണ്ടാക്കൽ, അതൊന്നും പാടില്ലാത്തതാണ്  
 
ഐൻ കാരണവും  മൊയ്ല്യാർ പറഞ്ഞ്ക്ക്ണ് 

ബുഖാരി മുസ്‌ലിം (റ): നിവേദനം ചെയ്തോലോ, അബൂ മൂസൽ അശ്അരി (റ)പറഞ്ഞ്ക്ക്ണ് മുത്ത് നബി ﷺബന്ധം വിചേദിചോരോട് ഞാനും ബന്ധം വിചേദിച്ചിരിക്ക്ണ് , മരിചോരുടെ പേരിൽ ഒറക്കെ കരയുകയും വിപത്ത് വരുമ്പോൾ തല മുണ്ഡനം ചെയ്യെയും   വസ്ത്രം പിച്ചി ചീന്തുകയും ചെയ്യുന്നവരോട് മുത്ത് നബി ﷺബന്ധം വിചേദിച്ചിരിക്കുന്നു. 
പോരാത്തെയിന്, ബന്ധുക്കൾ തന്റെ (മരിച്ചയാളുടെ )ഗുണങ്ങൾ പറഞ്ഞ് അട്ടഹസിക്കുന്ന കാരണത്താലും മയ്യത്ത് ഖബറിൽ ശിക്ഷിക്കപെടും (ബുഖാരി, മുസ്‌ലിം)

സത്യം പറഞ്ഞാൽ ന്ക്കും അത്ഭുതം ആയി പോയി ട്ടോ കൊണം പറഞ്ഞാലും കേടാണ് ന്ന് കേട്ടപ്പോ , 
സരിയാ, ആ നേരം കൂടി ഐറ്റക്ക് മാണ്ടി ഓതിയാൽ ഓൽക്ക് അഹ് ഒരു കാര്യആവും 

ഞാൻ കഥ എഴുതാന് മാണ്ടി മിണ്ടാണ്ട് കേട്ട് നിന്നങ്കിലും ഞമ്മളെ വാഴ കുഞ്ഞുങ്ങൾ രക്ഷിച്ചു നിക്ക് ചോയ്ക്ക്യാൻ ഉള്ളൂടി ഓരു ചോയ്ച്ചുക്ക്ണ് 

ഐൻ മൊയ്ല്യാരു  മന്സിലാണ കോലത്തിൽ മറുപടി തന്ന്ക്ക്ണ്  

തുർമുദി നിവേദനം :മരണപെട്ടയാളുടെ പേരിൽ ഹാ കസ്ടം, തീരാ നസ്ടം എന്നിത്യാദി എന്നൊക്കെ പറഞ്ഞ് അട്ടഹസിച്ചാലെ ആ മന്സനെ രണ്ട് മലക്ക്കളെ പടച്ചോൻ ഏൽപ്പിക്കുന്നതാ ഓരു മന്ന്ട്ട് ഓരെ പ്രഹരിചോണ്ട് ചോയ്ക്കും "ഞ്ഞി അങ്ങനെ ആയിനോന്ന് "

നുഹ്മാനുബ്നു ബശീർ (റ)വിൽ നിന്ന് ബുഖാരി (റ)നിവേദനം :അബ്ദുള്ളാഹിബ്നു റഹാഅ(റ)വിന് ബോധ ക്ഷയം ബാധിച്ച പ്പോ, അദ്ദേഹത്തിന്റെ സഹോദരി കരയാൻ തോട്ങ്ങി  " ഹാ, ന്റെ നാസമേ,... എന്ന് പർഞ്ഞ് അവർ ആ മന്സന്റെ ഓരോ കൊണവും എണ്ണി പർഞണ്ടിരുന്ന്, ബോധം തെളിഞ്ഞ പ്പോ, അദ്ദേഹം സഹോദരിയോട് പർഞ്ഞ് : ഞ്ഞി പലതും പറഞ്ഞോ ക്കെ ന്നോട് ചോയ്ക്കപ്പെട്ടു 'ഞ്ഞി അങ്ങനെ ആയിനോന്ന്, 'എന്ന് 
അതോണ്ട് ന്തായി പിന്നെ അദ്ദേഹം മരിച്ചപ്പോ, സഹോദരി പിന്നെ കരഞ്ഞില്ല, ഐന്റെ കൊണ ക്കെ മന്സിലായല്ലോ, 

പടച്ചോൻ ഓരോ ആൾക്ക് കണക്ക് ആക്കിയ നേരത്തുമ്പോ  ഒരാട്ട് പോവും  അത് നല്ല കോലത്തിൽ മുത്ത് നബി കണ്ട് ﷺആവാൻ ഞമ്മക്ക് ദുആർക്കാ  

" മൊയ്ല്യാരെ, 

ആദ്യം  ഒരന്താൾപ്പായിനി  പിന്നെ ഓന്റെ ബാപ്പ മന്ന് പറഞ്ഞ ഓന്റെ മാറ്റം ആലോയിച്ചപ്പോ , പിന്നെ 

" ന്തായി മോനെ 

" ങ്ങള് ക്കി പോര്ത്തപെട്ടരണം 

ന്താ പറയ മൊയ്ല്യാരെ കണ്ണും ഖൽബും നെർഞ്ഞ്ക്ക്ണ് 

മൂപ്പർ ഓനെ കൂട്ടി മരിച്ച പോരേൽ പോയി ഖുർആൻ ഓതാൻ ആക്കി  കാണുന്നോൽക്ക് ഒക്കെ അഹ് ഒരു അത്ഭുത കാഴ്ച തന്നെ ആയിനി 

കാരണം പറയണ്ടേലോ, കള്ളും കഞ്ചാവ് ഒക്കെ ആയി നടുന്നാ ഓന് അല്ലെ പ്പോ ങ്ങനെ

മതി ബാക്കി നാളെ പറയാ ഞമ്മക്ക്  മരിച്ച പോരേൽ അല്ലെ ഞാൻ ബല്ല്യ പറഞ്ഞാ പോരെലോ കൊർച് ഓതട്ടെ, ട്ടോ 

         *തൊടരും*
✍🏻 *mihras koduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

      *കുഞ്ഞായിൻ മൊയ്ല്യാരും വാഴ കുഞ്ഞുങ്ങളും*
     *ഭാഗം :4*
http://mihraskoduvally123.blogspot.com/2020/07/blog-post_29.html
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃


       മരിച്ച പോരെന്നു എല്ലോ കയിഞ്ഞ് പോഉമ്പോലേക്ക്  നേരം കുറെ ആയി പോയി 
മൊയ്ല്യാരെ ബീവി ഞമ്മളെ പാത്തുമ്മത്താ ന്തോ പറയോ ന്ന് ളള പേടിയും ആയി മൂപ്പര് പോരേൽക്ക് കേറി 

" ഹാ ങ്ങള് മന്നോ, 

" പാത്തുഓ,, ഞമ്മക്കും ഓരോസം മരിക്കണ്ടേ... 
ആടെ പോയി മന്നേൽ പിന്നെ ആകെ ബേജാറായി പോയി, പിന്നെ ഖബർ തന്നെ ഓർമ 

" ആഹ്, മോന്റെ കാര്യാലോയിക്കുമ്പോ, നെഞ്ചിൽ ഒരാന്തലാ 

         ആഹ് പിന്നെ  ആ കുട്ടി മന്ന്ക്ക്ണ്, ങ്ങളെ ക്കാൾ മുൻപ് ആട്ന്ന് എറങ്ങിന്ന് പറഞ്ഞ്  ഓന് ങ്ങള് ന്തോക്കെ പട്പ്പിച്ചു കൊട്ക്കണം ന്ന് 

" ആര് , ബീരാന്റെ മോനോ 
" ആഹ് 

മൊയ്ല്യാര് അങ്ങനെ  മന്ന സീണം മാറ്റി മോന്റെ മുറീൽ കാത്ത് നിക്ക്ണ (ഞമ്മളെ അര വട്ടൻ :ബീരാൻക്കന്റെ മോൻ സൽമാൻ ) അട്ത്തേക്ക് ചെന്ന് 
രണ്ടാളും പട്ക്ക്യട്ടെ ന്ന് ബിയാര്ച്ചു പാഠം തുടങ്ങി  ഒന്ന് ന്ന് തൊട്ങ്ങണല്ലോ അതാണല്ലോ ഐന്റെ സരി 

സത്യ വിസ്വാസം 

പടച്ചോൻ പറഞ്ഞ്ക്ക്ണ്:" ജനങ്ങളെ, ങ്ങളെo ങ്ങക്ക് മുന്നെ ള്ളോരെo സൃസ്ടിച്ച  നാഥന് ങ്ങള് ആരാധന ചെയ്യാന്ന്. ങ്ങള് ഭക്തി ള്ളോൽ ആവാൻ മാണ്ടി. ഭൂമിയെ ങ്ങക്കവന് വിര്പ്പായും ആകാസത്തെ മേൽ തട്ടായും സൃസ്ടിച്ചിരിക്ക്ണ് ന്ന്. മോളിൽ ന്ന് അവന് വെള്ളോ ഇറക്കയും അഓണ്ട് ങ്ങക്ക് ഭസ്സണമായ് കായ്കനെയ് കൾ ഉൽപാദിപ്പിക്ക്യ ചെയ്തു. ഐനോണ്ട് ങ്ങള് അള്ളാഹു വിന് പങ്ക്കാരെ കൂട്ടര്ത്, ങ്ങള് ഇതെല്ലാം അറിയുന്നോൽ ആയിരിക്കെ, "

തൊക്കെ  ഖുർആൻ ൽ പറഞ്ഞാ ട്ടോ സംസയ ള്ളോൽക്ക് നോക്കാ  അൽ -ബഖറെൽ ണ്ട് 

പിന്നേം പടച്ചോൻ പറയാന്  ഫത്ഹ് ൽ " അള്ളാഹു ലും ഓന്റെ റസൂലും ﷺവിസ്വയിക്കാത്ത സത്യനിസെദികൾക്ക് നാം ജ്വലിക്കുന്ന നരകത്തിലെ തീ ഒര്ക്കീക്ക്ണ് ന്ന് ". 

ഞമ്മൾ വിചാര്ച്ചമായ്രി ഒന്നല്ലാലെ മൊയ്ല്യാര് ആൾ പുലി അന്നെ ബാക്കി ഊടി കേക്കലെ  

അലി (റ)നോട്‌ മുത്ത് നബി ﷺപറഞ്ഞ് ക്ക്ണ് :അള്ളാഹു പറഞ്ഞായി ജിബ്‌രീൽ (അ) ന്നോട് പർഞ്ഞ് "ലാഇലാഹ ഇല്ലല്ലാഹു "എന്നഹ് ന്റെ കോട്ടയാഉന്നു. ഐൽ പ്രവേസിച്ച ആൾ ന്റെ സിസ്സ യിൽ നിന്ന് രസ്സ പെട്ടിരിക്ക്ന്ന് ". തോന്നും മൊയ്ല്യാരു ബെർതെ പറയണല്ലട്ടോ, ഇതൊക്കെ ഹദീസ് ൽ മന്നതാ ഇത് ഇബ്നു അസാക്കിർ ൽ കണ്ട് ക്ക്ണ്  മാണച്ചാ നോക്കി ക്കൊ, 

" മൊയ്ല്യാരെ പടച്ചോനായിറ്റാ ന്റെ മുന്നിൽ ങ്ങളെ കൊണ്ടോന്നഹ് അല്ലേൽ ന്ക്ക് തൊക്കെ ആരാ പറഞ്ഞരാ  ഞാൻ ആ താടി ഉം മുടി ഉം കുടി ഉം വലി ഉം ആയി ദുനിയാവിൽ സുയിക്കിന്ന പിരാന്ത് പിട്ച്ച വിഡ്ഢി ആയി പോയിന് 

" എല്ലാ ത്തിന് ഒരു സമയണ്ടെ ടോ, പടച്ചോൻ ങ്ങനെ ക്കെ കണക്കാക്കിക്ക് ണ് , 

 " ന്നാ  ഞ്ഞി പോയിക്കോ , നേരം മോന്തി ആഹ്ന്നേൽ  മുന്നെ 

സലാം പറഞ്ഞ് ആ സൽമാൻ പോയി ,
 പാവം 
മൊയ്ല്യാരെ മോൻ മയമ്മദ് പ്പോ ബല്ലാത്ത ചിന്തേലാ, ഓന്റെ കഴിഞ്ഞ കാലത്തെ കൊർച് 

സ്നേഹോം, സംരസണഓ തന്ന ഈ പാവം പ്പാനെ മറന്ന കാലം പെണ്ണിന്റെ ച്ചതീൽ ഓന്റെ ജീവിതം കട്ട്മ്മൽ ആയ കാലം 

നല്ലോണം മാസം കയിഞ്ഞ് കൂടാൻ ളള വക ണ്ടായിറ്റും  ഓളെ ബാക്കും കേട്ട്  കൊറേ വാരാൻ അറബി നാട്ടിൽ പോയിറ്റ്  എല്ലാം നസ്ട പെട്ടു മന്നപ്പോ  ഓക്ക് മാണ്ട ഓനെ  കാരണം  ഇനി ഓനോട്‌ ഒന്നിനും പറ്റൂല, ഓളെ പത്രാസ് നിക്കാന്ന് തോന്നിയപ്പോ , ഓൾക്ക് ഓന് ഒരു ഭാരായി  

മ്മ ക്കും ബാപ്പക്കും മക്കൾ അങ്ങനെ ആഊലല്ലോ, ഐനോണ്ട്  ഓൽ രണ്ട് കയ്യും നീട്ടി മോനെ മാങ്ങി നോക്കി ... 

ഓനെ കുളിപ്പിച്ചും എല്ലാം മറന്ന് തമാസ പർഞ്ഞ് ച്ചിർപ്പിച്ചും മ്മളെ മൊയ്ല്യാരും പാത്തും ദിവസാട്ട് നീക്കും 


" മൊയ്ല്യാരെ 
        മൊയ്ല്യാരെ 

" പാത്തുഓ , ആഹാരാ നോക്ക് , 
ഞാൻ ഓനെ  ഒന്ന് കുളിപ്പിക്കട്ടെ , ബടെ ആകെ പാടെ ന്തോ മണ്ക്ക് ന്ന്  തായേ, പുല്ല് പർച്ചാന് ആ യന്ത്രo മന്നെയിന്റെ  പൊടി പിടിച്ചുട്ട് ആവും 


പാത്തു വായിൽ തോർന്നതും ബല്ലാണ്ട് അന്തം വ്ട്ട് ആടെ അങ്ങനെ നിന്നോയി 

          *തൊടരും*

  ✍🏻 *mihras koduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

        *കുഞ്ഞായിൻ മൊയ്ല്യാരും വാഴ കുഞ്ഞുങ്ങളും*
     *ഭാഗം :5*
http://mihraskoduvally123.blogspot.com/2020/07/blog-post_29.html
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

     
         " ലാ ഔല വലാ 
    ന്താപ്പോ ഞാൻ ഈ കാണത് 

പൊട്ടി കരഞ്ഞോണ്ട് പാത്തുമാനെ കെട്ടി പിടിച്ചു മാരോൾ, ന്ക്ക് പൊരുത്ത പെടണേ,, മ്മാന്നും പറഞ്ഞ് ആർക്കുകയാണ് 

ഒന്നും മന്സിലാവാണ്ട നിന്ന ഉമ്മാനോട്  മോൻ പറയാൻ തൊട്ങ്ങി 

ഓളെ പോരന്റെ അട്ത്ത്ള്ള വീട്ടിലെ കഥ 

പരസ്പരം സ്നേകിച്ചും സന്തോസ് ച്ചും ഓലെ പോരേലെ എന്നും പെരുന്നാൾ 

ഓന്റെ എന്നെത്തെയും സമാധാനക്കേടു കണ്ട് ഓന് 
 ഓരോടു തന്നെ ചോയ്ച്ചപ്പോ ഓൽ പറഞ്ഞത് ന്താന്നോ, 

ആണ്ങ്ങൾ നന്നായാൽ പോരേൽ ഒര് പ്രസ്നഉ ണ്ടാവുല ന്ന്, കെട്ടി കൊണ്ടൊരുന്ന പെമ്പർന്നോളോട് മ്മെ, പ്പെ, ന്താന്ന് ന്നും ഓലെ ബെല ന്താന്നും പറഞ്ഞോടുക്കണം 
മ്മാണ് അമ്മായിമ്മ അല്ലാന്നു മാരോളും, മാരോൾ അല്ല  മോളാണ് ന്ന് അമ്മായിമ്മയും വിചാരിച്ചാ തീരുന്ന പ്രസ്നമേ, ഉള്ളു അത് മനസിലാക്കാണ്ട് വന്നോൾ ന്ന് മ്മെo ബിജാരിക്കും  ഓളും ബിജാരിച്ചു പോര ഒര് യുദ്ധ ഭൂമി ആക്കും അതന്നെ ആണ് ബല്യ പ്രസ്നം 

ഓന് എന്നും ഓളെ പോരേൽ സൊയില്യക്കേടായിൻ ഓലെ, എന്നും കുറ്റം. അതങ്ങനെ ല്ലെ ണ്ടാവു അച്ചി വീട്ടിൽ അട്ട പറ്റി കിടന്നാൽ അഹ് മന്സിലാക്കാൻ ള്ള ബിബരം ഓന് ല്ലാണ്ട് പോയ്‌ 

നല്ല നെൽക്ക് പോയിനിച്ചാൽ തോന്നും ണ്ടാവൂലായിന്  മ്മാനേം പ്പാനേം ബേജാറാക്കി പോയെന്റെ കൊണം അല്ലാണ്ട് ന്ത്‌ 

പ്രസ്നല്ല ഓക്കും നല്ലോണം കിട്ടീക്ക്ന്ന്  ഓളെ കാക്ക കൊണ്ടൊന്നോളോട്  ബെടെ ആ പാവം പാത്തുതാനെ ബേജാറാക്കേയിന് മാത്രം ഓളും പട്ച്ചു അങ്ങനെ മാണം  ഇനി ഓൾ നന്നായി കോളും 

  " ഹാ താരാപ്പോ , ന്റെ മോനും മോക്കും ഈ ബയി ഒക്കെ അറിയോ 

മറുപടി ഇല്ലാണ്ട് നെലോൾച്ച കണ്ണും താത്തിട്ട് ഓൽ രണ്ടാളും ആടെ ന്നെ നിന്ന് 

" ന്തിനാ പ്പോ ന്റെ മക്കൾ കണ്ണൊക്കെ നെർക്ക് ണഹ് , ഈ ബാപ്പ  ള്ളോളം കാലം അയിന്റെ കാര്യല്യ ട്ടോ , ഞാ നോക്കും ആരൊക്കെ പർത്തിച്ചാലും  

അന് ക്ക് അറിയോ മോനെ 
അള്ളാഹു പറഞ്ഞ്ക്ക് ണ് :" അള്ളാഹു ന്റെ ഉത്തരവ് സക്തി യുക്തo നൽകിയെന് സെസം ഐൻ വിപരീതം പ്രവർത്തിക്കുക യും അള്ളാഹു കൂട്ടി ചേർക്കാൻ കല്പിചെയ് നെ വേർപെടുത്തെ ഉം ഭൂമിയിൽ കോയിപ്പം ണ്ടാക്കെ ചെയ്യുന്നോൽ അത്രേ അവര് (അധർമ കാരികൾ )അവർ തന്ന ആണ് നസ്ടം കാരും " (അൽ ബഖറ). 

ഇസ്ബഹാനി (റ)നിവേദനം ചെയ്യാണ് :ഞങ്ങൾ തിരു ﷺസന്നിധിയിൽ ഇരിക്കുമ്പോ, മുത്ത് നബി ﷺപറഞ്ഞ് :ചാർച്ച മുറിച്ചവന് നമ്മോടൊപ്പം ഇരിക്കരുത്. ഇത് കേട്ട ഒര് യുവാവ് സദസിൽ ന്ന് എണീറ്റു അപ്പോ അയാളുടെ മാതൃ സഹോദരി ആടെ മന്ന്. അവർ തമ്മിൽ പിണക്ക ത്തിലായിനു, അവർ അയാൾക്ക് മാണ്ടി പൊറുക്കൽ തേടി. ഐൻ സെസം അയാൾ സദസിൽ തിരിച്ചു മന്ന്. മുത്ത് നബി ﷺ:പറഞ്ഞ് " കുടുംബ ബന്ധം മുറിചോൽ ള്ള സദസിൽ കാരുണ്യം ഇറങ്ങൂല 
മുഹമ്മദ്‌ ബാഖിറിന്റെ പിതാവ് സൈനുൽ ആബിദീന് (റ)പറയുന്നു :കുടുംബ ബന്ധം വിചേദിചോലോട് നീ സഹവസിക്കരുത്. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ അവൻ സബിക്കപെട്ടവനാണെന്ന് ഞാൻ കണ്ട് ക്ക് ണ്. 

" പ്പോ, ന്റെ മക്കക്ക് മന്സിലായിലെ, ഇതൊക്കെ ബല്യ കാര്യാണെന്ന്, പടച്ചോൻ ഇട്ട ആയിസ് വരെ സ്നേഹിച്ചും സന്തോസിച്ചും കയിയ അതാണ്‌ മാണ്ടിയെ, ഞമ്മൾ ഒക്കെ ഓന്റെ അടിമകൾ മാത്രണ്, ഓന് ബിളിക്കു മ്പോ പോണ്ടി ഓല് 


" മൊയ്ല്യാരെ , ന്നാ ഞാൻ പോട്ടെ  ഓന്  ഒറ്റക്ക് ബരാൻ ഒര് മടി പറഞ്ഞപ്പോ, കൂടെ പോന്നതാ 

" ഹാ ആയ്ക്കോട്ടെ ബീരാനെ 

 ബീരാൻക്ക അഹ് പറഞ്ഞ് പോയി , 

" ന്നാലെ മ്മെo മക്കളും കഥ പറഞ്ഞിരിക്കി  ഞാൻ പറമ്പിൽ ക്ക് പോട്ടെ 

യാത്ര പറഞ്ഞ് കൈക്കോട്ടും എടുത്തു മൂപ്പരു നടന്നു  കൂട്ടിന് ബയിൽ എത്തിയപ്പോ, സൽമാനും കൂടി  ഓന് പ്പോ മൊയ്ല്യാരെ സ്വന്തം ആളാണല്ലോ, 

" മൊയ്ല്യാരെ ന്ക്ക് പടച്ചോൻ പൊർത്ത് തരോ, ന്തോരോ കാലം ഞാൻ ഓനെ മറന്ന് നടന്നിലെ, ഞാൻ ന്തൊരു പാപിയാ മൊയ്ല്യാരെ  ന്റെ കാലം ങ്ങനെ ആയി പോയല്ലോ 

" സാരല്ലടോ, പ്പോ എനക്ക് സരീo തെറ്റും മന്സിലായിലെ  പടച്ചോനോട്‌  പൊർത്ത് തരാൻ ദുആർക്ക് ഓന് കാരുണ്യ വാനാടോ 

    മൊയ്ല്യാരു പാവത്തിന് എല്ലാം പറഞ്ഞ് മന്സിലാക്കി കൊട്ത്ത്  ഞമ്മക്ക് അഹ് കേക്ക , ഞമ്മള് പെര്ത്ത് മുന്തിയോൽ അല്ലലോ, 

അള്ളാഹു പറഞ്ഞു :" പസ്‌ച്ചാതാപം സീകരിക്കാൻ അള്ളാഹു ബാധ്യത ഏറ്റിട്ടുണ്ട് അറിവ് കേട് നിമിത്തം തിന്മ ചെയ്യുകയും  എന്നിട്ട് താമസിയാതെ പസ്‌ച്ചതപിക്കുകയും ചെയ്യുന്നോൽക്ക് മാത്രമാകുന്നു. അങ്ങനെ ഉള്ളോലുടെ പസ്ച്ചാതാപം അള്ളാഹു സീകരിക്കുന്നതാണ്. അള്ളാഹു എല്ലാം അറിയുന്നോനും യുക്തിമാനുമാണ്. പസ്‌ച്ചാതാപം എന്ന് പറീന്നത് തെറ്റ് ചെയ്തണ്ട് നിക്കേo ന്നട്ട് മരണം ആസന്ന ആഉമ്പോ ഞാനിതാ പസ്‌ച്ചാതപിക്കുകയും എന്ന് പറയുന്നോൽക്ക് ള്ളത് അല്ല. അങ്ങനെ ഉള്ളോൽക്ക് പടച്ചോൻ വേദന യേറിയ ശിക്ഷയാണ് ഞാൻ ഒരുക്കിയിരിക്കുന്നത്. (നിസാഹ്)

" ന്ക്ക് പേടിയാണ്  മൊയ്ല്യാരെ, 

" ഹ പേടിക്കേണ്ട ടോ, 
അള്ളാഹു പറയുന്നുണ്ട് :" സത്യ ബിസ്വാസികളെ ങ്ങൾ അള്ളാഹു വിങ്കലേക്ക് നിഷ്കളങ്കമായ പസ്‌ച്ചാതാപം കൊണ്ടു മടങ്ങുക, നിങ്ങളുടെ രക്ഷിതാവ് ങ്ങളുടെ പാപങ്ങൾ മായിച്ചു കളയേയും താഴ്‌ ഭാഗത്ത് അരുവികൾ ഒഴുകുന്ന സ്വർഗ്ഗ തോപ്പിൽ ങ്ങളെ പ്രവേസിപ്പിക്കുകയും ചെയ്തേക്കാം (തഹ്റീം)
ആരെങ്കിലും വല്ല തിന്മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവർത്തിക്കുകയോ ചെയ്തിട്ടും അല്ലാഹുവിനോട് പാപ മോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാ നിധിയുമായി അള്ളാഹുവെ അവൻ കണ്ടെത്തുന്നതാണ് (നിസാഹ്)

" മൊയ്ല്യാരെ ങ്ങള് ക്കി മാണ്ടി ദുആർക്കി ട്ടോ ന്റെ പാപം പൊർക്കാൻ , ചെയ്ത് കൂട്ടിയതിന് ഓഹും അറ്റം കാണില്ല 

" ഇൻഷാ അല്ലാഹ് ഞ്ഞി ഇന്ക്ക് ദുആർക്ക്, പടച്ചോൻ കേക്കും എടൊ  ഞ്ഞി ആത്മാർത്ഥ മായി പറഞ്ഞോ  

" ഉം 

" ഞ്ഞി പ്പോ, പ്പോ, ന്ക്ക് കൊർച് പണിണ്ട് ബെടെ  ന്ന് കൊറേ കൊല വെട്ടാൻ ണ്ട് 

ഓന് പോയ്‌  പറമ്പിൽ ക്ക് കാൽ വെച്ച മൊയ്ലാരു ആകെ അന്തം വിട്ടോയി  

      *തൊടരും*
✍🏻 *mihras koduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

       *കുഞ്ഞായിൻ മൊയ്ല്യാരും വാഴ കുഞ്ഞുങ്ങളും*
      *ഭാഗം :6*
http://mihraskoduvally123.blogspot.com/2020/07/blog-post_29.html
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃


       ന്താപ്പോ കഥ പടച്ചോനെ 

ആകെ മൊത്തം നടന്ന് കണ്ട്  ഒരറ്റ വാഴക്കും  കൊലല്ല  ആരാപ്പോ , ന്റെ പറമ്പിൽ മന്ന് ന്റെ കൊല വെട്ടിയത് 

എത്രൂസത്തെ അധ്വാനാത് ഓരോസം കൊണ്ട് ല്ലാണ്ട് ആയത്  

പടച്ചോനെ അറിവില്ലായിട്ടായിരിക്കും ആരായാലും ഇതൊക്കെ ചെയ്തു പോയത് 
കളവിനെ അവന് ഭയന്നില്ല 
       അറിയായിറ്റ് അല്ലെ പടച്ചോൻ ഓൽക്ക് പൊർത്ത് കൊട്ക്കട്ടെ 

" ഞ്ഞി ന്താ കുഞ്ഞായിനെ ബെസ്മിച്ചിരിക്കണെ

" ഹാ ബീരാനോ, അതൊന്നും പറയണ്ട ടോ, ഞ്ഞി ഈ പറമ്പിൽ ക്ക് ഒന്നോക്ക് 

" ഹാ, കൊല വെട്ടി ലെ എങ്ങനെ ണ്ട് കോറോണ ഒക്കെ അല്ലെ ലാഭം ണ്ടോ, 

" ഒന്ന് പോടോ, ആട്ന്ന്, ഞാൻ അഹ് ബിറ്റ്ട്ട്  ഉസ്മാന്റെ പോരീക്ക് ന്തേലും കൊട്ക്കാന്ന് ആലോയിച്ചു നിന്നായിന്, പ്പോ മന്നോക്കുമ്പോ ഒറ്റ കൊലെ മ് ഇബടെ ല്ല 

" അല്ലാഹ് 
" സാരല്ല ടോ, ന്ക്ക് പേടി പടച്ചോനെ ആണ്, ന്ക്ക് പ്പോ അഹ് കിട്ടീറ്റ് മാണ്ടലോ, ചെലവ് കയ്യാന് 

മൊയ്ല്യാരു അഹ് പറഞ്ഞ് ചിന്തയിലേക്ക് ആണ്ടു  പണ്ടെങ്ങോ, പടിച്ച കിത്താബിലെ കഥകൾ മിന്നി മറഞ്ഞു 

ഒരു ഇസ്രഈലി വനിതാ അവരുടെ വീട് രാജവിന്റെ കൊട്ടാരത്തിന് അടുത്ത് ആയിരുന്നു ഉണ്ടായിരുന്നത്. കൊട്ടാരത്തിന് മാനക്കേട് ഉണ്ടാക്കുന്ന ആ കുടിൽ അവിടെ നിന്നും പൊളിച്ചു നീക്കം ചെയ്യാൻ പല പ്പോയും  രാജാവ് ആ സ്ത്രീയോട് ആവസ്യപെട്ടിട്ടും ആ സാധു സ്ത്രീ അയിന് സമ്മതിച്ചില്ല 
ഒരിക്കൽ സ്ത്രീ പുറത്ത് പോയ തക്കം നോക്കി  രാജാവിന്റെ ആക്ഞ പ്രകാരം ആ കുടിൽ തകർത്ത് കളഞ്ഞു കൊട്ടാര പരിവാരകർ 
ആ പാവം തിരിച്ചു വന്നപ്പോൾ തന്റെ ഇരിക്കക്കൂര നഷ്ട പെട്ടത് കണ്ട്, കാര്യമന്നേഷിച്ചപ്പോൾ രാജ കല്പനയാണെന്ന് ആയിരുന്നു കിട്ടിയ മറുപടി. അവർ അവിടെ ഇരുന്നു കരയാൻ തുടങ്ങി രണ്ട് കണ്ണും ആകാശ ത്തേക്ക് ഉയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു 
    " എന്റെ യജമാനനും സംരക്ഷകനുമായ നാഥാ, ഞാനിവിടെ ഇല്ലെങ്കിലും എന്റെ ഇരിക്കക്കൂര സംരക്ഷിക്കാൻ നീ ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ, ബലഹീനരെ സഹായിക്കാനും ആക്രമികളെ കൈകാര്യം ചെയ്യാനും നീ കഴിവുള്ളവനാണല്ലോ, "

നിറകണ്ണുകളുമായി ആ പാവം തന്റെ കുടിലിന്റെ തറയിൽ ഇരിക്കുമ്പോൾ രാജാവ് പരിവാരങ്ങളോടോപ്പം ആ വഴി എഴുന്നള്ളി. പരിഹാസ പൂർവമയാൾ ആ സ്ത്രീയോട് ചോദിച്ചു " നീ എന്ത് പ്രതീക്ഷിച്ചാണ് ഇവിടെ ഇരിക്കുന്നത്? "

ആ പാവം വിട്ട് കൊടുത്തില്ല നിറ മിഴിയാലെ അവർ പറഞ്ഞ് :നിന്റെ കൊട്ടാരം തകർന്ന് വീഴുന്ന സുന്ദര മുഹൂർത്തം കണ്ക്കുളിർക്കെ കാണാനാണ് ഞാനിവിടെ ഇരിക്കുന്നത്.അവളുടെ പ്രതികരണം കേട്ട് പുച്ഛത്തോടെ രാജാവ് മുന്നോട്ട് നീങ്ങി. അന്ന് അർദ്ധ രാത്രിയായപ്പോൾ തിരുമേനിയടക്കം കൊട്ടാരം ഭൂമിയിലേക്ക് താഴ്ന്നു പോയി. കൊട്ടാര മതിലിന്റെ ഒരു ഭാഗത്ത്‌ ഇങ്ങനെ ഒരു കവിതാശകലം ഉല്ലേഖനം ചെയ്തിരുന്നു. 

       " പരിഹസിക്കുന്നോ, നീ പ്രാർത്ഥനയാലെന്നെ 
പ്രാർത്ഥന തൻ പ്രതിഫലന ശക്തി നീ അറിയുമോ 
രാത്രി തൻ അമ്പോട്ടും പിഴക്കാറില്ലെന്ന് ഓർക്കുക 
ദീർഘ മെങ്കിലും അതിനുമുണ്ടാകുമൊരന്ത്യo
നീ കാണുന്നതെന്തോ അതാകുമവന് ഇച്ഛ
ഇല്ല നിനക്കൊരു ശാശ്വത ശ്വാസം തീർച്ച !  "

ആക്രമികള്ടെ ബുദ്ധിമുട്ടിക്കലിൽ നിന്നും നിഷേധികളുടെ വഞ്ചനകളിൽ നിന്നും അള്ളാഹു നമ്മെ കാക്കട്ടെ... 

" ബീരാനെ ഞമ്മളൊക്കെ ശ്രദ്ധിക്കണം : ഞമ്മൾ പൊർത്ത് കൊട്ത്താലും പട്ചോൻ അഹ് ക്കെ ഓർമ ണ്ടാവും ഓന്റെ ബിജാണല്ലാണ്ട് ആരും കഴിച്ചിലാവൂല 

" പടച്ചോനെ ആരായാലും മാണ്ടില  ന്റെ പറമ്പ് ന്ന് എടുത്തോൽക്ക് ഞ്ഞി പൊർത്ത് കൊട്ക്ക് 

അനർഹമായ സ്വന്തം കരുത്ത് പ്രയോഗിക്കുന്നതാണ് അക്രമം 
അനുവാദമില്ലാതെ അന്യന്റെ അവകാശത്തിൽ കൈകടത്തൽ ആണെന്നും ചിലരൊക്കെ പറഞ്ഞിട്ടുണ്ട്. കവർച്ച എന്നാൽ മറ്റുള്ളവരുടെ അവകാശം കയ്യടക്കലാണ്, ഖുർആൻ, സുന്നത്, ഇജ്മാഹ് എന്നീ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഇവ ഹറാമും അനുവദനീയമാണെന്ന് വാദിക്കൽ കുഫുറുമാകുന്നു. അവിഹിതമായി ഒരു ധാന്യ മണി എടുത്താലും പാപിയാകും 

ബീരാനെ ഒരിക്കൽ ഈസ (അ)ഒരു ശ്മശാനത്തിലൂടെ പോകുമ്പോൾ ഖബറാളികളിൽ ഒരാളെ വിളിച്ചു. അയാളെ അള്ളാഹു പുനർ ജീവിപ്പിച്ചു. ഈസ നബി (അ)അയാളോട് ചോയിച്ചു താങ്കൾ ആരാണ്? അയാൾ മറുപടി പറഞ്ഞ് : ഞാനൊരു ചുമട്ടു തൊഴിലാളിയായിരുന്നു. ഒരിക്കൽ ഒരാളുടെ വിറകുമായി പോകുമ്പോൾ പല്ലിൽ കുത്താൻ അതിൽ നിന്നൊരു കൊള്ളി എടുത്തു. അത് കൊണ്ട് മരണം മുതൽ ഈ സമയം വരെ അതേക്കുറിചുള്ള വിചാരണയിലാണ് ഞാൻ 

" സാരമില്ല കുഞ്ഞായിനെ  ഓലെ ഞമ്മളെ കയ്യിൽ കിട്ടിയാൽ ഞമ്മക്ക് നേരിട്ട് പറഞ്ഞ് മന്സിലാക്കി കൊട്ക്കാ  ഞ്ഞി ബേജാറാവല്ല 

ഓൽ രണ്ടാളും കള്ളമാരെ എങ്ങനെ കണ്ട് പിടിക്കും എന്ന ചിന്തയിൽ ആണ്ടു നിക്കാണ്, കളവ് പോയെൽ ഒരു ബെസ്മഉം മൊയ്ല്യാർക്ക് ല്ല  ഓനെ പടച്ചോൻ ന്റെ കോടതി കളവ് കാരനാക്കും ന്ന പേടി അല്ലാണ്ട്, കട്ടോന് ഇല്ലാത്ത ഓന്റെ കാര്യത്തിൽ മൂപ്പര് ഇങ്ങനെ ബേജാർ ആയിട്ട് കാര്യണ്ടോ, ബല്ലാത്ത മൊയ്ല്യാരെന്നെ 

പോരേൽ ഒര് നൂറൂട്ടം പണിണ്ട് ന്നട്ട് ആ കണ്ടോന്റെ ആഖിറം ആലോയിച്ചു തല പുണ്ണാക്കുന്നത് 

ആപ്പോണ്ട് സൽമാൻ മണ്ടി വരണ്, മണ്ടി മണ്ടി ഓന് നല്ലോണം ക്കെതച്ചു പോയിക്ക്ണ്  ഇനിപ്പോ  ഓന് ന്താ പറയാൻ ളളഹ് ആവോ, 

" മൊയ്ല്യാരെ 

        *തൊടരും*
✍🏻 *Mihras koduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

        *കുഞ്ഞായിൻ മൊയ്ല്യാരും വാഴ കുഞ്ഞുങ്ങളും*
          *ഭാഗം :7*
http://mihraskoduvally123.blogspot.com/2020/07/blog-post_29.html
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

          "മൊയ്ല്യാരെ 

" ഹാ  ന്താടോ, അനക്ക് ഇനി പറയാൻ ള്ളത് 

" കള്ളനെ കിട്ടി, ന്റെ മൂത്താപ്പന്റെ പീഡെയ്ൽ ബിക്കാൻ മന്ന്ക്ക്ണ്, സംസയം തോന്നിയോണ്ട് 
മൂത്താപ്പ ഒന്ന് കണ്ണ് ഉരുട്ടിയപ്പോ , ഫുൾ അങ്ങോട്ട് പോന്നു. 

   പാവം  ആരാ ന്താന്ന്  ഒക്കെ കേട്ടപ്പോ  ആകെ ബേജാറായി , മര്ചോയ ഉസ്മാൻക്കാന്റെ മോനന്നെ 
ബാപ്പ പോയപ്പോ, വീട്ടിലെ കാര്യങ്ങൾകൊക്ക  മൊടക്കം ആയപ്പോ ഗതി കെട്ടിട്ട് കളവിനെ പറ്റി ചിന്തിച്ചു പോയതാണെലോ, പാവം. 

മൊയ്ല്യാർ സൽമാനേം ഓന്റെ ബാപ്പ ബീരാനേം കൂട്ടി വേഗം ഓലെ മൂത്തപ്പ (ബസീർക്കന്റെ പീടിയെൽക്ക് പോയി, 

മൊയ്ല്യാരെ കണ്ടെതും ഉസ്മാന്റെ മോൻ കാലിൽ വീണു നെലോൾച്ചു. 
എല്ലാ കൂടി കാണെമ് കേക്കമ് ചെയ്തു മൂപ്പരെ കണ്ണ് നെർഞ്ഞ് 

പാവം  എല്ലാ കാര്യഉം പറഞ്ഞ് മന്സിലാക്കി കൊട്ത്തു, ഓന് തന്നെ നീക്കി വെച്ച കൊലൈനി എന്ന് കേട്ടപ്പോ , ഓനും ആകെ  ചമ്മി നാറി  ചെയ്ത തെറ്റ് ആലോയിച്ചു കൊറേ കരഞ്ഞു. 

ചെയ്തത് തെറ്റ് ആണേലും ഓന്  ഒര് ബമ്പർ കിട്ടി  ന്താന്ന്  അല്ലെ, മൊയ്ല്യാർക്ക് സഹായത്തിന് ചെല്ലാൻ പറഞ്ഞ്. മൂപ്പർക്ക് ആയുസ് ള്ളകാലം ബരെ ഓന്റെ പോരേൽത്ത ചെലവ് നോക്കാന്നും പറഞ്ഞ്  

ആകെ പാടെ ഓന്റെ കണ്ണും ഖൽബും നെർഞ്ഞ്  ഒൽച്ചുന്ന് പറഞ്ഞാതി. 

എല്ലാം പറഞ്ഞ് സഭ പിരിച്ചു വിട്ട് സൽമാനും മൊയ്ല്യാരും  പിന്നെ ഞമ്മളെ ഉസ്മാന്റെ മോൻ (ഉസൈനും)വാഴ തോട്ടത്തിൽക്ക് 

കഥ പറഞ്ഞും പണി എടുത്തും  ഓൽ ആടെ സ്വർഗാക്കി 

സൽമാന്റെ ബാക്കി ക്ലാസ് തൊട്ങ്ങി 

ഞമ്മക്കും അതൊക്കെ കേക്കാൻ ഇസ്റ്റായോണ്ട്  ഞാനും ഒക്കെ കേട്ടിരുന്നു 

നിർബന്ധ നിസ്കാരത്തിന്റെ ശ്രേഷ്ഠതകൾ ഞങ്ങൾക്ക് മുമ്പിൽ  കാര്യ ഗൗരവത്തോടെ തന്നെ പറയാൻ തൊട്ങ്ങി 

അള്ളാഹു പറഞ്ഞ് :തീർച്ചയായും  നിസ്കാരം സത്യവിശ്വാസികൾക്ക് സമയം നിർണയിക്ക പെട്ട ബാധ്യതയാവുന്നു. (നിസാഹ്)

എന്ത് തിരക്കിലാച്ചാലും  അത് വിട്ട് പോവരുത് 
ഇബ്നു ഉമർ (റ)പറഞ്ഞ് :മുത്ത് നബി  ﷺഅരുളി: " എന്റെ സമുദായത്തിന് ആദ്യമായ്  നിർബന്ധമാക്കിയതും ആദ്യമായ് അവരുടെ കർമങ്ങളിൽ നിന്ന് ഉയർത്തപെടുന്നതും (പ്രതിഫലത്തിലും സ്വീകാര്യതയിലും )അവരുടെ കർമങ്ങളിൽ നിന്ന് ആദ്യമായ് ചോദിക്കപെടുന്നതും അഞ്ച് ഒക്ക്ത്ത് നിസ്കാരത്തെ പറ്റിയായിരിക്കും. അഞ്ച് നിസ്കാരങ്ങളിൽ വല്ലതും വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ (മലക്കുകളോട് അള്ളാഹു പറയും :"എന്റെ അടിമക്ക് സുന്നത്ത് നിസ്കാരങ്ങൾ ഉണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽൽ ഫർള് ൽ സംഭവിച്ച വീഴ്ച സുന്നത് കൊണ്ട് പരിഹരിക്ക പെടും. 

" സൽമാനെ 

" ന്താ മൊയ്ല്യാരെ 
" ഞ്ഞിന്ന് സുബഹ് നിസ്കരിചോ, 

ഓന് നിന്ന് പരങ്ങാൻ തൊട്ങ്ങി 

" തല ചൊറിയണ്ട, ഞ്ഞി ചായ കുടിക്കാൻ ഒന്നും മർന്നോവൂലല്ലോ, ഈന് മാത്രം. 

" ന്ക്ക് ഇത്ര ഒന്നും അറീലായ്ന്  പ്പാക്കും മ്മാക്കും മാണ്ടി മദ്രസയിൽ പോയി ന്ന് മാത്രം 

" ഹാ, ഇതെന്നെ ആണ് ഇപ്പോൾത്തെ എല്ലാരേം കഥ 

മൊയ്ല്യാരു ബാക്കി പറയാൻ തൊട്ങ്ങി 

അള്ളാഹു പറയും :" (മലക്കുകളോട് )എന്റെ അടിമകളുടെ റമളാൻ നോമ്പ് നിങ്ങൾ നോക്കുക. അതിൽ കുറവ് ഉണ്ടെങ്കിൽ സുന്നത്ത് നോമ്പ് കൊണ്ട് അത് ഫർള് നോമ്പിന്റെ പരിഹരിക്കപെടും. എന്റെ അടിമയുടെ സകാത്ത് നിങ്ങൾ നോക്കുക അതിലെന്തെങ്കിലും വീഴ്ച യുണ്ടെങ്കിൽ സുന്നത്തായ ധാനദർമങ്ങളുണ്ടെങ്കിൽ നിർബന്ധ സകാത്ത് ന്റെ ന്യൂനത അത് കൊണ്ട് പരിഹരിക്കുക.ഇത് അല്ലാഹുവിന്റെ കാരുണ്യവും നീതിയുമാകുന്നു. ഇവയെല്ലാം കഴിച്ചു സുന്നത്തുകൾ ബാക്കി ഉണ്ടെകിൽ അതവന്റെ നന്മയുടെ തുലാസിൽ വെക്കുക. ആ അടിമയോട് സന്തോഷവാനായ് സ്വർഗത്തിൽ പ്രവേശിക്കാനും പറയപ്പെടുന്നു. ഇതൊന്നു മല്ലെങ്കിൽ ഭീകര രൂപികളായ ചില മലക്കുകളോട് അവന്റെ കൈ കാലുകൾ പിടിച്ചു നരകത്തിലേക്ക് വലിച്ചെറിഞ്ഞു കളയാനും പറയപ്പെടുന്നു. (ഹാകിം )

" മൊയ്ല്യാരെ നി ഞാൻ ഒറ്റ നിസ്കാരഉം ഒഴിവാക്കുല, ന്റെ ഓർമയിൽ ള്ളതൊക്കെ  ഓരോ വക്ക്ത്തിലും ഞാൻ കലാഹ് വീട്ടും , ങ്ങള് ന്ക്ക് ദുആർക്കണേ, 

" ഉം, ഇൻഷാ അല്ലാഹ്, പേടിക്കേണ്ട ടോ, അള്ളാഹു കാരുണ്യവാനും നീതിമാനുമാണ്, അവന്റെ അടിമകൾക്ക് ഏറെ പൊറുക്കുന്നവനും 

പാവം സൽമാൻ ആകെ ബേജാർ ആയിക്ക്ണ്  എത്ര കാലം നിസ്കരിക്കാണ്ട്, നോമ്പ് നോൽക്കാണ്ടും നടന്നതാ 
മൊയ്ല്യാർ  കൊറചൂടി  ഓൽക്ക്  മാണ്ടി പറഞ്ഞ് കൊട്ത്ത്, 

അബൂദർറ'(റ)നിന്ന് :വൃക്ഷങ്ങളിൽ നിന്ന് ഇലകൾ പൊഴിയുന്ന നല്ല തണുപ്പുള്ള ഒര് കാലത്ത് മുത്ത് നബി ﷺപുറത്തിറങ്ങി.ഒര് മരത്തിൽ നിന്ന് അവിടുന്ന്   ﷺഒര് കൊമ്പട്ത്ത്. ആ കൊമ്പ് കളിൽ നിന്ന് ഇലകൾ പൊഴിഞ്ഞു കൊണ്ടിരുന്നു. അപ്പോൾ മുത്ത് നബി അരുളി ﷺ:"ഓ, അബൂദർറ, അല്ലാഹുവിന്റെ പ്രീതി കൊതിച്ചു ഒര് മുസ്‌ലിം നിസ്കരിച്ചു വെന്നാൽ ഈ മരത്തിൽ നിന്ന് ഇലകൾ വീഴും പ്രകാരം അവന്റെ ശരീരത്തിൽ നിന്ന് പാപങ്ങൾ അടർന്നു വീഴുന്നതാണ്. (അഹ് മദ് )
               ഇബ്നു ഉമർ (റ):"അടിമ നിസ്കാരത്തിൽ പ്രവേശിച്ചാൽ അവന്റെ പാപങ്ങളെല്ലാം തലയിലും ചുമലിലും വെക്ക പെടും റുകൂഉം സുജൂദു ഉം ചെയ്യുമ്പോൾ അവ താഴെ വീഴുന്നതാണ്. (ത്വബ്റാനി )

" മൊയ്ല്യാരെ, പടച്ചോൻ എത്ര കാരുണ്യവാനാണ്, നമ്മളിൽ നിന്ന് വന്നു പോകുന്ന വീഴചകൾക്ക് പരിഹാരവും അവൻ തന്നെ പറഞ്ഞ് തരുന്നു  ന്നട്ട് ഉം  ഞമ്മൾ ന്താ  ഒന്നും മന്സിലാക്കത്തത്, 

" എന്ത്, ഇതൊന്നും ആരും മന്സിലാക്കായിറ്റ് അല്ലെടോ, ഓലെ സുഖത്തിനും ആർഭാടത്തിനും ഇതൊക്കെ ഒര് കൊർചിലാന്നാ ഓരോക്കെ ബിജാരം അഹ് ക്കെ തന്നഹ് പടച്ചോൻ ആണെന്ന് ഓൽക്ക് അറിയാം, ന്നാലും പടിക്കൂല, പിന്നെ ന്തേലും ബലാഹ് മുസീബത്ത് വരുമ്പോ, ഈ ചെറിയ കുട്ടിയോൾ കരീണമാതിരി പടച്ചോന്റെ മുമ്പിൽ കെട്ന്ന് മോങ്ങും, അപ്പോ ഓന് പടച്ചോൻ ണ്ട് ന്ന് തോന്നും അല്ലാത്ത പ്പോ ക്കെ ഓന് തന്നെ പടച്ചോൻ ഓന്റെ അധ്വാനിച്ച മൊതല്. 

അതും പറഞ്ഞ് മൊയ്ല്യാർ ഒര് ബല്യ സ്വാസം വിട്ട്ക്ക്ണ് 

എന്താ ലെ, മൊയ്ല്യാരു പറഞ്ഞഹ് ഒക്കെ അക്ഷരം പ്രതി സത്യം തന്നെ ലെ, 

ആര്ക്കോ, മാണ്ടി ന്തിനോ, മാണ്ടി ഞമ്മൾ ഞമ്മളെ ആഖിറം തന്നെ ഇല്ലാണ്ട് ആക്ക്ണ്, ന്നട്ട്  ന്തേലും ബലാഹ് മന്നാൽ  ഞമ്മൾ നല്ല സുജായികൾ ആയി ഓനെ തന്നെ കുറ്റം പറയുന്നു. 
ഞമ്മൾ ഒന്നും ഒര് കാലത്തും നന്നാവുല ദാരിദദ്ര്യo എല്ലാ നിലയിലും ഞമ്മളെ പടിക്കൂടി തെറ്റ് കൾ മന്സിലാക്കി ചിന്തിച് മടങ്ങാണ്ട് 

" ഹാ നേരം കൊറേ ആയിലെ ന്റെ മക്കൾ നടന്നോളി  രാവിലെ പോരി ബാക്കി ന്നട്ട് പറയാ, ന്റെ പാത്തു ന്നേം കാത്ത് നിക്കണ് ണ്ടാഉം. 

      *തുടരും*
✍️ *Mihras koduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

       *കുഞ്ഞായിൻ മൊയ്ല്യാരും വാഴ കുഞ്ഞുങ്ങളും*
      *ഭാഗം :8*
http://mihraskoduvally123.blogspot.com/2020/07/blog-post_29.html
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

    
         പോരേൽ എത്തിയാ പിന്നെ മൊയ്ല്യാര്ക്ക് പെര്ത്ത് സന്തോസാണ് 
മോന്റെ കാര്യം ആലോയിക്കുമ്പോ ത്തിരി വെസ്മം ണ്ടേലും  മോനും മാരോളും തിരിച്ചു വന്ന സന്തോസം. ഐൽ ഒക്കെ അപ്പുറം ഓൾ മൂപ്പരെമ് പാത്തുതാനേം പൊന്ന് പോലെ നോക്കുന്ന കാണുമ്പോ  വല്ലാണ്ട് ഖൽബ് നെർഞ്ഞ് ഒലിക്ക്ണ് 

ന്ന് പ്പോ , മൂപ്പർക്ക് പറമ്പിൽ പോകാൻ ഒര് മടി ഐനോണ്ട് സൽമാൻ പോരേൽ ക്ക് മന്ന്ക്ക്ണ്  ക്ലാസ്സ്‌ കേക്കാൻ കൂടെ ഉസ്മാൻ ന്റെ കുട്ടിയും മ്മളെ  ഉസൈൻ  

ഓല് മന്നപ്പോ, മൊയ്ല്യാർ പോരേമ് പുറം ചുറ്റും മോസറാക്ക്ന്ന തെര്ക്കിലാ , ഓലും  മൂപ്പരെ കൂടെ കൂടിയപോ, വേകം പണി തീർന്ന്   ഉസാറായിക്ക്ണ് 

കയ്യും മോഖോ കെഗ്ഗി ഓല് ആത്തേക്ക് ക്കേറിരുന്ന് 

മൊയ്ല്യാരു ഒര് ക്ലാസ്സ്‌ കട്ടനും കുടിച്ചോണ്ട്  തൊട്ങ്ങി 

ലോകമാന്യമ് അഹ് ബല്ലാത്തൊരു സാധാനാണ്  ഏറെ സൂസിക്കണം 
അപ്പോ സൽമാൻ ഒര് സംസ്യമ് എന്താപോ  ലോകമാന്യമ് 

മൊയ്ല്യാർ ഓന്റെ സംസ്യമ് നല്ലോണം ആട്ടു തീർത്തു കൊട്ത്ത് 

ചെറിയ ശിർക്ക് ആണ് ലോകമാന്യമ് 
അള്ളാഹു പറഞ്ഞ് :"വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടു മുട്ടണമെന്ന് ആഗ്രഹിക്കുന്നു വെങ്കിൽ അവൻ സൽകർമങ്ങൾ പ്രവർത്തിക്കുകയും തന്റെ രക്ഷിതാവിനോടുള്ള ആരാധനയിൽ യാതൊന്നിനും പങ്കു ചേർക്കാതിരിക്കുകയും ചെയ്ത് കൊള്ളട്ടെ ". (അൽ കഹ്ഫു)

അഹമ്മദ് (റ)നബി ﷺയിൽ നിന്ന് ഉദ്ധരിക്കുന്നു :"നിങ്ങളിൽ ഞാൻ അത്യധികം ഭയപെടുന്നത് ചെറിയ ശിർക്ക് ആവുന്നു. അതാണ്‌ ലോകമാന്യമ്. ജനങ്ങൾ കാണാൻ വേണ്ടി അമൽ ചെയ്തവരോട് ജനങ്ങൾക്ക് പ്രതിഫലം നൽകുന്നു ദിവസം അള്ളാഹു പറയും "ദുനിയാവിൽ വെച്ച് നിങ്ങൾ ആരു കാണാൻ വേണ്ടി അമൽ ചെയ്തു വോ, അവരുടെ അടുത്ത് പോകുക. നിങ്ങൾക്കുള്ള പ്രതിഫലം അവർ നൽകും. "

"സൽമാനെ, ഞ്ഞി ഒക്കെ ഇപ്പോത്തെ ന്തൊരു കുന്തം ലെ , സ്വലാത്ത് ന്റെ എണ്ണം ഒക്കെ കൊടുക്കാൻ വേണ്ടി ണ്ടാക്കിയതാന്ന് തോന്നുന്ന ആ സാധനം ഐൽ ഒക്കെ ഞ്ഞി ല്ലെ 

" അഹ് ന്ത്‌ സാധനാ  വാട്ട്‌സപ്പ് ആണോ മൊയ്ല്യാരെ 

" ആഹ്, ഇപ്പോഴത്തെ കാട്ടി കൂട്ടൽ കാണുമ്പോ , എന്താ പറയാ, നല്ല കാര്യം കൊറേ ണ്ട് ന്നാലും  ചേലോൽ  ഇങ്ങനേം  പടച്ചോനെ കാക്കട്ടെ, 

" ആമീൻ, നിക്കും തോന്നിക്ക്ണ് , ഓൽക്ക്  ഞമ്മൾ  ന്തേലും സംസയം ചോയ്ച്ചാൽ പറഞ്ഞരാൻ നേരം ണ്ടാവൂല  ന്നാലോ, എല്ലാ നേരത്തും വാട്സാപ്പ് ൽ വെളിച്ചം കത്തിച്ചു കുത്തിരിക്കും രാവിലെ തൊട്ട് വൈ നേരം വരെ കണ്ടോലെ സ്വലാത്ത് ന്റെ എണ്ണം എട്ത്ത്, ബെൽ കൊന്നും പൊരേല് ഒര് പണിം ണ്ടാവൂല തോന്ന് 

" ഉം 

മൊയ്ല്യാരു ബാക്കി പറയുന്നത് ഞാൻ അടക്കം സൽമാനും ഉസൈനും കേട്ടിരുന്നു 

സംവിയ(റ)നിവേദനം ചെയ്തു :അന്ത്യ ദിനത്തിൽ സമ്പൂർണമായ ഒര് ഏട് കൊണ്ടു വന്ന് അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിക്കും. അപ്പോൾ മലക്കുകളോട് അള്ളാഹു പറയും :"നിന്റെ പ്രതാപം തന്നെ സത്യം, നന്മയല്ലാതെ ഇതിൽ ഒന്നും ഞങ്ങൾ കണ്ടില്ല. അപ്പോൾ അള്ളാഹു :ശരി, പക്ഷെ, അതെല്ലാം ഞാനല്ലാത്തവരെ ഉദ്ദേശിച്ചു പ്രവർത്തിച്ചതാകുന്നു. എന്റെ പ്രീതി കാംക്ഷിക്കാതെ ചെയ്ത തൊന്നും ഇന്ന് ഞാൻ സ്വീകരിക്കുകയില്ല. 

അഹ്മദ്, മുസ്‌ലിം (റ)നിവേദനം:അന്ത്യ ദിനത്തിൽ ആദ്യമായ് ഒര് രക്ത സാക്ഷിയെ വിചാരണ ചെയ്യും. അയാളെ ഹാജരാക്കി അള്ളാഹു നൽകിയ അനുഗ്രഹങ്ങൾ ബോധ്യപെടുത്തുമ്പോൾ അവൻ അത് ബോധ്യമാവും. എന്നിട്ട് അള്ളാഹു ചോദിക്കും: "ആ അനുഗ്രഹ മൊക്കെ നീ എന്തിന് ചിലവയിച്ചു,?  അവൻ പറയും :ഞാൻ രക്ത സാക്ഷിത്വം വരിക്കും വരെ നിന്റെ ആക്ഞ പ്രകാരം  യുദ്ധം ചെയ്തു. അപ്പോൾ അള്ളാഹു പറയും :" നീ പറഞ്ഞത് അസത്യമാണ്. നീ യുദ്ധം ചെയ്തു. ശരി, പക്ഷെ, നിന്റെ യുദ്ധം ജനങ്ങൾ നിന്നെ പറ്റി ധീരനാണ് എന്ന് പ്രശംസിക്കാനായിരുന്നു. ജനങ്ങൾ ഒക്കെ പറയുകയും ചെയ്തു വല്ലോ,? പിന്നീട് പിന്നീട് അയാളെ കമയ്ത്തി കിടത്തി വലിച്ചു കൊണ്ട് പോയി നരകത്തിലേക്ക് എറിയാൻ അള്ളാഹു ആക്ഞാപിക്കും. 
അത് പോലെ 
മറ്റൊരാൾ മത മതവിജ്ഞാനമ് പഠിക്കുകയും പഠിപ്പിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവനെ ഹാജരാക്കുകയും അള്ളാഹു അനുഗ്രഹത്തെ കുറിച്ച് പറയുകയും അവൻ അത് സമ്മതിക്കുകയും ചെയ്യും. അവനോട് ചോദിക്കും :തന്റെ അറിവ് കൊണ്ടു എന്ത് പ്രവർത്തിച്ചു വെന്ന്. അയാൾ പറയും :"ഞാൻ അറിവ് സമ്പാദിക്കുകയും മറ്റുള്ളവർക്ക് അഭ്യസിപ്പിക്കുകയും നിന്റെ പ്രീതിക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യുകയും ചെയ്തു. അള്ളാഹു അപ്പോൾ പറയും :"നീ പറഞ്ഞത് അസത്യമാണ്. നീ അറിവ് നേടിയത് ജനങ്ങൾ നീ യൊരു പണ്ഡിതനാണെന്ന് പറയാനും ഖുർആൻ ഓതിയത് ഒര് ഖാരിഹ് ആണെന്ന് പറയാനുമായിരുന്നു. അത് അപ്രകാരം പറയുകയും ചെയ്തു. അവനെയും നരകത്തിലേക്ക് എറിയും. 

മൂന്നാമന്, സമ്പത്തിന്റെ വിവിധ ഇനങ്ങൾ നൽകപെട്ടവനാണ്. അള്ളാഹു അവന് നൽകിയ അനുഗ്രഹങ്ങൾ ഓർമിപ്പിക്കുമ്പോൾ അവനത് സമ്മതിക്കുകയും ചെയ്തു. ആ അനുഗ്രഹം നീ എങ്ങനെ വിനിയോഗിച്ചു എന്ന് ചോദിക്കുമ്പോൾ അവൻ പറയും "നീ ഇഷ്ട പെട്ട ഏത് മാർഗ മുണ്ടോ, അതിലെല്ലാം എന്റെ ധനം ഞാൻ ചിലവയിച്ചു. അപ്പോൾ അള്ളാഹു പറയും :"നീ പറഞ്ഞത് കളവാണ് നീ സമ്പത്ത് വ്യയം ചെയ്തത് ഒരു ഉദാരനാണെന്ന് പറയാൻ വേണ്ടിയായിരുന്നു. അത് ജനങ്ങൾ പറഞ്ഞ്, അങ്ങനെ അള്ളാഹു അവനെയും നരകത്തിലേക്ക് എറിയാൻ കല്പിക്കും. 

" സൽമാനെ അനക്ക് ന്ത്‌ മനസിലായി പ്പോ, 

" ന്റെ വൽത്തെ കയ്യ് കൊട്ക്ക്ന്നഹ് എടത്തെ കയ്യ് അറിയാണ്ട് നിക്കണം ന്ന് 
" ആഹ്, അതന്നെ, അഹ് പോലെ എല്ലാ കാര്യ ഉം, നിസ്കാരം ഓത്ത്  ഇതിൽ ഒന്നും മറ്റൊരു ചിന്ത കടന്നു വരരുത്,  ഒപ്പരം ള്ള ആൾ കാണാൻ മാണ്ടി ആയാൽ  ഇതൊക്കെ തന്നെ കഥ 
അള്ളാഹു സൂക്ഷ്മതയോടെ ജീവിക്കാൻ ഞമ്മക്ക് ഒക്കെ തൗഫീഖ് ചെയ്യട്ടെ 

,,, 
അങ്ങനെ  എല്ലാരും ളുഹർ ബാങ്ക് കൊട്ത്ത് നിസ്കാരം തൊട്ങ്ങി മൊയ്ല്യാരു ഇമാം നിന്ന് 
സൽമാൻ ഇക്കാമത്തും കൊട്ത്തു 
ഓനും വല്ലാണ്ട് സന്തോസം ആയിക്ക്ണ് 

നിക്കാരം കയിഞ്ഞു, പാത്തുതാന്റെ മത്തി കൂട്ടാനും കർമൂസ പേരിയും കൂട്ടി പള്ള നെർച്ചും ചോർ ബെയ്ച്ചു  ഓൽ ഓലെ പോരേൽ പോയി  
മൊയ്ല്യാരു  പാത്തുതാനെമ് മാരോളെമ് കൊർച് സകായിച്ചു  ഒന്ന് മോന്റെ അട്ത്ത് കിടന്ന് മയങ്ങി 

നല്ലോണം ഒന്ന്  ഒറങ്ങി കൊട്ടെ പാവം കുറെ നേരം പണി എട്ത്തു പിന്നെ ക്ലാസ്സ്‌ ഉം ബയസായ മന്സന് അല്ലെ  
ഞമ്മക്കും കൊർച് ഒന്ന് മയങ്ങാ

     *തൊടരും*
 ✍🏻 *Mihras koduvally*
*mihraskoduvally123.blogspot.com*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
◼️◼️◼️◼️◼️◼️◼️◼️◼️◼️◼️

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

       *കുഞ്ഞായിൻ മൊയ്ല്യാരും വാഴ കുഞ്ഞുങ്ങളും*
       *അവസാന ഭാഗം*
http://mihraskoduvally123.blogspot.com/2020/07/blog-post_29.html
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃


       മോന്റെ കാര്യം ആയിനു ഏറ്റം ബെസ്മം ള്ളത് 
പടച്ചോന്റെ കാരുണ്യം കൊണ്ടു ഓന് പ്പോ കൊർച് കൊർച് ക്കെ എണീറ്റ് നടക്കന്ന്ണ്ട് 
ഓന് ജീവിതത്തിൽ ഒറ്റക്കായി പോവാണ്ട് നിക്കാൻ സൽമാന്റെ അനിയത്തി ബീബിയായ് കേറി വന്നു. 
അൽഹംദുലില്ലാഹ് ഇപ്പോ മൊയ്ല്യാരു പെര്ത്ത് സന്തോസത്തിലാ 

 
പതിവ് തെറ്റിക്കാണ്ട്  പാത്തുതാനോട്‌ പറഞ്ഞ് കൈക്കോട്ടും കൊട്വാളും എട്ത്ത് പറമ്പിൽക്കാട്ട് നടന്നു. 


സൽമാനും ഉസൈനും മൊയ്ല്യാരെ മികവു പറയാനേ നേരള്ളു, ഒന്നും അറിയാത്ത ഓൽക്ക്  ന്തൊക്കെ മൊയ്ല്യാർ പർഞൊട്ത്ത്  നിക്കാരം സലാത്ത് പട്ചോന്റെ കരുണ  അങ്ങനെ അങ്ങനെ പറഞ്ഞാ തീരാത്താ അത്രേം 

പർഞ്ഞ് പർഞ്ഞ്  പറമ്പിൽ ക്ക് എത്തിയപോ  കാണത് വാഴ തോട്ടത്തിൽ മൽന്ന് കെട്ക്ക്ണ് 

" ലാ ഹൗല വലാ   ന്താ  പട്ചോനെ ഈ കാണത്  

മൊയ്ല്യാരെ വാരി എട്ത്തു രണ്ടാളും  ആസ്പത്രിക്ക് മണ്ടി   

പക്ഷെങ്കിൽ... !

ഒരുപാട് അറിവുകൾ ബാക്കിയാക്കി മൂപ്പരു പോയി 

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 

ആർക്കും ഉൾകൊള്ളാൻ കഴിയാത്ത ഒരു മരണം 

" *ആരാരുമില്ലാത്ത നാൾ അണയും* 
 *ആരും  കാണാത്ത കഥ പൊളിയും* 
*അമലിന്റെ വീഴ്ചകൾ* *ഓരോന്ന് അണയും ഗതികെട്ട് ഞാനും വിയർത്തൊലിക്കും.*

മൊയ്ല്യാർ എപ്പോഴും പറയാറുള്ള വാക്കുകൾ സൽമാന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു 

ഒരിക്കൽ മൊയ്ല്യരു തന്ന പാടങ്ങളിലും ഒന്നായ ഖുർആൻ എടുത്ത് മൊയ്ല്യാർക്ക് വേണ്ടി ഓതി  അക്ഷരങ്ങള്ക്ക് തെളിവ് ഉണ്ട് എങ്കിലും കണ്ണീരു പൊഴിഞ്ഞു ഓർമ്മകൾ ഓരോന്നും മിന്നി മറഞ്ഞു കൊണ്ടിരുന്നു. 

മുറ്റത്തെ പന്തലും  നിറയെ കൂടിയ ആളുകൾക്കിടയിലും ഒരുപാട് അനുഭവങ്ങള് നീറുന്ന മനമാലെ ഓരോരുത്തരും ഓർത്തെടുത്തു. 

ഖബറിൽ ചേർത്ത മൈലാഞ്ചി ചെടികൾ മൊയ്ല്യാരെ നോക്കി ചിരിക്കുന്നുണ്ടാവും. 

*അവസാനിച്ചു*

✍🏻 *Mihras koduvally*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

കൈ പാടുകൾ

*✿═══════════════✿*               *കൈ പാടുകൾ* ഭാഗം :1 *✿═══════════════✿* https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ== https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs              കൂടുതൽ വർണ്ണിച്ചു കുളമാക്കാതെ നമുക്ക് തുടങ്ങാം   നാളെ അവളുടെ കല്യാണമാണ്  അവൾ വിദൂരദയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് പുതുജീവിതത്തിന്റെ സ്നേഹവല്ലരിയിലേക്ക് പ്രവേശിക്കുന്ന സുന്ദര നിമിഷങ്ങളെ ഓർത്തിരിക്കുകയാണ്.  പെട്ടന്ന് ആരോ തലയിൽ തട്ടി കൊണ്ട്... " ഹേയ് പുതുമണവാട്ടി  കിനാവ് നെയ്യുകയായിരിക്കും അല്ലെ... ഹേയ് അവരൊന്നു തട്ടി വിളിച്ചു അപ്പോഴാണ് അവളിലോകത്തേക് മടങ്ങുന്നത് സ്വപ്നലോകത്തുനിന്ന് " ഹാ റൂബി താ ഞാൻ ഇങ്ങനെ വെറുതെ... അവൾ ഒന്നു പരുങ്ങി തലതായ്തി അവൾ അവൾ നിങ്ങൾക് ഒരു ഇതു കിട്ടണില്ല അല്ലെ... ഉം.. അവളുടെ പേര് മുൻശിഫാ സ്നേഹമുള്ളൊരു മുന്ഷിയ് വിളിക്കും കൂടുതൽ അടുത്തറിയുന്നവർ ഹാദി വിളിക്കും ഹാദി എന്താ എന്തായിരിക്കും എന്നാണല്ലേ നിങ്ങൾ ആലോചിക്കുന്നത് അവളുടെ ക്യാരക്റ്റർ ഒരു...