Skip to main content

Posts

Showing posts from August, 2024

അനുരാഗ വസന്തം

*✿═══════════════✿*  *"കേട്ട രാഗങ്ങൾ ഹൃദ്യം കേൾക്കാത്തവ അതിലേറെ ഹൃദ്യം "* *✿═══════════════✿* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs               *ചോരകിനിയാത്തൊരു മാനസിക മുറിവ്, അഭിനേതാവിന്റെ ആയുധം മാത്രമാണ്.*    *മധുരം നുണയാത്ത അനുരാഗിനി പേരുകേട്ട വിഡ്ഢിയും.* *മഹോന്നമായ വെളിച്ചത്തിലേക്ക് കോറിയിട്ട ഖൽബിന്റെ വേദനകളെ അറിയാൻ ശ്രമിക്കണം. ദേഹേചകളിൽ മുഴുകി കണ്ടില്ലെന്ന് നടിക്കുന്ന ശിരസിന്റെ ഉണ്മയെ ﷺഅകറ്റി നിർത്തിയാൽ കരകാണാത്ത വഞ്ചി കാരനെ പോലെ നടുകടലിൽ ഒറ്റപ്പെട്ടു പോവും തീർച്ച.* *വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത വിസ്മയ ലോകത്തെ ﷺഎങ്ങനെയാണ് നാം കണ്ടെത്തുക, കേട്ടറിയുക, വരച്ചൊതുക്കുക, എഴുതി തീർക്കുക. "അസാധ്യം".* *അഴക് ത്രസിച്ച ആത്മാവിന്റെ ആഴിയിൽ ഊർന്നിറങ്ങിയവർ തന്നെയാണ് അനുരാഗികൾ "കാലം അവരെ ഇമാം ബുസൂരി തങ്ങളായും രസാഖാൻ ബാരെൽവി തങ്ങളായും കുണ്ടൂരിലെ സ്നേഹ വസന്തമായും...തുടങ്ങിയവരിൽ കൂടി നമുക്ക് കാണിച്ചു തന്നു മാർഗദർശനങ്ങളായി.*    *എല്ലാ രുചികളെയും മുറിച്ചു കളയുന്ന ആത്മാവിന്റെ ഭക്ഷണമാണല്ലോ ദിവ്യാനു...