Skip to main content

Posts

Showing posts from August, 2025

നിനക്കെല്ലാവരുമുണ്ട്... നിന്നെ ആരും കൈവിടില്ല...

*✿═══════════════✿*     *നിനക്കെല്ലാവരുമുണ്ട്... നീ ഒറ്റക്കല്ല* *✿══════════════✿* https://mihraskoduvally123.blogspot.com/2025/08/blog-post.html എന്റെ സ്നേഹം അത്രക്കണ്ടു മനോഹരമാണെന്ന് ഞാൻ പറയില്ല. പക്ഷെ!, എന്റെ വേദനകളെ ഞാൻ ആ സ്നേഹത്തിൽ അലിച്ചു ചേർക്കുകയായിരുന്നു. പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്താ കരയാത്തത് എപ്പോഴെങ്കിലൊക്കെ പൊട്ടി കരഞ്ഞോ അതൊരു ആശ്വാസമാണെന്നൊക്കെ... ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കാറാണ് പതിവ്. എന്തിനാപ്പോ കരഞ്ഞിട്ട്? ആരെ കാണിക്കാനാ... ആള്ളോഹ്... പാവായി പോയ്‌ ഓളെ കാര്യം ഇത്ര ചെറുപ്പത്തിലേ കൊറെ കഷ്ടപ്പെട്ട്.... ഇതിലിപ്പോ എന്താ( ഈ വാക്കുകളിൽ )കാര്യം... ഒരു കാര്യവുമില്ല എന്നല്ല ഈ പറഞ്ഞവർ തന്നെ അപ്പുറം പോയി  ഓളെ കയ്യിലിരിപ്പോണ്ടാ... അങ്ങനെക്കെ തന്നെ അല്ലെ എല്ലാവരും കൊറച്ചൊക്കെ സഹിക്കണം ക്ഷമിക്കണം അല്ലാണ്ട് ഇങ്ങനെ അല്ലെ...... എന്നാലോ ഇത്രയും അനുഭവിച്ച പെൺകുട്ടികൾ തൂങ്ങിമരിച്ചാലോ വിഷം കുടിച്ചാൽ ആ അവര് തന്നെ പറയും ഓൾക്ക് കേസ് കൊടുത്തോടായിരുന്നോ ജീവിച്ചു കാണിച്ചൂടായിരുന്നോ ഇതിപ്പോ ഭീരുക്കളെ പോലെ... ഈ പറയുന്നവർ ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കാത്തിരുന്നാൽ മതി. ഓരോ...