Skip to main content

Posts

Showing posts from August, 2023

മുത്ത് നബി ❤️

ലോകം വിളിച്ചു അൽ -അമീൻ എന്ന് കാലം ഗണിച്ചു ലോകാനുഗ്രഹി എന്ന് സത്യ-മീ പൂ തിങ്കൾ ഹൃത്തിനൊരു ആനന്ദം... ﷺ*                    ഹൃത്തിലൊരു സ്തുതി മന്ത്രം ഹക്കിനൊരു തിരു നാമം മുത്ത് മഹമൂദ് സത്യ മഹ്ശൂക്കരു... ﷺ *സ്വലാത്തിനാൽ മിനുക്കണം മദ്ഹിനാൽ തളിർക്കണം എൻ ഖൽബിന്റെ ഉമ്മറ പടി കൂട്ടി വെച്ച മോഹത്തിന് അത്ഭുത കളി* കവിളിൽ ഊർന്ന് ഇറങ്ങിയ ഉപ്പു രസം ഖൽബിൽ തട്ടി ചുവപ്പ് കൊടി നാട്ടുന്നുണ്ട് ഖൽബിന്റെ വേദനയാൽ പിളർന്ന രക്തത്തിന്റെ മിസ്‌ക് തോൽക്കും ഗന്ധം കണ്ട് *അവക്ക് എന്തോ ഒരത്ഭുതം പോലെ ആണ്, എന്റെ ഈ ഭ്രാന്ത് കണ്ടിട്ട്, എങ്ങോട്ടാ ഈ തൃതിയിൽ പായുന്നത് നിന്റെ കലമിലെ മഷിക്ക് നിറം കുറവാണെന്ന അവരുടെ അടക്കം പറച്ചിലും ഞാൻ കേട്ടു, -* പക്ഷെ -! ഞാൻ എന്ത് പറയാനാ,  എനിക്ക് ഉത്തരമില്ലാ   കാരണം എന്റെ മോഹങ്ങൾ അത്രമാത്രം എന്നെ വേദനിപ്പിച്ചു,   *പ്രിയമായുള്ളോരു പ്രിയരന്റെ തങ്ങളെ... ﷺമദ്ഹിന് ഈരടികൾ കാതിൻ ഇമ്പം* *ചേർക്കുമ്പോൾ ആ മദ്ഹോലികൾ ഹൃദയം കവരുമ്പോൾ മറ്റൊരു* *ലോകം ഞാൻ കാണുന്നില്ല* മോഹം കൊണ്ട ലോകം ആശ തീർത്ത ദാഹം  ഹൃദയം ആർത്തിരുമ്പും എന്നെ അക്ഷമയാക്...

ചിറകൊടിഞ്ഞ കിനാക്കൾ

*✿═══════════════✿*                  *ചിറകൊടിഞ്ഞ കിനാക്കൾ*             *പാർട്ട് :ഒന്ന്* *✿═══════════════✿* http://mihraskoduvally123.blogspot.com https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs         എന്റെ മനസ്സിൽ സ്നേഹങ്ങൾക്ക് ഒരർത്ഥം മാത്രമേ ഉണ്ടായിരുന്നുള്ളു. " ആത്മാർത്ഥത"  പക്ഷെ! എനിക്ക് തിരികെ ലഭിച്ചതോ... " ഇനിയും നിനക്ക് പഠിക്കാൻ പോകണം അല്ലെ, നീ ഒന്ന് പഠിക്കാൻ പോയതിന്റെയാണ് ഞങ്ങളീ അനുഭവിക്കുന്നത്. ഇനിയും നിന്നെ എന്ത് ദൈര്യത്തിലാടി ഈ വീടിന്റെ പുറത്ത് ഇറക്കേണ്ടത്... ഉച്ചത്തിലുള്ള ഉമ്മയുടെ ചോദ്യം എന്റെ ഉള്ളു തകർത്തു എന്ന് തന്നെ പറയാം. പക്ഷെ അവരെ കുറ്റം പറയാനൊക്കില്ല. ശരിയാണ്. അവർക്ക് ഏറെ പ്രതീക്ഷയായിരുന്നു എന്നിൽ. ഞാനതെല്ലാം നശിപ്പിച്ചു. എന്നെ ആത്മാർത്ഥമായി സ്നേഹിച്ച അവരെ ഞാൻ വഞ്ചിച്ചു. ആരോടും കൂട്ടില്ലാതെ പഠനം മാത്രം ലക്ഷ്യം വെച്ച് നടന്നിരുന്ന എന്നെ സ്നേഹവും അടുപ്പവും കാണിച്ച് ജെയിംസ് വിളിച്ചപ്പോ ആദ്യം നല്ല കൂട്ടുകാരായിരുന്നു പിന്നെ എപ്പോഴോ കൈ...